International

വംശീയ അധിക്ഷേപമെന്ന് ആരോപണം; കമലാ ഹാരിസിനെ കുറിച്ചുള്ള കാർട്ടൂൺ വിവാദത്തിൽ

ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെയും പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെയും കുറിച്ചുള്ള ഓസ്ട്രേലിയൻ പത്രത്തിന്റെ കാർട്ടൂൺ വിവാദത്തിൽ. റൂപർട്ട് മർഡോക്കിന്റെ ന്യൂസ് കോർപിന്റെ ഉടമസ്ഥതയിലുള്ള ‘ദി ഓസ്ട്രേലിയൻ’ പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണാണ് വിവാദമായിരിക്കുന്നത്. കാർട്ടൂൺ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന ആരോപണം ഇതിനോടകം ഉയർന്നു. നിരവധി പ്രമുഖർ കാർട്ടൂണിനെതിരെ രംഗത്തെത്തി. കാർട്ടൂൺ കുറ്റകരവും വംശീയവുമാണെന്ന് ഓസ്‌ട്രേലിയൻ കാബിനറ്റ് മന്ത്രി ആൻഡ്രൂ ഗൈൽസ് ട്വിറ്ററിൽ പ്രതികരിച്ചു. മാന്യതയും നിലവാരവും ഉണ്ടെങ്കിൽ പത്രം ഉടൻ മാപ്പ് […]

Kerala

എംബാം ചെയ്യാനാവില്ല; മെറിന്‍റെ മൃതദേഹം അമേരിക്കയില്‍ സംസ്കരിക്കും

മെറിന്‍റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. അമേരിക്കയിലെ ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്കരിക്കും. മൃതദേഹം എംബാം ചെയ്യാനാവാത്തതിനാലാണ് നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത്. പ്രതിയായ മെറിന്‍റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴരക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് കാത്തുനിന്ന് കത്തി കൊണ്ട് 17 തവണ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ മെറിന്‍റെ ദേഹത്തു കൂടെ ഫിലിപ്പ് കാര്‍ കയറ്റിയിറക്കി. […]

Kerala

യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊന്നു

സംഭവത്തില്‍ ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു അറസ്റ്റിലായി യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കോട്ടയം സ്വദേശി മെറിന്‍ ജോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു അറസ്റ്റിലായി. 17 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം വാഹനം ശരീരത്തിലൂടെ കയറ്റിയിറക്കിയെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൌണ്ടിലെത്തിയ മെറിനെ ഫിലിപ്പ് മാത്യു ആക്രമിക്കുകയായിരുന്നു. യു.എസിലെ മിയാമിയിലാണ് മെറിന്‍ ജോലി ചെയ്യുന്നത്. ബ്രോഡ്‍വേ ഹെല്‍ത്ത് കെയര്‍ […]

International

കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തി; ആരോപണവുമായി അമേരിക്ക

കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാരോപിച്ച് അമേരിക്ക രംഗത്ത്. പ്രതിരോധ വിവരങ്ങളും സോഫ്റ്റ് വെയർ സോഴ്‌സ് കോഡുകളും ഹാക്കർമാർ ചോർത്തിയതായി യുഎസ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ ഗവേഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഹാക്കർമാർ പ്രവർത്തിച്ചതെന്നും അമേരിക്ക ആരോപിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏറ്റവും മോശം അവസ്ഥ ഇനിയുണ്ടാകാം. രാജ്യത്തോട് സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾ […]

International

കാന്‍സറിന് കാരണമാകുന്നു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 200 കോടി നല്‍കണമെന്ന് യു.എസ് കോടതി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിലൂടെ വാദികള്‍ക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക വിഷമതകള്‍ക്ക് പണം പകരമാവില്ലെന്നും കോടതി പ്രസ്താവിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസ് കോടതി കമ്പനിക്ക് 200 കോടി നഷ്ടപരിഹാര തുക ചുമത്തി. അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ കടുത്ത നടപടിയെടുത്തത്. മിസോറി അപ്പീല്‍ കോടതിയാണ് 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 […]

India National

വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു

അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു. അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവിധ ഉദ്യോഗങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനും അമേരിക്ക കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കോവിഡ് ഭീതിയില്‍ ഒഴിപ്പിക്കല്‍ എന്ന പേരില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ അമേരിക്കയിലേക്ക് സാധാരണ സര്‍വീസ് നടത്തുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സമാനമായ അനുമതി ഇന്ത്യ നല്‍കുന്നില്ല. ഈ വിവേചനം […]

International

വിശ്വസിക്കാന്‍ കൊള്ളാത്ത നാട്, ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക

നാറ്റോ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടന്ന് സ്വന്തമായി ഒരു ലോകക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്ന തെമ്മാടി രാജ്യമാണ് ചൈന. ഇന്ത്യൻ അതിർത്തിയിലെ പ്രശ്നങ്ങൾ അവർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പോംപിയോ ഗാല്‍വന്‍ താഴ്‌വരയില്‍ അവകാശവാദം ആവര്‍ത്തിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം. ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തി. ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത നാടാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഗാൽവാൻ താഴ്‍വരയിൽ നിന്ന് പൂർണമായും പിൻവാങ്ങിയിട്ടില്ലെന്ന സൂചനകൾക്കിടയിലാണ് ഇന്ത്യൻ മണ്ണിനു മേൽ അവകാശവാദം കടുപ്പിച്ച് ചൈന വീണ്ടും രംഗത്തെത്തിയത്. […]

National

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം, ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: യുഎന്‍

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇരു രാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി വിവിധ നയതന്ത്ര വിദഗ്ധരും രംഗത്തെത്തി. ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ലെ കഴിഞ്ഞ ദിവസമുണ്ടായ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെയാണ് വിഷയത്തില്‍ […]

International

അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി മേലില്‍ കാണില്ലെന്ന് ട്രംപ്

ബുധനാഴ്ച്ചയാണ് ദേശീയ ഗാനം പാടുമ്പോള്‍ കളിക്കാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ചട്ടം യു.എസ് സോക്കര്‍ എടുത്തുകളഞ്ഞത്. വനിതാ ഫുട്‌ബോളിലെ സൂപ്പര്‍താരം മേഗന്‍ റാപിനോയാണ് ഈ ചട്ടം കൊണ്ടുവരാന്‍ തന്നെ കാരണം… അമേരിക്കന്‍ ദേശീയ സോക്കര്‍ ടീമിന്റെ കളി ഇനി കാണില്ലെന്ന് ട്രംപ്. അമേരിക്കയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന 2017ലെ ചട്ടം ഭേദഗതി ചെയ്തതാണ് ട്രംപിനെയും റിപബ്ലിക്കന്മാരേയും ചൊടിപ്പിച്ചത്. അമേരിക്കയില്‍ പ്രത്യേകിച്ചും ലോകത്ത് പൊതുവെയും വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. അമേരിക്കന്‍ ദേശീയ […]

International World

കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി

പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം. ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി. അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് […]