Kerala

വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ ശ്രമം: കെ.സുധാകരന്‍ എംപി

പ്രതിപക്ഷ നേതാവ്, എ കെ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. സിപിഐഎം-ഡിവൈഎഫ്ഐ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച പറ്റിയെന്നും സുധാകരൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പ്രകടനവുമായിയെത്തിയത്. അതിന് പൊലീസ് ഒത്താശ ചെയ്യുകയാണ്. പൊലീസിന്റെ നിലപാടില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം. ഡിവൈഎഫ്ഐ-സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റും ഹൗസും […]

Kerala

മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും സുരക്ഷ; ഷാജ് കിരൺ ഇടനിലക്കാരൻ; വി ഡി സതീശൻ

മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരും കല്ലെറിയില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുനീങ്ങിയ ആളല്ലേയെന്ന് വി ഡി സതീശൻ പരിഹസിച്ചു. ഉമ്മൻചാണ്ടിയെ ഇടതുപക്ഷക്കാർ കല്ലെറിഞ്ഞ പോലെ ,ഞങ്ങൾ ആരേയും കല്ലെറിയില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്ന്‌ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഷാജ് കിരൺ ഇടനിലക്കാരൻ, വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. ഷാജ് കിരണിനെ ചുമതലപ്പെടുത്തിയത് ആരെന്ന് അറിയണം. പൊലീസിന്റെ […]

Kerala

പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരം; പ്രതിപക്ഷ നേതാവ് ആവേശത്തില്‍

ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകുമെന്ന അപൂര്‍വ പ്രഖ്യാപനങ്ങള്‍ തൃക്കാക്കരയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സുരക്ഷിത ഭൂരിപക്ഷം ഉമ തോമസ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുകയാണ്. പി ടിയേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്. ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മറ്റ് വിലയിരുത്തലുകളൊക്കെ പിന്നീടാകാം. പി ടിയേക്കാള്‍ വോട്ടുകള്‍ ഉമ തോമസ് നേടുമെന്ന് പറഞ്ഞിരുന്നു. മറ്റ് അവകാശവാദങ്ങളൊന്നും […]

Kerala

ജാതി പറ‍ഞ്ഞ് വോട്ടു തേടുന്നത് സോഷ്യൽ എൻജിനീയറിം​ഗ് എന്ന ഓമനപ്പേരിൽ; വി ഡി സതീശൻ

തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറ‍‍ഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർ​ഗമല്ലെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യൽ എൻജിനീയറിം​ഗ് എന്ന ഓമനപ്പേരിൽ ജാതി പറ‍ഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് […]

Kerala

സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല, ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി: വി ഡി സതീശന്‍

തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ല. സഭയുടെ ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തിയെന്ന ആരോപണവും വി ഡി സതീശന്‍ ഉന്നയിച്ചു. സഭയെ വലിച്ചിഴച്ചത് മന്ത്രി പി […]

Kerala

‘പി സി ജോര്‍ജിന്റെ പ്രസ്താവന വെളളത്തിന് തീപിടിപ്പിക്കുന്നത്’; നടപടി വേണമെന്ന് വി ഡി സതീശന്‍

തന്റെ പ്രസ്താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പി സി ജോര്‍ജിന്റേത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രസ്താവനയാണ്. വര്‍ഗീയത പരത്തുക എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. ഇതിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന […]

Kerala

സര്‍ക്കാര്‍ ഉറപ്പുകളെല്ലാം പാഴായി; കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെന്ന് പ്രതിപക്ഷനേതാവ്

സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്. ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ പി സി സി പ്രസിഡന്റിനൊപ്പം കുട്ടനാട് സന്ദര്‍ശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. പലരും വട്ടിപ്പലിശയ്ക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനസിലാക്കാന്‍ കുട്ടനാട് നോക്കിയാല്‍ മതി. കുട്ടനാട്ടില്‍ നശിച്ചുപോയ നെല്ല് മുഴുവന്‍ സര്‍ക്കാര്‍ സംഭരിക്കണം. കൃത്യസമയത്ത് കര്‍ഷകര്‍ക്ക് […]

Kerala

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന്

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തി വച്ചിരിക്കുകയാണ്. സില്‍വര്‍ ലൈനില്‍ സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ,സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് […]

Kerala

‘അവിഭാജ്യഘടകം’; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍

കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസിയുടെ സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പലതവണ പറഞ്ഞത് താന്‍ കേട്ടെന്നും സ്വന്തമെന്ന വാക്കിന് വലിയ അര്‍ഥമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പോഷകസംഘടന എന്ന പദവിയേക്കാള്‍ പ്രാധാന്യം എഐസിസി ഐഎന്‍ടിയുസിക്ക് നല്‍കുന്നുണ്ടെന്ന് സുധാകരന്‍ വിശദീകരിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ട്. മറ്റൊരു പോഷക സംഘടനയില്‍ നിന്നുള്ള പ്രതിനിധികളും വര്‍ക്കിംഗ് കമ്മിറ്റിയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോഷക സംഘടന […]

Kerala

വിഡി സതീശന്റെ പ്രസ്താവന കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും; എകെ ബാലൻ

വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിനെതിരെ മുൻമന്ത്രി എകെ ബാലൻ. നാളിതുവരെ ഐ.എൻ.ടി.യു.സി കോൺഗ്രസ് പോഷക സംഘടനയാണ്. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഐ.എൻ.ടി.യു.സിയെ പോഷക സംഘടനയായി പ്രഖ്യാപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു. വിഡി സതീശന്റെ വാക്കുകൾ കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും. കോൺഗ്രസ് നിലപാട് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു. അതേസമയം ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതാണെന്ന് വിഡി സതീശനും വ്യക്തമാക്കി. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ […]