Kerala

മോഫിയയുടെ ആത്മഹത്യ ദൗര്‍ഭാഗ്യകരം; പരാതിയുമായി സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നുവെന്ന് വി.ഡി സതീശന്‍

ആലുവയില്‍ യുവതി തൂങ്ങിമരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുക്കില്ല. വാദിയായ യുവതിയോട് മോശമായാണ് പൊലീസ് സംസാരിച്ചത്. യുവതിയെയും അച്ഛനെയും ആലുവ സ്റ്റേഷനില്‍ അപമാനിച്ചു. പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളെ പൊലീസുകാര്‍ അപമാനിക്കുന്നതും കേരളത്തില്‍ പതിവായിരിക്കുകയാണ്. എന്തു നീതിയാണ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

Kerala

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ?; ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞതായി വി.ഡി സതീശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ‘നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?’ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അനുകമ്പയും കരുതലുമാണ് ഭക്ഷ്യകിറ്റിന് ആധാരമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത് എന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതിനുപിന്നാലെയാണ് […]

Kerala

കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്, തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ […]

Kerala

ഇന്ധനവില; കോൺ​ഗ്രസ് സമരം ശക്തമാക്കും; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ […]

Kerala

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം; നവോത്ഥാന മൂല്യങ്ങള്‍ പറയുന്ന കേരളത്തിന് അപമാനം; വി ഡി സതീശൻ

എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം നവോത്ഥാന മൂല്യങ്ങള്‍ പറയുന്ന കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാനാണ് വിദ്യാര്‍ത്ഥിനിയുടെ സമരം. ഇത് നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഭരണകൂടം നിലനില്‍ക്കെയാണെന്നത് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട നീതിയും അവകാശങ്ങളും നേടിയെടുക്കാന്‍ എം.ജി സര്‍വകലാശാലയ്ക്ക് മുന്നില്‍ ദീപ പി മോഹന്‍ എന്ന ഗവേഷക വിദ്യാര്‍ഥിനിക്ക് നിരാഹാര സമരം ഇരിക്കേണ്ടി വരുന്നത്, ഇടയ്ക്കിടെ നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന […]

Kerala

കേന്ദ്രത്തിന്റെ തട്ടിപ്പ് ഡിസ്കൗണ്ട്; കേരളത്തിൽ നികുതി ഭീകരത; വി ഡി സതീശൻ

കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്‌കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മല്‍സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും […]

Kerala

ഒരു വാഗ്‌ദാനവുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്

ഒരു വാഗ്‌ദാനവുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്, ഇനിയും കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് കോൺഗ്രസ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നത്. ഒരു ഭാരവാഹിത്വവും വഹിക്കാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. രണ്ടു മൂന്നു പേർ കോൺഗ്രസ് വിട്ടുപോയപ്പോൾ സിപിഐഎം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണത്തിൽ ചെറിയാൻ ഫിലിപ്പിന് […]

Kerala

സിദ്ദിഖ് കാപ്പന്റെ മോചനം: ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

വിചാരണകൂടാതെ ഒരു വര്‍ഷമായി യുപി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഭാര്യ റൈഹാനത്ത്, മകന്‍ മുസ്സമ്മില്‍ എന്നിവരാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കിയത്. മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റൈഹാനത്ത് മുഖ്യമന്ത്രിയെയും മറ്റു നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു. ഉച്ചയക്ക് മൂന്നിന് ഈ വിഷയത്തില്‍ റൈഹാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് […]

Kerala

വര്‍ഗീയ ചേരിതിരിവ് സംഘപരിവാര്‍ അജണ്ട; സിപിഐഎം നിശബ്ദത പാലിക്കുന്നെന്ന് വിഡി സതീശന്‍

ഇരുസമുദായങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. vd satheeshan ‘കേരളത്തില്‍ ഇപ്പോഴത്തെ വര്‍ഗീയ സംഘര്‍ഷത്തിന് അയവുവരുത്താന്‍ വേണ്ട ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതുകാരണമാണ് പ്രതിപക്ഷ നേതാക്കള്‍ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതും സമവായത്തിലെത്താന്‍ ശ്രമിക്കുന്നതും’. പ്രതിപക്ഷനേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനുമുന്നയിച്ചു. പാര്‍ട്ടി സെക്രട്ടറി ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് […]

Kerala

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. സമുദായ മൈത്രിക്ക് മങ്ങലേല്‍ക്കാതെ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.https://03076798851350910d3449fade95899b.safeframe.googlesyndication.com/safeframe/1-0-38/html/container.html ‘പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ഉണ്ടായ വിവാദം അവസാനിപ്പിക്കണം. അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയുന്ന സമൂഹമാധ്യങ്ങളിലെ പ്രതികരണങ്ങളും നിര്‍ത്തണം. മുസ്ലിം വിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മത സമുദായങ്ങള്‍ക്ക് എന്തെങ്കിലും പരാതി […]