സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ നാലുജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മലയോര മേഖലകളില്‍ മണ്ണിടിഞ്ഞും വീടുകളില്‍ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറുട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. വിഴിഞ്ഞത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ […]
Tag: trivandrum
കൊവിഡ് വിലയിരുത്താൻ കേന്ദ്രസംഘം തിരുവനന്തപുരത്ത്; ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി. ഇന്ന് രാവിലെയെത്തിയ സംഘം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ഡോ. റീജി ജെയിന്‍, ഡോ.വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കല്കറുമായും കൂടിക്കാഴ്ച നടത്തും.കൊവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകള്‍ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാപനം കൂടി നില്‍ക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ […]
തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
വൈകീട്ട് ആറരയോടെ തുടങ്ങിയ തുടർച്ചയായ മഴയിൽ തലസ്ഥാന നഗരം മുങ്ങി. തമ്പാനൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുളളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷപെടുത്തി. തിരുവനന്തപുരം നഗരത്തിൽ മാത്രം രണ്ടര മണിക്കൂറിൽ 79 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ലോക്ഡൗൺ ആയത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല. നഗരത്തിൽ ആരെങ്കിലും അപകടത്തിൽപെട്ടിട്ടുണ്ടോയെന്നത് ഉൾപ്പെടെ ഫയർഫോഴസ് […]
കോവിഡ്; ഒന്നാമത് തിരുവനന്തപുരം രണ്ടാമത് മലപ്പുറം
കോവിഡ് പ്രതിദിന രോഗബാധയിൽ തിരുവനന്തപുരം ജില്ല ഒന്നാമത്. 3,494 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറമാണ് പ്രതിദിന രോഗബാധയിൽ രണ്ടാമത് 3,443 പേർക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്ത തൃശൂർ ജില്ലയാണ്. 3,280 പേർക്ക് തൃശൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ […]
തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം; ശസ്ത്രക്രിയകള്‍ മാറ്റിവച്ചു
തിരുവനന്തപുരം റീജേണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം. ഇന്ന് എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഒരു ദിവസം ആശുപത്രിയില്‍ വേണ്ടത് 65 മുതല്‍ 70 വരെ ഓക്‌സിജന്‍ സിലിണ്ടറുകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 സിലിണ്ടറുകള്‍ വരെ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തി മറ്റ് ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ച് പരിഹാരം കാണുകയായിരുന്നു. ഇന്ന് ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഓക്‌സിജന്‍ വിതരണത്തിലെ അപാകത […]
കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുള്ളത് നാല് വെന്‍റിലേറ്റര്‍ മാത്രം
കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഐസിയുകളും വെന്‍റിലേറ്ററുകളും നിറയുകയാണ്. ഇവിടെ നാല് വെന്‍റിലേറ്ററുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്. കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 52 കോവിഡ് ഐ.സി.യു യൂണിറ്റുകളിലും രോഗികൾ നിറഞ്ഞു. 60 ഓക്സിജൻ യൂണിറ്റുകളിൽ 54 ലിലും 36 വെന്റിലേറ്ററുകളിൽ 26 എണ്ണത്തിലും രോഗികളാണ്. വടക്കൻ കേരളത്തിലും കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. […]
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും; പുതുക്കിയ നിർദ്ദേശങ്ങൾ ഇവയൊക്കെ….
50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ […]
”ഇത് ഫലപ്രദമല്ല…”; തിരുവനന്തപുരത്തെ ലോക്ക് ഡൌണ്‍ ഇനി നീട്ടരുതെന്ന് ശശി തരൂര്‍ എം.പി
സംസ്ഥാനത്ത് ഇതുവരെ 19,727 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63 മരണങ്ങളും സംഭവിച്ചു രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൌണ്‍ നീട്ടിയതിനെതിരെ ശശി തരൂര്‍ എം.പി. മൂന്ന് ആഴ്ചയായുള്ള ലോക്ക് ഡൌണ്‍ ഫലം കണ്ടിട്ടില്ലെന്നും ഇനിയും ലോക്ക് ഡൌണ്‍ ആയാല്‍ അത് ജനജീവിതത്തെ പ്രതികൂലമായാകും ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌണ്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് എം.പിയുടെ പ്രതികരണം. തിരുവനന്തപുരം ജില്ലയിലെ ലോക്ക് ഡൌണ്‍ നടപടികളെക്കുറിച്ച് കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത്തയോട് സംസാരിച്ചിരുന്നു. മൂന്ന് ആഴ്ച്ചത്തെ […]
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല, മേഖലയില്‍ നിന്ന് ആരെയും പുറത്ത് പോകനും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമൂഹവ്യാപനം ഉണ്ടായ പൂന്തുറ, പുല്ലുവിള അടക്കം മുഴുവന്‍ തീരപ്രദേശവും അടച്ചിടനാണ് തീരുമാനം.സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതാകുന്നവര്‍ക്ക് ഭക്ഷ്യവസ്തുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ജില്ലയിലെ […]
ഫൈസൽ ഫരീദ് സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്റർ; കേസിലെ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തേടുന്ന ഫൈസൽ ഫരീദ് സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് കണ്ടെത്തൽ. ഗൾഫിൽ സ്വർണം സംഘടിപ്പിക്കൽ, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുമ്പും നിരവധി തവണ ഫൈസൽ ഇത്തരത്തിൽ സ്വർണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ സ്വർണ്ണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായ് ഷാർജാ അതിർത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിംഗിനായി തെരഞ്ഞെടുത്തത്. ഒരു മലയാളിയുടെ ഫാക്ടറിയാണ് ഇത്. കൊവിഡ് മൂലം […]