Kerala

പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് ആക്ഷേപം; മറുപടിയുമായി വി.ഡി സതീശന്‍

പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് വിമര്‍ശനം. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍കുമാറിനെയാണ് പ്രതിപക്ഷനേതാവ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനം. തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെ.എസ്.യുക്കാരനായിരുന്നു അനില്‍കുമാറെന്നും സതീശന്‍ പറഞ്ഞു. എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ […]

Kerala

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്‍റിന് വിട്ടു

പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്‍റിന് വിട്ടു. പാർലമെന്‍ററി പാർട്ടി യോഗത്തിൽ നേതാവ് ആരെന്ന കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ല. പ്രതിപക്ഷ നേതാവിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്‍റ് പ്രതിനിധി ആയെത്തിയ മല്ലികാർജുനൻ ഖാർഗെ പറഞ്ഞു. കോണ്‍ഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത വേണമെന്ന ആവശ്യവുമായി നേതാക്കളിൽ ചിലർ. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് വിമർശനം. രമേശ് ചെന്നിത്തലക്ക് പുറമെ വിഡി സതീശന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റേയും പേരുകളാണ് ഉയർന്നു വന്നത്.

Kerala

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. എം.എൽ.എമാരുമായി ഹൈക്കമാന്റ് നിരീക്ഷകര്‍ പ്രത്യേകം ചര്‍ച്ച നടത്തും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശ്വാസം. എന്നാല്‍ എം.എല്‍.എമാരുടെ നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്റ് എടുക്കുന്ന നിലപാട് നിര്‍ണായകമാവും. നാളെയെത്തുന്ന ഹൈക്കമാന്റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. ഐ ഗ്രൂപ്പിനൊപ്പം […]

Kerala

യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം: ആര്യാടന്‍ മുഹമ്മദ്

സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാന്‍ മുഹമ്മദ്. എക്സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്ന് തിരിച്ചു വരാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കും. നിലമ്പൂരില്‍ 2794 വോട്ടിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം പതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു. കേരളത്തിലുടനീളം ഇത്രയുമധികം തരംഗം ഉണ്ടായിട്ടും […]

Kerala

പരാജയ ഭീതിയില്‍ എൽ.ഡി.എഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു; ബിന്ദു കൃഷ്ണ

എൽ.ഡി.എഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കൊല്ലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വാട്ട്സ് ആപ്പിലൂടെ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പരാജയ ഭീതി മൂലമാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഇത് ചെയ്യുന്നതെന്ന് സംശയിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സംഭവത്തില്‍ നേതാക്കളും ബിന്ദു കൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്കും പൊലീസിനും പരാതി നൽകി. മദ്യം വിളമ്പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ […]

Kerala

വോട്ടിംഗ് നില അനുകൂലമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും; നേമം അടക്കം അഞ്ച് മണ്ഡലങ്ങള്‍ നേടുമെന്ന് ബി.ജെ.പി

മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്. നേമം നിലനിര്‍ത്തുന്നതിനൊപ്പം ചില മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്‍റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല. തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ ഉച്ചക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തിയെന്നും അതുകൊണ്ട് പോളിംങ് ശതമാനം കുറഞ്ഞത് […]

Kerala

പരസ്യ പ്രചാരണം അവസാനിച്ചു; കേരളം ഇനി വിധിയെഴുത്തിലേക്ക്…

2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു. കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനാല്‍ ഒരു മണ്ഡലത്തില്‍ത്തന്നെ നിരവധി സ്ഥലങ്ങളിലായാണ് മുന്നണികള്‍ പരസ്യ പ്രചാരണം അവസാനിച്ചത്. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ഇനി ഒരു ദിനം നിശബ്ദ പ്രചാരണം. ശേഷം, ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്. പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ വലിയ ജന പങ്കാളിത്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ […]

Uncategorized

സംസ്ഥാനത്ത് ബിജെപി-സിപിഐഎം ധാരണയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ബിജെപി – സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി പിണറായി ബന്ധത്തിന് പിന്നിലും ഈ ധാരണയാണ്. സര്‍ക്കാരിന് എതിരായ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാത്തതിന് കാരണം ഈ ധാരണയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായാണ് സിപിഐഎമ്മിനെ ബിജെപി കൂട്ടുപിടിച്ചതെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയുമായി ഒരു ധാരണയുമില്ല. അദാനി മുഖേന ഇപ്പോള്‍ പിണറായിക്കാണ് ഡീലുള്ളത്. അദാനി-മോദി- പിണറായി കൂട്ടുകെട്ടാണ് കേരളത്തില്‍ നടക്കുന്നത്. യുഡിഎഫ് തകരുകയെന്നതാണ് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

പരാജയ ഭീതി മൂലം വ്യക്തിഹത്യ നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു: ആരോപണവുമായി ഫിറോസ് കുന്നംപറമ്പില്‍

തവനൂരില്‍ ഇത്തവണ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. 15 വര്‍ഷം തുടര്‍ച്ചായി ഒരാള്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. കാലമിത്രയായിട്ടും ഒരു കുടിവെള്ള പദ്ധതി പോലും തുടങ്ങിയില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍. പരാജയ ഭീതി മൂലം തന്നെ വ്യക്തിഹത്യ നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐഎമ്മും എന്ന് ഫിറോസ് ട്വന്റിഫോറിനോട് പറഞ്ഞു.

Kerala

കത്തി തീരാതെ ‘ബോംബ്’ വിവാദം; വാക്പോര് തുടരുന്നു

സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ ഒരു ബോംബ് വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വാക്പോര് തുടരുന്നു. ഇടതുമുന്നണിക്കെതിരെ പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. വ്യാജ രേഖകളടക്കം പല ആയുധങ്ങളും അണിയറയിൽ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെയാകുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. ബോംബ് തലയിൽവച്ച് പൊട്ടിക്കരുതെന്നാണ് രമേശ് ചെന്നിത്തലയോടും മുല്ലപ്പള്ളി […]