Kerala

വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്?

അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് താനൂരിൽ അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാൽ, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്. ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന് നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു […]

International

വിനോദസഞ്ചാരികൾക്കായി അതിർത്തി തുറക്കാന്‍ ആസ്‌ട്രേലിയ

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര വിനോദസഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ആസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദസഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിൽ നിങ്ങളെ സ്വീകരിക്കുന്ന കാര്യം ആലോചിക്കാനിരിക്കുകയാണെന്ന് മോറിസൻ അറിയിച്ചു. ഈ മാസം 21 മുതൽ രാജ്യാന്തര വിനോദസഞ്ചാരികൾക്ക് ആസ്‌ട്രേലിയ പ്രവേശനം അനുവദിക്കുമെന്നാണ് സൂചന. കോവിഡിന്റെ തുടക്കം മുതൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ആസ്‌ട്രേലിയ. സ്വന്തം പൗരന്മാർ, താമസക്കാർ, വിദഗ്ധ കുടിയേറ്റക്കാർ, സീസണൽ […]

UAE

ദുബൈ എമിറേറ്റിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ തിരിച്ചുവരാം

മടങ്ങിവരുന്നവർ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. ദുബൈയിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ ദുബൈ വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. സെപ്തംബര്‍ മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ […]