Kerala

വിമാനത്തിലെ പ്രതിഷേധം; കെ. സുധാകരനും വി.ഡി. സതീശനുമെതിരെ പൊലീസ് പ്രാഥമിക പരിശോധന നടത്തും

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരായി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തും. ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിക്ക് കൈമാറിയിരിക്കുകയാണ്. കേസെടുക്കണമോയെന്ന് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്തിലെ പ്രതിഷേധത്തിലെ ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പരാതി. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മുതിർന്ന സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാനസുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. […]

Kerala

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെപിസിസി നേതൃയോഗത്തിലണ് സതീശന്റെ വിമര്‍ശനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല്‍ അംഗീകരിക്കില്ലെന്നും നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ചേരാനിരിക്കുന്ന ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് കെപിസിസി നേതൃയോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നത്. പല വിഷയങ്ങളിലും രൂക്ഷ വിമര്‍ശനം നേതൃയോഗത്തില്‍ ഉയര്‍ന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിര […]

Kerala

സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്മഷൻ; അനുമതി നിഷേധിച്ച് സ്പീക്കർ

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ചോദ്യങ്ങളിൽ നിന്ന് സർക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സബ്മിഷന് നോട്ടീസ് നൽകിയത്. സബ്മിഷൻ പട്ടികയിൽ ആദ്യ ഇനമായി വിഷയം ഉൾപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നിയമമന്ത്രി പി […]

Kerala

വിചാരധാര പരാമര്‍ശം: വി.ഡി.സതീശനെതിരെ ആര്‍എസ്എസ് കേസ്; ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കേസ് ഫയല്‍ ചെയ്ത് ആര്‍എസ്എസ്. വിചാരധാരയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടണമെന്നാണ് ആവശ്യം. പരാതി ഫയലില്‍ സ്വീകരിച്ച കണ്ണൂര്‍ മുന്‍സിഫ് കോടതി കേസ് മൂന്ന് മണിക്ക് പരിഗണിക്കും. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്ന് വി.ഡി.സതീശന്‍ പ്രസ്തവാന നടത്തിയെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് കേരളം പ്രാന്ത സംഘചാലക് കെ.കെ.ബാലറാമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സതീശന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും സതീശനോ അനുയായികളോ മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൂര്‍ […]

Kerala

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് നോട്ടീസ്

മുൻ മന്ത്രി സജി ചെറിയാന്റെ വിവാ​ദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് സതീശന് നോട്ടീസ് അയച്ചത്. ബഞ്ച് ഓഫ് തോട്ട്സ് […]

Kerala

എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര പ്രമേയം. പി സി വിഷ്ണുനാഥ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പൊലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ചകളാകും പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുക. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി […]

Kerala

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് വീണ്ടും ചേരും

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. എ.കെ.ജി സെന്റര്‍ ആക്രമണവും പി.സി ജോര്‍ജിന്റെ ആരോപണങ്ങളും ചര്‍ച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിറുത്താനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി ജോര്‍ജ് നടത്തിയ ഉന്നയിച്ച ആരോപണങ്ങള്‍ അവഗണിക്കാനാണ് സി.പി.ഐ.എം തീരുമാനം. എന്നാല്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന കണക്കൂട്ടല്‍ തെറ്റിച്ച് ജോര്‍ജിനെ പിന്തുണച്ച് കെ. സുധാകരന്‍ രംഗത്ത് വന്നതോടെ […]

Kerala

അടിയന്തര പ്രമേയം തള്ളി; ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷം; വാദപ്രതിവാദങ്ങള്‍ ശക്തം

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ ചോദ്യമുനയില്‍ നിര്‍ത്തി പ്രതിപക്ഷം. സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കാത്തത് മുതല്‍ സരിതയെ ഗൂഢാലോചന കേസില്‍ സാക്ഷിയാക്കിയത് വരെയുള്ള നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് ചര്‍ച്ചയുടെ അവസാനം നേതാക്കള്‍ വിമര്‍ശിച്ചു. അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി അറിയിച്ചത് അപ്രതീക്ഷിതമായി. പിന്നീടുള്ള മൂന്നു മണിക്കൂറോളം ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതെങ്ങനെയെന്ന ആലോചനയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ […]

Kerala

മന്ത്രിമാർ നിയമസഭയിൽ വിളിച്ചത് പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ; വിഡി സതീശൻ

മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിയമസഭയിൽ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അം​ഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല. […]

Kerala

വിമാനത്തിലെ പ്രതിഷേധം വധ ശ്രമമാക്കിയതിൽ ഗൂഢാലോചന; വി ഡി സതീശൻ

വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്. സംഭവം വധശ്രമമാക്കി മാറ്റിയതിൽ ഗൂഢാലോചനയുണ്ട്. ഭരണകക്ഷിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കലാപം നടക്കുന്നു. കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ട് കേസില്ലെന്നും, പൊലീസ് കാണിക്കുന്നത് ഇരട്ട നീതിയാണെന്നും വിഡി സതീശൻ തിരുവന്തപുരത്ത് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ കേരളത്തിൽ കാലുകുത്തിക്കില്ലെന്നാണ് സിപിഐഎം വിരട്ടൽ. നേതാക്കൾക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഭയപ്പെടുത്താൻ നോക്കണ്ടെന്നും, സമരം പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് അനുകൂലമായി […]