സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്സീൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ രജിസ്ട്രേഷനും വാക്സീൻ സ്വീകരിച്ച ശേഷമുള്ള ഒബ്സർവേഷനുമടക്കമുള്ള കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂർത്തിയാക്കാനാകും. തിരുവനന്തപുരം വിമൻസ് കോളജിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്. അതേസമയം, അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി […]
Tag: vaccination
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 50 കോടി പിന്നിട്ടു
രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്നലെ വരെ വിതരണം ചെയ്തത് 50,03,48,866 ഡോസ് വാക്‌സിൻ. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്കുംആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്സിനേഷനിൽ രാജ്യം 50 കോടി കടന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് നന്ദി’, അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവർക്കും വാക്സിൻ എന്ന ക്യാമ്പയിനിൽ […]
വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കാൻ നടപടി
വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടും കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ച് അധികൃതർ. ജനക്കൂട്ടും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനും വാക്സിൻ കേന്ദ്രത്തിൽ ക്രമ സമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാനുമാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസമായി അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇത് […]
വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെയും അത്‌ലറ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാക്സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കണം
വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നവരുടെ പാസ്‌പോര്‍ട്ട് വാക്‌സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കേണ്ടിവരും. ടോക്യോ ഒളിംപിക്‌സിന് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളും കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമിറങ്ങിയിട്ടുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്നു വിഭാഗങ്ങളില്‍ വരുന്നവര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് എടുക്കാം. ഓഗസ്റ്റ് 31 വരെ മേല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും. വിദേശയാത്രയ്ക്ക് […]
വാക്സിനേഷനിൽ പ്രവാസികൾക്ക് മുന്‍ഗണന നൽകി സർക്കാർ ഉത്തരവ്
വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്. ഇതിനായി പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം നൽകും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ വിസയും ജോബ് പെർമിറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പ്രവാസികൾക്ക് […]
കൂടുതല്‍ വാക്സിനും വാക്സിനേഷന്‍ കേന്ദ്രങ്ങളും അനുവദിക്കണം: മുഖ്യമന്ത്രിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കത്ത്
ജനസംഖ്യാനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിൻ ഡോസും അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിലവിൽ മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് ആകെ 101 കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളിൽ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റർ ചെയ്തവർക്ക് സ്‌ലോട്ടും ലഭിക്കുന്നില്ല. മെയ് 27 ന് മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്സിൻ ലഭിക്കുമ്പോൾ […]
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍
18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത്. സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന ദിവസം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. പുതിക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍നെറ്റ് […]
രാജ്യത്ത് വാക്സിനേഷന്‍ മന്ദഗതിയില്‍; ശരാശരി പ്രതിദിന കുത്തിവെപ്പില്‍ ഇടിവ്
കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിക്കുകയും മൂന്നാം തരംഗം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാകുന്നു. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോള്‍ ഏഴു ദിവസം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ച് 14നു ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും വളരെ താഴെയാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ രാജ്യത്ത് […]
രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ല; ആസൂത്രണത്തിലാണ് പ്രശ്നമെന്ന് കേന്ദ്രം
രാജ്യത്തെ വാക്സിന്‍ ക്ഷാമം തള്ളി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം 1.67 കോടി ഡോസ് വാക്സിനുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ ആസൂത്രണത്തിലാണ് പോരായ്മയുള്ളതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ 13 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 11.50കോടിയോളം ഡോസുകളാണ് സംസ്ഥാനങ്ങള്‍ വിതരണം ചെയ്തത്. അവശേഷിക്കുന്ന 1.67 കോടി ഡോസ് വാക്സിന്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനേഷന്‍ പ്രക്രിയ ആസൂത്രണം ചെയ്തതിലുള്ള പോരായ്മയാണ് […]
വാക്സിന്‍ സ്വീകരിച്ചയാള്‍ 5 ദിവസത്തിന് ശേഷം മരിച്ചു; മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്
കോവിഡ് വാക്സിന്‍ സ്വീകരിച്ച് അഞ്ച് ദിവസത്തിന് ശേഷം രോഗി മരിച്ചത് വൃക്കരോഗം രക്തസ്രാവത്തിലേക്ക് നയിച്ചത് മൂലമാണെന്ന് വിദഗ്ധ സമിതിയുടെ അന്വേഷ റിപ്പോര്‍ട്ട്. ചിറ്റോര്‍ഗഡ് ജില്ലയിലെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ സുരേഷ് ചന്ദ്ര ശര്‍മ്മയാണ് മരിച്ചത്. ജനുവരി 21ന് ഉദയ്പൂര്‍ ഗീതാഞ്ജലി മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം. അഡ്‍വേഴ്സ് ഇവന്‍റ് ഫോളോവിംഗ് ഇമ്മ്യൂണൈസേഷന്‍(AEFI) സമിതി നടത്തിയ അന്വേഷണത്തിലാണ് മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഗുജറാത്തിലെ നാദിയാദിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുരേഷ്. ഉയര്‍ന്ന […]