ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കും. നിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സർവീസുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്. യാത്രാ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ് റെയിൽ വേ. ഉന്നതതല സമിതി ഇക്കാര്യത്തിൽ ധാരണയിലെത്തി. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ട് സർവീസ് പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക ചാർജ് തുടരാനായുള്ള അനുവാദവും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത മാർച്ച് വരെ പ്രത്യേക നിരക്കിൽ സർവീസ് […]
Tag: Train Service
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് തുടങ്ങി; ഇന്ന് ആറ് ട്രെയിനുകള്‍
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല. ലോക്ക്ഡൌണ്‍ മൂലം നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനത്ത് പുനരാരംഭിച്ചു. ആറ് ട്രെയിനുകളാണ് ഇന്ന് കേരളത്തില്‍ സര്‍വീസ് നടത്തുക. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുന്‍പ് സ്റ്റേഷനുകളിൽ എത്തണം. തുടര്‍ന്ന് ഹെൽത്ത് സ്‌ക്രീനിനിങ്, ടിക്കറ്റ് ചെക്കിങ് എന്നിവ പൂര്‍ത്തിയാക്കണം. കൂടാതെ ആരോഗ്യ […]
‘യാത്രചെലവും ഭക്ഷണവും പഞ്ചാബ്, രാജസ്ഥാന്‍ വക’; ഇരുസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തിലെത്തും
യാത്രചെലവും ഭക്ഷണവും വഹിക്കുന്നത് രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകളാണ് പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ കേരളത്തിലേക്കുള്ള രണ്ട് സൗജന്യ ട്രെയിനുകള്‍ നാളെയും മറ്റന്നാളും കേരളത്തിലെത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മെയ് 21, 22 തിയതികളിലായി തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിപ്പ്. പഞ്ചാബ് ജലന്തറില്‍ നിന്നും മെയ് 19ന് രാത്രി 11ന് തമിഴ്‌നാട് വഴി പുറപ്പെട്ട ട്രെയിന്‍ 21ന് രാത്രി 11.50ന് എറണാകുളം നോര്‍ത്തില്‍ എത്തും. അവിടെ നിന്നും 22ന് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേരും. […]
രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും
റിസര്‍വേഷന്‍ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍. കേരളത്തില്‍ ജനശതാബ്ദി ഉള്‍പ്പെടെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തും. ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച മുതല്‍ ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്സ്പ്രസുകൾ ഉൾപ്പടെ അഞ്ച് ട്രെയിനുകൾ ആണ് ഓടി തുടങ്ങുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും പുനരാരംഭിക്കും. കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – […]
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക രാജധാനി എക്സ്പ്രസ് രാവിലെ 11.25 ന്
കൊങ്കൺ വഴി പോകുന്ന ട്രെയിനിന് കേരളത്തിൽ ആകെ മൂന്ന് സ്റ്റോപ്പുകളാണുള്ളത്. കേരളത്തിൽ നിന്ന് ന്യൂഡൽഹിലേക്ക് ആഴ്ചയിൽ മൂന്നുതവണ ട്രെയിൻ സർവീസ് ഉണ്ടാകും. ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക രാജധാനി എക്സ്പ്രസ് ഇന്ന് രാവിലെ പുറപ്പെടും. ഉയർന്ന നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. എസി കമ്പാർട്ട്മെൻറുകളിലെ യാത്ര, കോവിഡ് രോഗബാധ പടരുന്നതിന് ഇടയാക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 11.25 നാണ് കേരളത്തിലേക്കുള്ള ആദ്യത്തെ സ്പെഷ്യൽ രാജധാനി എക്സ്പ്രസ് പുറപ്പെടുക. കൊങ്കൺ വഴി പോകുന്ന ട്രെയിനിന് കേരളത്തിൽ […]
കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. ട്രെയിന്‍ വഴി സംസ്ഥാനത്ത് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. പാസില്ലാതെ വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റൈന് പോകേണ്ടി വരും. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിന് വേണ്ടി കോവിഡ്19 ജാഗ്രത പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. ഇതിനകം ഏത് മാർഗം വഴിയും അപേക്ഷിച്ചവർ […]
രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് നാളെ
കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്. രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് ട്രെയിനുകളാണുള്ളത്. […]
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ രാവിലെ 10.55ന്
കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. വൈകിട്ട് നാല് മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ രാവിലെ 10.55ന് പുറപ്പെടും. കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്ക് അടക്കം പതിനഞ്ച് ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്. മറ്റന്നാൾ മുതൽ ഭാഗികമായാണ് ട്രെയിനുകൾ […]