തമിഴ്നാടിന്റെ നാല് തീരദേശജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ ഉൾപ്പെടെയുള്ള മറ്റ് തീരദേശ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചെന്നൈയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടായി. നഗരത്തിലെ പാടി, പുളിയന്തോപ്പ്, ടി നഗർ, കെകെ നഗർ തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ പത്ത് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആറ് […]
Tag: tamilnadu
അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്; സിക്സറടിച്ച് ഷാരൂഖ് ഖാന്റെ ഫിനിഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്
സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടർച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ ജയം പിടിക്കുകയായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി. (tamilnadu syed mushtaq ali) ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റൺസ് നേടിയത്. ടോപ്പ് ഓർഡർ […]
തിരുച്ചിയില്‍ എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ കുട്ടികളും; പിടിയിലായവരില്‍ രണ്ടുപേര്‍ 10,17 വയസുള്ളവര്‍
തമിഴ്‌നാട് തിരുച്ചിയില്‍ എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ കുട്ടികളും. പിടിയിലായവരില്‍ രണ്ടുപേര്‍ പത്തും പതിനേഴും വയസ് പ്രായമുള്ളവരാണ്. കേസില്‍ പത്തൊന്‍പതുകാരനായ ഒരാളും പിടിയിലായിട്ടുണ്ട്.ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇന്നലെ പുലര്‍ച്ചെയാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചംഗ സംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയത്. നവല്‍പേട്ട് സ്റ്റേഷനിലെ എസ്ഐ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളിലായി വന്ന അഞ്ചംഗ സംഘത്തെ തടയാന്‍ ശ്രമിച്ചതോടെ […]
തമിഴ്‌നാട്ടിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്. സമീപത്തെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. പാലാർ നദി തീരത്തെ വീടാണ് അപകടത്തിൽ തകർന്നത്. കനത്ത മഴയിൽ നദി കരകവിഞ്ഞ സാഹചര്യത്തിൽ ഇവിടെ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറാൻ കൂട്ടാക്കാത്ത കുടുംബമാണ് […]
തമിഴ്നാടിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു
തമിഴ്നാടിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ തമിഴ്നാട് – ആന്ധ്രാ പ്രദേശ് തീരം തൊടും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നതാണ്. ചെന്നൈ, തിരുവളളൂർ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് ഐഎംഡി പിൻവലിച്ചു. ഓറഞ്ച് അലേർട്ട് ആണ് ഈ രണ്ട് ജില്ലകൾക്കുമുള്ളത്. എന്നാൽ ചെങ്കൽപേട്ട് , കാഞ്ചീപുരം, വിഴപ്പുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലേർട്ട് തുടരും. ചെന്നൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ […]
ബൗളിംഗിൽ നിരാശപ്പെടുത്തി കേരളം; അനായാസ ജയത്തോടെ തമിഴ്നാട് സെമിഫൈനലിൽ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് പരാജയം. അഞ്ച് വിക്കറ്റിനാണ് തമിഴ്നാട് കേരളത്തെ കീഴടക്കിയത്. ജയത്തോടെ തമിഴ്നാട് സെമിഫൈനലിൽ എത്തി. കേരളം മുന്നോട്ടുവച്ച 182 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ തമിഴ്നാട് മറികടക്കുകയായിരുന്നു. ബാറ്റർമാരുടെ കൂട്ടായ പ്രകടനമാണ് അവരെ കൂറ്റൻ ഈ മികച്ച സ്കോർ മറികടക്കാൻ സഹായിച്ചത്. സായ് സുദർശൻ (46) അവരുടെ ടോപ്പ് സ്കോററായി. കേരളത്തിനായി ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ 3 വിക്കറ്റ് വീഴ്ത്തി. (tamilnadu won kerala mushtaq) ബൗണ്ടറികളോടെയാണ് […]
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം. സഹായം ഒരാഴ്ച്ചയ്ക്കുള്ളിൽ കൈമാറുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ. 14 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് […]
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ആറുമണിയോടെ കരതൊടും; തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 14 ആയി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം വൈകിട്ട് ആറുമണിയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടില്‍ പരക്കെ മഴയും കാറ്റും തുടരുകയാണ്. മഴക്കെടുതിയില്‍ മരണം പതിനാലായി. ചെന്നൈ അടക്കം എട്ടുജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യോഗം ഉന്നതതല യോഗം വിളിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളം കയറി. നൂറിലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.അഞ്ച് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ ചെന്നൈ നഗരത്തില്‍ […]
തമിഴ്നാട്ടിൽ വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 10 മുതൽ 12 ആം തീയതിവരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പതിനാറ് ജില്ലകളിലാണ് റെഡ് അലേർട്ട്. ഇന്ന് ചെന്നൈയിലും പരിസര ജില്ലകളിലും മഴ മുന്നറിയിപ്പില്ല. രാത്രിയിൽ ഉണ്ടായ ഒറ്റപ്പെട്ട മഴ ഒഴിച്ചു നിർത്തിയാൽ ചെന്നൈ നഗരത്തിൽ കാര്യമായ മഴയില്ല. തീരദേശ ജില്ലകളായ കടലൂർ, രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ട, തഞ്ചാവൂർ തുടങ്ങി പത്ത് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 11,12 തീയ്യതികളിൽ ചെന്നൈ, […]
മുല്ലപ്പെരിയാർ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രിം കോടതിയിൽ എതിർപ്പുയർത്താൻ തമിഴ്‌നാട്
മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് സുപ്രിംകോടതിയിൽ എതിർക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിർക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. നാളെയാണ് മുല്ലപ്പെരിയായർ വിഷയം സുപ്രിംകോടതി പരിഗണിക്കുക. നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണമെന്നാണ് സുപ്രിംകോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആവശ്യം. സെപ്റ്റംബർ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 […]