ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇസ്രായേലിന് ആയുധം നൽകുന്നതിൽ നിന്ന് പിൻവാങ്ങാൻ അമേരിക്കക്ക് ആഭ്യന്തര സമ്മർദ്ദം. ഇസ്രായേൽ വെടിനിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളിയതിന് പിന്നാലെയാണ് ഇസ്രായേൽ-യുഎസ് ബന്ധത്തിൽ അതൃപ്തി പുകയുന്നത്. ഇസ്രായേലിന് ആയുധം വിൽക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുള്ള 735 മില്യൺ ഡോളറിന്റെ ആയുധകച്ചവടത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമണത്തിന് പിന്തുണ നൽകുന്ന നടപടിക്ക് […]
Tag: USA
യു.എസിന്റെ വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ; ഗസ്സയിൽ കൊല്ലപ്പെട്ടത് 238 പേർ
ഗസ്സയിൽ ഇസ്രായേലിന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വെളുപ്പിനും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഗസ്സയിൽ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് യു.എൻ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ വെടിനിർത്തൽ നിർദേശം തള്ളിയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു മുന്നോടിയെന്ന നിലക്കാണ് കനത്ത വ്യോമാക്രമണമെന്നും റിപ്പോർട്ടുണ്ട്. അതേ സമയം അഷ്കലോൺ, […]
ഒരു വർഷത്തിനിപ്പുറവും ന്യൂയോർക്കിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ശീതീകരിച്ച ട്രക്കുകളിൽ
കോവിഡിന്റെ ആദ്യ വരവിൽ ഏറ്റവും ദുരന്തം വിതച്ച അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ശീതീകരിച്ച ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്കിലെ സണ്സെറ് പാർക്കിനു സമീപമാണ് നൂറു കണക്കിന് മൃതദേഹങ്ങൾ സൂക്ഷിച്ച ഇത്തരം ട്രക്കുകളുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നഗര കൗൺസിലിന്റെ ആരോഗ്യ കമ്മിറ്റിക്കു കഴിഞ്ഞയാഴ്ച ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ന്യൂയോർക്ക് നഗര ഓഫീസിലെ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിവിധ ട്രാക്കുകളിലായി 750 ഓളം മൃതദേഹങ്ങൾ ഉണ്ടെന്നും ഇത് കുറച്ചു കൊണ്ട് വരാനുള്ള […]
രാജ്യം സുരക്ഷിതമാകണമെങ്കിൽ യാത്രാവിലക്ക് പുനഃസ്ഥാപിക്കണം; ഡൊണൾഡ് ട്രംപ്
അമേരിക്കയെ സുരക്ഷിതമാക്കണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ജോ ബൈഡൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം താൻ വിജയകരമായി നടപ്പിലാക്കിയ അഭയാർത്ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറയുന്നു. ഭീകരവാദത്തെ രാജ്യത്ത് നിന്നും […]
ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ,ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചു
അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളും തെറ്റായ അവകാശവാദങ്ങൾ പങ്കുവെക്കുന്നത് തുടരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളുടെ ഈ നീക്കം. ” ഇതൊരു അടിയന്തിര ഘട്ടമാണ്.അതിനാൽ തന്നെ അനുയോജ്യമായ അടിയന്തിര നടപടികൾ ഞങ്ങൾ എടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങൾ ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു.” – ഫേസ്ബുക് വൈസ് പ്രസിഡന്റ് ഗയ് […]
ചരിത്രം കുറിച്ച് ടിബെറ്റൻ നേതാവിന്റെ വൈറ്റ് ഹൗസ് സന്ദർശനം..
ആറ് ദശകങ്ങൾക്ക് ശേഷം ഒരു ടിബെറ്റൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിച്ചു. സെൻട്രൽ ടിബെറ്റൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷൻ ലോബ്‌സാങ് സംഗായ് ആണ് വൈറ്റ് ഹൗസിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയത്. വൈറ്റ് ഹൗസിലെ ടിബെറ്റൻ വിഷയങ്ങൾക്കുള്ള നിയുക്ത സംഘാടകൻ റോബർട്ട് ഡിസ്ട്രോയുമായാണ് ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ നിലവിലുള്ള എക്സൈൽ ഭരണനേതൃതത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ലോബ്‌സാങ് സംഗായ് പറഞ്ഞു. അമേരിക്കയുമായുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നും […]
94 ശതമാനം ഫലപ്രദം’ പ്രഖ്യാപനവുമായി അമേരിക്കന്‍ കമ്പനി മോഡേണ
യുഎസ് ബയോടെക് കമ്പനിയായ മോഡേണ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനത്തോളം ഫലപ്രദമെന്ന പ്രഖ്യാപനവുമായി രംഗത്ത്. 30,000 ആളുകളെ പങ്കെടുപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. നേരത്തെ അമേരിക്കന്‍ കമ്പനി തന്നെയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കും തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച വാക്‌സില്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും വാക്‌സിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്. ഫേസ് […]
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോർജിയയിൽ വീണ്ടും വോട്ടെണ്ണും
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജോർജിയയിൽ വീണ്ടും വോട്ടെണ്ണും. ജോർജിയയിൽ നേരിയ ലീഡിന് ജോ ബൈഡൻ വിജയിച്ചിരുന്നു. ജോർജിയയിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വോട്ടുകൾ എണ്ണുമെന്ന് അധികൃതർ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ വോട്ടുകൾ എണ്ണിത്തീരാറായപ്പോൾ ബൈഡന് 1500 വോട്ടുകളുടെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്ന ഇടമായിരുന്നു ജോർജിയ. ജോർജിയയിലെ വോട്ട് തെരഞ്ഞെടുപ്പിൽ നിർണായകമാവും എന്നതു കൊണ്ടാണ് വീണ്ടും വോട്ട് എണ്ണാൻ […]
ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന്; ചൈനയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം
ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ച ഇന്ന് 10 മണിക്ക് ഹൈദരാബാദ് ഹൌസില്‍ നടക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം.ബേസിക് എക്സ്ചേഞ്ച് ആന്‍റ് കോപ്പറേഷന്‍ കരാറിലും ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പ് വയ്ക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിന് ശേഷം ഇന്ത്യയും അമേരിക്കയും നടത്തുന്ന നിർണായക നയതന്ത്ര ചർച്ചയാണ് 2+2. യു എസ് സെക്രട്ടറി മൈക് പോംപിയോ, ഡിഫെന്സ് സെക്രട്ടറി മാർക്ക് എസ്പർ എന്നവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുക. ഇന്ത്യയുടെ […]
കോവിഡിനെതിരായ മരുന്ന് നിര്‍മ്മാണത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി അമേരിക്ക
കോവിഡ് വൈറസിനെതിരായ മരുന്ന് നിർമാണത്തിൽ നിർണായക കണ്ടുപിടുത്തം. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്‍മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള കൊറോണ വൈറസിന്റെ ശേഷിയെ ഇല്ലാതാക്കാൻ ഈ തന്മാത്രകൾക്ക് സാധിക്കുമെന്നും പഠനത്തിലുണ്ട്. സർവകലാശാലയുടെ പരീക്ഷണ ഫലങ്ങൾ സയന്‍സ് ജേർണലിൽ പ്രസിദ്ധീകരിച്ചു.