Kerala

തിരുവനന്തപുരത്തെ 129 പുതിയ കോവിഡ് കേസുകളില്‍ 122ഉം സമ്പര്‍ക്കം വഴി; നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി

പൂന്തുറയിലും പരിസര പ്രദേശത്തുമായാണ് 101 പുതിയ രോഗികള്‍. തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായ പൂന്തുറ മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ ഒരാഴ്ച കൂടി നീട്ടി. നഗരസഭാ പരിധിയിലും ഒരാഴ്ച കൂടി നിയന്ത്രണം തുടരും. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം 100 കവിഞ്ഞതോടെയാണ് നടപടി. തിരുവനന്തപുരത്ത് പുതിയ കോവിഡ് കേസുകള്‍ 129. അതില്‍ തന്നെ സമ്പര്‍ക്കം 122. പൂന്തുറയിലും പരിസര പ്രദേശത്തുമായി 101 പുതിയ രോഗികള്‍. ഇത് കൂടാതെ പുല്ലുവിള, പൂവച്ചല്‍, ആറ്റുകാല്‍ തുടങ്ങി മേഖലകളില്‍ ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. […]

Kerala

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ലംഘിച്ചാൽ കർശന നടപടി: ഡിജിപി

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അവശ്യ സർവീസുകൾ മാത്രമേ ലോക്ക് ഡൗൺ പ്രദേശത്ത് അനുവദിക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി. അത്യാവശ്യം ഉള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രം പൊലീസിന്റെ സഹായം തേടാം. വാഹനങ്ങളിൽ യാത്ര അനുവദിക്കില്ലെന്ന് ഡിജിപി. പലചരക്ക്, പഴം, പച്ചക്കറി കടകൾ തുറക്കാവുന്നതാണ്. ഏഴ് മണി മുതൽ 11 മണി വരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സമൂഹിക അകലം പാലിച്ച് മാത്രം […]

Kerala

27ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

പ്രധാന സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് ഇതിൽ കൂടുതൽ സമ്പർക്ക രോഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ‌ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും. ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് […]

Uncategorized

തിരുവനന്തപുരത്ത് വന്‍സ്വര്‍ണവേട്ട; സ്വര്‍ണം പിടികൂടിയത് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍ നിന്ന്

ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കാർഗോയിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. സംഭവത്തില്‍ കസ്റ്റംസ് ഒരാളെ പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യം. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന […]

Kerala

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും

വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയം അനുവദിച്ചു. നിര്‍ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ചാല, പാളയം മാര്‍ക്കറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തുറക്കേണ്ട കടകള്‍ നിശ്ചയിച്ചു കോവിഡ് സമൂഹ വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കും. നിയമങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇന്നലെ നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സമൂഹ വ്യാപന സാധ്യത തടയുന്നതിനുള്ള കര്‍ശന നടപടികളാണ് തലസ്ഥാനത്ത് ജില്ലാഭരണകൂടവും നഗരസഭയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക […]