കശ്മീർ താഴ്‌വരയിലെ 11 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ബുദ്ഗാം, ബാരാമുള്ള, കുപ്‌വാര, പുൽവാമ എന്നിവിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കശ്മീർ താഴ്‌വരയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയ മൂന്ന് പേരുടെ സ്വത്തുക്കൾ ബുധനാഴ്ച എൻഐഎ കണ്ടുകെട്ടി. ദക്ഷിണ കശ്മീരിലെ പുൽവാമയിലെ ആറ് കടകളും കുപ്‌വാരയിലെ ഒരു വീടും കേന്ദ്ര ഏജൻസി അറ്റാച്ച് ചെയ്തിട്ടുണ്ട്. ഷോപ്പിയാനിൽ രണ്ട് മുറികളുള്ള കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. […]
Tag: TERRORISM
‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍
കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് […]
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. തീവ്രവാദസംഘടനയിൽ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാൾ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിനും പൊതുമുതൽ നശിപ്പിച്ചതിനും കൂടി ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് രണ്ടാമത്തെ സൗദി […]
തീവ്രവാദത്തിന് സമുദ്രപാത ദുരുപയോഗം ചെയ്യുന്നു; യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണം. തീവ്രവാദത്തിനായി സമുദ്രപാത ദുരുപയോഗം ചെയ്യുന്നുവെന്നും യു എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി . താദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷനാകുന്നത്. സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സമുദ്രസുരക്ഷക്ക് തുരങ്കം വയ്കുന്ന ശക്തികളെ നേരിടാന്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണം. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, […]
ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക
ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക. അഞ്ച് വർഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ നിരന്തരം സഹായങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി. യുഎസ് നടപടിയെ അപലപിച്ച് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍ എന്നാണ് ട്രംപ് ഭരണകൂടം ക്യൂബയെ വിശേഷിപ്പിച്ചിരിക്കുന്നത്. 1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് തീവ്രവാദ സംഘങ്ങളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ന്ന് യുഎസും […]
കൊവിഡ് കാലത്ത് രാജ്യത്ത് ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി കണ്ടെത്തല്‍
കൊവിഡ് കാലത്ത് ഇന്ത്യയില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്‌കോര്‍ഡ് ഗെയിമിംഗ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഐ.എസ്.ഐ.എസ്. റിക്രൂട്ട്‌മെന്റ് നടത്തിയത്. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഐ.എസ്.ഐ.എസിന്റെ ഇതിനായുള്ള ശ്രമങ്ങള്‍ വെളിവാക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോയ്ക്കും റോയ്ക്കും ലഭിച്ചു. ഇന്ത്യയില്‍ ഐ.എസ്.ഐ.എസ്. മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് നടത്തിയ […]