Entertainment

വൈവിധ്യങ്ങളുടെ ‘ഉലകനായകന്‘ ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍

ഉലക നായകന്‍ എന്ന വിളിപ്പേരുള്ള തമിഴകത്തിന്‍റെ സ്വന്തം കമല്‍ ഹാസന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് പരിതിയോ പരിമിതിയോ ഇല്ല. പ്രതിഭയും വൈവിധ്യവും തുല്യ അളവില്‍ ഒത്തുചേര്‍ന്ന അതുല്യ പ്രതിഭ പ്രായത്തെ തോല്‍പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്. എല്ലാ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന പിടിവാശിയോടെ അവയെ സമീപിക്കുന്ന ഒരു നടന്‍. എന്തും ഒരുകൈ പയറ്റിനോക്കാന്‍ കമല്‍ എപ്പോഴും തയ്യാറായിരുന്നു. അഭിനയവും സംഗീതവും സംവിധാനവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. 1960ല്‍ ‘കളത്തൂര്‍ കണ്ണമ്മ’ എന്ന ചിത്രത്തില്‍ […]