Kerala

ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ്, വിജയൻ, ഷൈജു, പ്രശോഭ്, പ്രതീഷ് എന്നിവർ പ്രതികൾ. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന […]

Sports

ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്

ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയെ ടീമിൽ നിന്ന് ഒഴിവാക്കി. ആർസനൽ താരം ഗബ്രിയേൽ മേഗാലസും ടീമിലില്ല. ഫിലിപ്പ് കുട്ടീഞ്ഞോയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. ലോകകപ്പിൽ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉൾപ്പെടുത്തിയാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഗോൾകീപ്പർമാർ, എട്ട് പ്രതിരോധനിര താരങ്ങൾ, ആറ് മിഡ്ഫീൽഡർമാർ, ഒൻപത് ഫോർവേഡുകൾ എന്നിങ്ങനെയാണ് ടിറ്റെയുടെ ടീം.

Sports

റാഷിദിന്റെ പോരാട്ടം പാഴായി, അഫ്ഗാനെ നാല് റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; അയർലൻഡിനെ വീഴ്ത്തി ന്യൂസീലൻഡ് സെമിയിൽ

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് […]

Sports

ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; തിമോ വെര്‍നര്‍ കളിക്കില്ല

ലോകകപ്പ് ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍ തിമോ വെര്‍നര്‍ ജര്‍മനിയ്ക്കായി കളിക്കില്ല. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ തിമോ വെര്‍നറുടെ കാല്‍പാദത്തിന് പരുക്കേറ്റതിനാലാണ് കളിയില്‍ നിന്ന് പിന്മാറുന്നത്. ഇടതുകാലിന്റെ ലിഗമെന്റിനാണ് പരുക്ക്. ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷയുടെ പ്രധാന താരമായിരുന്നു വെര്‍നര്‍. ജര്‍മന്‍ ക്ലബ്ബായ ലെപ്‌സിഗ് ട്വിറ്ററിലൂടെയാണ് വെര്‍നര്‍ കളിക്കില്ലെന്ന് അറിയിച്ചത്. വെര്‍നര്‍ക്ക് പരുക്കുണ്ടെന്നും ഈ വര്‍ഷം മുഴുവന്‍ പുറത്തിരിക്കേണ്ടി വരുമെന്നുമാണ് ട്വീറ്റ്. ഷാക്തര്‍ ഡൊണെറ്റ്സ്‌കിനെതിരെ ലെപ്സിഗ് 4-0 വിജയത്തില്‍ കളിക്കുന്നതിനിടെയാണ് വെര്‍നറിന് കാലിന് പരുക്കേറ്റത്. 26 വയസുകാരനായ വെര്‍നര്‍ ജര്‍മന്‍ ദേശീയ […]

Cricket

‘കളിക്കിടയിൽ ഹാർദിക് പ്രചോദിപ്പിച്ച് കൊണ്ടിരുന്നു, വിശ്വസിക്കാൻ കഴിയുന്നില്ല’; ത്രസിപ്പിക്കും വിജയത്തിൽ കോലി

ആധുനിക ക്രിക്കറ്റിലെ വിശ്വസ്തനായ മാച്ച് വിന്നറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. പാകിസ്താന് മുന്നിൽ മുങ്ങുമായിരുന്ന ടീമിനെ തനിച്ച് തുഴയെറിഞ്ഞ് അദ്ദേഹം വിജയ തീരത്തെത്തിച്ചു. ടി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികൾക്കെതിരെ 53 പന്തിൽ 82 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. കോലി യുഗം അവസാനിച്ചെന്ന് വിമർശിച്ചവർക്കുള്ള മറുപടി. ‘കിംഗ് കോലി’ ഒരായിരം നന്ദി…ഓരോ ഭാരതീയനും പറയുന്നുള്ളത് ഇതാവും. വിമർശകർ പോലും നിങ്ങളെ രഹസ്യമായി ആരാധിക്കുമെന്ന് ഉറപ്പ്. ചരിത്ര വിജയത്തിന് പിന്നാലെ വിജയശിൽപ്പിയെ […]

