Kerala

തീവ്രവാദത്തിന്റെ കുഴലൂത്തുകാരാകരുത്; ഫാസിസത്തിന്റെ വിഷം കുത്തിനിറയ്ക്കലല്ല ചരിത്ര ഗവേഷകരുടെ പണി; വിഡി സതീശന്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്.vd satheeshan മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബിആര്‍ അംബേദ്കര്‍, ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, മദന്‍ മോഹന്‍ മാളവ്യ എന്നിവരുടെ കൂടാതെ സവര്‍ക്കറുടെ ചിത്രവും പോസ്റ്ററിലുണ്ട്. എന്നാല്‍ ജവഹര്‍ലാല്‍ […]

Kerala

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുന്നു

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണ്. വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ‘ഇപ്പോഴും മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടാല്‍ അത് പരിശോധിക്കുകയാണ് വേണ്ടത്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ഒരു റോളുമില്ല. കുറേ ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നത്. രണ്ട് മുറി വീടുകളും അതില്‍ തന്നെ അഞ്ചും ആറും പേര്‍ താമസിക്കുന്ന സ്ഥിതിയാണ് […]

Kerala

കെപിസിസി പുംസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്

കെപിസിസി പുനസംഘടന ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക. ഗ്രൂപ്പ് സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക പ്രതീക്ഷിക്കാം. നേതാക്കളുടെ പട്ടിക വെട്ടിച്ചുരുക്കി 51 ആയി നിജപ്പെടുത്താൻ നേരേതെ ചേർന്ന രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചിരുന്നു.നേതാക്കളുടെ സാധ്യതാ പട്ടിക കേന്ദ്ര നേതാക്കളുമായി ആലോചിച്ച് വൈകാതെ പ്രഖ്യാപിക്കും. ഡ​ല്‍​ഹി​യി​ലെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ.​സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ എം.​പി​മാ​രു​മാ​യി […]

Kerala

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍ നിലപാടിനെതിരെ വിഡി സതീശന്‍

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണ രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ തുറക്കുന്നത് അനുയോജ്യമല്ലെന്നും മൊറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം പരിശോധിച്ച് ടിപിആര്‍ ഉയര്‍ന്നതെന്ന് കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ടുവരുന്ന കടലാസില്‍ ഒപ്പിടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. സാഹചര്യങ്ങളെ ഗൗരവമായി എടുക്കണം. പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം […]

Kerala

ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ഈ അധ്യയന വര്‍ഷം പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പൊതുപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ ഗ്രേസ്മാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ‘ഈ അധ്യയന വര്‍ഷത്തില്‍ […]

Kerala

വിചിത്രമായ പെരുമാറ്റം, ജോസഫൈനോട് ദേഷ്യമല്ല സഹതാപമെന്നും വി.ഡി സതീശന്‍

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീ സമൂഹത്തിന് ആശ്രയമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത ജോസഫൈൻ തകർത്തു. സി.പി.എമ്മും സർക്കാറും ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. മുതിർന്ന പൊതുപ്രവർത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് ദേഷ്യമല്ല സഹതാപമാണ് തോന്നുന്നത്. ഒരു പെൺകുട്ടിക്ക് ഒരു ആപത്ത് വന്നാലോ, അപകടം പറ്റിയാലോ തന്നെ സംരക്ഷിക്കാൻ ഇവിടൊരു സംവിധാനമുണ്ടെന്ന വിശ്വാസ്യതക്കാണ് ജോസഫൈൻ ഭം​ഗം വരുത്തിയത്. വനിത കമ്മീഷന്‍റെ പെരുമാറ്റം വിചിത്രമാണെന്നും വി.ഡി […]

Kerala

പാര്‍ട്ടി താത്പര്യങ്ങള്‍ക്കപ്പുറം ഗ്രൂപ്പ് താത്പര്യങ്ങള്‍ പാടില്ല; അര്‍ഹതയുള്ളവര്‍ പുറംതള്ളപ്പെടരുതെന്ന് വിഡി സതീശന്‍

കോണ്‍ഗ്രസില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്കപ്പുറം ഗ്രൂപ്പ് താത്പര്യങ്ങള്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം,കൃത്യമായ ധാരണയോടുകൂടി കോണ്‍ഗ്രസ് പുനസംഘടന പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിലും മറ്റൊരു തീരുമാനം പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. വി ഡി സതീശന്റെ പ്രതികരണം;സംഘടനാപരമായ മാറ്റങ്ങളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ചേര്‍ന്ന് പ്രാഥമികമായി ചര്‍ച്ച നടത്തി മാറ്റങ്ങള്‍ വേണമെങ്കില്‍ തീരുമാനിക്കും. ഇതിന്റെ കരട് നാളെ തിരുവനന്തപുരത്ത് ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ സമര്‍പ്പിക്കും. […]

Kerala

വി ഡി സതീശന്‍- രാഹുല്‍ഗാന്ധി കൂടിക്കാഴ്ച ഇന്ന്; ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും

പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തെരഞ്ഞെടുത്തതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള അതൃപ്തി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. നേതൃത്വത്തില്‍ അഴിച്ചുപണി പൂര്‍ത്തിയായതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഏകോപനം ലക്ഷ്യമിട്ടാണ് ഹൈക്കമാന്‍ഡിന്റെ നീക്കങ്ങള്‍. നാളെ തിരുവനന്തപുരത്ത് രാഷ്ട്രീയ കാര്യ സമിതി ചേരുന്നതിനു മുന്നോടിയായി രാഹുല്‍ ഗാന്ധിയെ കാണാനുള്ള തീരുമാനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. […]

Kerala

‘കുഞ്ഞനന്തന്റെ സംസ്‌കാരത്തിന് എത്തിയത് മുവ്വായിരം പേർ, കേസെടുത്തോ?’; ജാഗ്രതക്കുറവുണ്ടായെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രവർത്തകർ ഒത്തുകൂടിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചടങ്ങിൽ തടിച്ചുകൂടിയ നൂറോളം പേർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. പ്രവർത്തകർ സുധാകരൻ അധികാരം ഏറ്റെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു. ആളുകളെ നിയന്ത്രിക്കാൻ വാതിലിന് സമീപം ആളുകളെ നിർത്തിയിരുന്നു. പരമാവധി ആൾക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചതാണ്. ജാഗ്രതക്കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം-സതീശൻ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ, എല്ലായിടത്തും […]

Kerala

അന്ന് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ ഇന്ന് ഡിജിറ്റല്‍ ഇക്കോണമി പ്രഖ്യാപിക്കുമ്പോള്‍ രോമാഞ്ചം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍വത്കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം നടത്തിയവര്‍ ആയിരുന്നു സഖാക്കങ്ങള്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍…. ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകും’ – എന്നാണ് സതീശന്റെ കുറിപ്പ്. കേരളത്തിലെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇകോണമിയാക്കും എന്നായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. […]