India Kerala

യു.എ.ഇ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ടന്‍റിനെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി കസ്റ്റംസ് കോടതിയില്‍

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുൻ അക്കൗണ്ടന്‍റിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം. കോൺസുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദിനെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി കോടതിയിൽ ഹരജി നൽകി. ഈജിപ്ഷ്യൻ പൗരനായ നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്ന് കോടതി ചോദിച്ചു. uae-consulate-former-accountant ഇക്കാര്യത്തില്‍ മറ്റന്നാൾ വിശദമായ വാദം കേൾക്കും. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസ് തീരുമാനം. അതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ […]

Kerala

‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍

അലാവുദ്ദീന്‍ എന്ന പരിചയക്കാരന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി. ‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ എന്ന തലക്കെട്ടോടുകൂടിയാണ് മന്ത്രിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ പരാമര്‍ശം. റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അങ്ങോട്ടു കയറി […]

Kerala

സ്വർണക്കടത്ത് കേസിലെ പ്രതികള്‍ ഇന്ത്യ- യുഎഇ സൗഹൃദ ബന്ധം തകർക്കാൻ ശ്രമിച്ചെന്ന് എന്‍.ഐ.എ

വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്. യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് എന്‍.ഐ.എ. വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്, യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഖ്യ ഗൂഢാലോചന നടന്ന യുഎഇയിലെത്തി തെളിവു ശേഖരിക്കാനായി മ്യൂച്ചൽ ലീഗൽ അസിസ്റ്റൻസ് പ്രകാരം അനുമതി തേടും. കേസില്‍ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും […]

Kerala

റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറൽ; ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത്

ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ രേഖ പുറത്ത്. റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറലാണ്. ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്. യൂണിടാക്കുമായാണ് യുഎഇ കോൺസുല്‍ ജനറല്‍ ഉപകരാറായ നിര്‍മാണ കരാര്‍ ഒപ്പിട്ടത്. റെഡ് ക്രസന്‍റിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കരാറില്‍ […]

Gulf UAE

ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല

എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. […]

Kerala

‘വധഭീഷണി ഉണ്ടായിരുന്നു’: യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ ഗണ്‍മാന്‍ മജിസ്ട്രേറ്റിനോട്

ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. യുഎഇ കോൺസുല്‍ ജനറലിന്റെ ഗൺമാൻ എസ് ആർ ജയഘോഷിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വധഭീഷണി ഉണ്ടായിരുന്നെന്ന് ജയഘോഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റംസിന്റെ പ്രാഥമിക പട്ടികയിൽ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉടലെടുത്ത ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ […]

Kerala

യു.എ.ഇ അറ്റാഷേയുടെ ഗണ്‍മാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്നും കാണാതായ യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. വീടിന് പുറകിലുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇയാള്‍. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സൂചന. ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന […]

Kerala

സ്വപ്ന എവിടെയാണെന്ന് അറിയില്ല, രണ്ട് ദിവസം മുന്‍പാണ് വക്കാലത്ത് ലഭിച്ചതെന്ന് അഭിഭാഷകന്‍

മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ രാജേഷ് കുമാർ രണ്ട് ദിവസം മുൻപാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് തനിക്ക് ലഭിച്ചതെന്ന് അഡ്വ രാജേഷ് കുമാർ. സ്വപ്ന ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല. ജാമ്യാപേക്ഷ നൽകാൻ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ പറഞ്ഞു. “സ്വപ്ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ കോടതിയും കസ്റ്റംസുമാണ് പറയേണ്ടത്. ഉദ്യോഗസ്ഥര്‍ പറയട്ടെ അവര്‍ക്ക് പറയാനുള്ളത്. ഞങ്ങള്‍ക്ക് […]