Kerala

ടി20 ലോകകപ്പ്: ഇന്ത്യ-പാക്ക് പോർവഴിയിലൂടെ ഒരു തിരഞ്ഞു നോട്ടം

ടി20 ലോകകപ്പിലെ ഇന്ത്യ-പാക്ക് മെഗാ പോരാട്ടത്തിന് ഇനി 48 മണിക്കൂർ മാത്രം. ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഈ ക്ലാസിക് പോര്. ഇക്കുറി ടൂര്‍ണമെന്‍റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ഉപദേശങ്ങൾ നൽകി കഴിഞ്ഞു. മഴ ഭീഷണി ഉണ്ടായിരുന്നിട്ടും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ പങ്കാളികളും ബ്ലോക്ക്ബസ്റ്റർ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ഐ ടീമായാണ് ഇന്ത്യ ടൂർണമെന്റിൽ എത്തിയിരിക്കുന്നത്. […]

India National Sports

അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ; അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ. 17 വയസിന് താഴെയുളള പെൺകുട്ടികളുടെ ലോകകപ്പാണ് ഇന്ന് ആരംഭിക്കുന്നത്. ആതിഥേയരായ നമ്മൾ ഇന്ന് അമേരിക്കയെയാണ് നേരിടുന്നത്. കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമോടുവിലാണ് രാജ്യത്ത് വീണ്ടും കാൽപ്പന്താരവം വരുന്നത്. കൊവിഡ് പ്രതിസന്ധിയും, ഫിഫയുടെ വിലക്കും മറികടന്നാണ് ഇന്ന് അണ്ട‍ർ 17 വനിതകളുടെ ലോകകപ്പിൽ പന്തുരുളുന്നത്. 16 ടീമുകൾ മൂന്ന് വേദികളിലായി ലോകകിരീടത്തിനായി മത്സരിക്കും. ബ്രസീലും അമേരിക്കയും അടങ്ങുന്ന ​ഗ്രൂപ്പിലാണ് ഇന്ത്യയുളളത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ വൈകീട്ട് 4.30ന് ബ്രസീൽ മോറോക്കോയെ നേരിടും. […]

Uncategorized

‘വൈകിയാണെങ്കിലും ഇന്ത്യ ഞങ്ങളെ ബഹുമാനിക്കാൻ തുടങ്ങി’; റമീസ് രാജ

ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം ലോക ശ്രദ്ധ ലഭിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി പരമ്പരകൾ നടക്കാറില്ലെങ്കിലും, മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ചിരവൈരികൾ പരസ്പരം ഏറ്റുമുട്ടുന്നു. നേർക്കുനേർ പോരാട്ടത്തിൽ ഇന്ത്യക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും, അടുത്തിടെ കാര്യങ്ങൾ മാറിമറിഞ്ഞു. മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം പാകിസ്താനോട് തോൽവി ഏറ്റുവാങ്ങാൻ തുടങ്ങി. പാക്ക് നിരയിലെ വീര്യം വർധിച്ചത് ഇന്ത്യൻ താരങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ഇപ്പോൾ ഇതാ പാക്ക് ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനത്തിൽ പ്രതികരണവുമായി പി.സി.ബി ചീഫ് റമീസ് രാജ രംഗത്ത് വന്നു. […]

Cricket

“ലോകത്ത് ജസ്പ്രീത് ബുംറയ്ക്ക് പകരം വയ്ക്കാനൊന്നുമില്ല”: ഷെയ്ൻ വാട്‌സൺ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. 41 കാരനായ വാട്‌സൺ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇതിനിടെ ലോകകപ്പിലെ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. വിരാട് കോലിയുടെ ഫോമിനെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടും അദ്ദേഹം ദേശീയ മാധ്യമത്തോട് പങ്കുവച്ചു. “ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ ജയം കൂടുതൽ ദുഷ്കരമാക്കും. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു […]

Cricket Sports

അണ്ടർ 19 ലോകകപ്പ്: ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് കപ്പടിച്ചത്. ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീം സെമിഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. (world cup india bangladesh) കൊവിഡ് ബാധയെ തുടർന്ന് പുറത്തായിരുന്ന ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായി എത്തുന്നത് ഇന്ത്യക്ക് ശുഭസൂചനയാണ്. അഞ്ച് താരങ്ങൾ നെഗറ്റീവായപ്പോൾ യാഷ് […]