Kerala

ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

ജില്ലയിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ മുത്തുരാജിനെ മ്യൂസിയം പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹോസ്റ്റലിലെ പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

Kerala

പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവും, പിഴയും

പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. സംഭവം നടന്നത് 2016 ഫെബ്രുവരി 23 ന് ഉച്ചയ്ക് രണ്ടരയോടെയാണ്. ചിറയിൻ‌കീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെട്ടു. […]

Kerala

‘സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി’; വാങ്ങിയത് പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്ന്

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. ചിലന്തിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആള്‍ തന്നെ തിരികെ ഔട്ട്‌ലെറ്റില്‍ ഏല്‍പ്പിച്ച് മറ്റൊരു ബ്രാന്‍ഡ് വാങ്ങി പോകുകയും ചെയ്തെന്ന് ജീവനക്കാർ പറഞ്ഞു. ഇയാള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതിയുണ്ട്.

Kerala

അപൂര്‍വ രോഗം ബാധിച്ച ആസം സ്വദേശിനിക്ക് പുതുജീവന്‍ നല്‍കി തിരുവനന്തപുരം ജനറല്‍ ആശുപത്രി

അപൂര്‍വ രോഗം ബാധിച്ച ആസം സ്വദേശിനിയായ പൂജയ്ക്ക് (26) പുതുജീവന്‍ നല്‍കി തിരുവനന്തപുരം ജനറല്‍ ആശുപത്രി. എല്‍ഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്‌പെക്ട്രം ഡിസോര്‍ഡര്‍ (LETM Neuromyelitis Optica Spectrum Disorder) എന്ന അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായ രോഗിയേയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഒക്‌ടോബര്‍ 26ന് പൂജയെ ഇരു കൈകളും കാലുകളും തളര്‍ന്ന നിലയിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ എംആര്‍ഐ സ്‌കാനിംഗ് പരിശോധന നടത്തുകയും ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ […]

Kerala

തിരുവനന്തപുരത്ത് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. 7500 കിലോയോളം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാർക്കറ്റായ എം ജെ ഫിഷ് മാർക്കറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഹാര്‍ബറില്‍ മത്സ്യവുമായി അടുത്ത പത്തോളം വരുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്. പ്രാഥമിക […]

Kerala

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. സ്റ്റേഷനിൽ വച്ച് പൊലീസ് മർദിച്ചെന്ന് അഭിഭാഷകർ. അഭിഭാഷക സംഘത്തെ പൊലീസ് തടഞ്ഞത് രൂക്ഷമായി വാക്കുതർക്കത്തിലേക്ക് നയിച്ചു.(clash between lawyers and police at attingal) ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുനാണ് പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായത്. അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പൊലീസ് തടഞ്ഞു. കാരണം പറയാതെ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ഇതിൽ പ്രകോപിതനായ […]

Kerala

സൗരോര്‍ജ നഗരമാകാനൊരുങ്ങി തിരുവനന്തപുരം; സൗരോര്‍ജ പാളികള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തലസ്ഥാനം. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒയും ജർമൻ കൺസൾട്ടൻസി അധികൃതരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.കേന്ദ്രപാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോര്‍ജ നഗര പദ്ധതി. കേന്ദ്രവിഹിതം എത്രയെന്നത് രണ്ടാഴ്ചയ്ക്കം തീരുമാനിക്കും. തലസ്ഥാന നഗരത്തിന് വേണ്ട വൈദ്യുതി പൂര്‍ണമായി സൂര്യനില്‍ നിന്ന് […]

Kerala

തിരുവനന്തപുരത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം വെടിവച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Kerala

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു. […]

Kerala

തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ പരിശോധനയിൽ പൂവാർ റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി കണ്ടെത്തിയിരുന്നു. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് […]