ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വിവിധ കേസുകളുടെ നടത്തിപ്പിനായി കോടികള്‍ ചെലവഴിച്ചതായി വിവരാവകാശ രേഖ. സുപ്രീം കോടതിയില്‍ 24ഓളം കേസുകള്‍ വാദിക്കുന്നതിന് വേണ്ടി 14 കോടിക്ക് മുകളില്‍ പണം ചെലവഴിച്ചതായും ഹൈക്കോടതിയില്‍ 21ന് മുകളില്‍ കേസുകള്‍ക്കായി 10 കോടിക്ക് മുകളില്‍ ചെലവഴിച്ചെന്നുമാണ് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് എസ് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ കേസുകള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. 14,19,24,110 രൂപയാണ് സുപ്രീം കോടതിയില്‍ കേസ് വാദിക്കാനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഹൈക്കോടതിയില്‍ 10,72,47,500 […]
Tag: supreme court
‘കർഷകർക്കൊപ്പം,വിട്ടുവീഴ്ച്ചക്കില്ല’, ഭൂപീന്ദർ സിങ് പിന്മാറി
നിയോഗിച്ച വിദഗ്ധ സമിതിയിൽ പ്രതിസന്ധികൾ ഉടലെടുക്കുന്നു. സമിതിയിൽ നിന്നും കാർഷിക സാമ്പത്തിക വിദഗ്ധൻ ഭൂപീന്ദർ സിങ് മാൻ പിന്മാറി. സുപ്രീം കോടതി നിയോഗിച്ച നാലംഗ സംഘത്തിലെ അംഗമായ ഭൂപീന്ദർ സിങ് ഭാരതീയ കിസാൻ യൂണിയന്റെ അധ്യകഷൻ ആണ്. കർഷകരുടെ ഒപ്പം നിൽക്കുകയാണെന്നും യാതൊരു വിധ വിട്ടുവീഴ്ചക്കും തയ്യാറാകാൻ സാധിക്കില്ല എന്നും ഭൂപീന്ദർ സിങ് പറഞ്ഞു. നേരത്തെ കേന്ദ്ര കാർഷിക മന്ത്രി അടക്കമുള്ളവരെ സമീപിച്ച് കാർഷിക നിയമങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ആളായിരുന്നു ഭൂപീന്ദർ സിങ്. തുടർന്ന് കേന്ദ്ര സർക്കാർ […]
സുപ്രീം കോടതി പാനലിനു മുൻപാകെ കർഷകർ ഹാജരാകില്ല
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനു സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മണിക്കൂറുകൾ ശേഷം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഹാജരാകിലെന്നു സമരം ചെയ്യുന്ന കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കണമമെന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു. ” കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദേശങ്ങളെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സുപ്രീം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഒറ്റക്കോ കൂട്ടായോ പങ്കെടുക്കാൻ താല്പര്യമില്ല […]
കാർഷിക നിയമം: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
കാർഷിക പരിഷ്കരണ നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജനുവരി 26ന് ട്രാക്ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ പുതിയ ഹർജിയും കോടതിയുടെ പരിഗണനക്ക് വരും. ഡൽഹി അതിർത്തികളിലെ കർഷക സമരം 48ആം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് തുടരുന്ന സമരം പിൻവലിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കോടതി ഇന്നലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് […]
മരങ്ങൾ നശിപ്പിച്ച് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് സുപ്രീംകോടതി
ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുകൊണ്ട് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ക്ഷേത്രത്തിലേക്കുള്ള പാത പണിയാനായി അനുമതി തേടികൊണ്ടുള്ള യു.പി പി.ഡബ്ല്യു.ഡി കൗൺസിലിനോടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. കൃഷ്ണ ദേവനായി ആയിരക്കണക്കിന് മരങ്ങൾ മുറിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മുറിക്കുന്ന മരങ്ങളേക്കാൾ കൂടുതൽ തെെകൾ നട്ടുപിടിപ്പിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം തള്ളിയ കോടതി, നൂറ് വർഷം പഴക്കമുള്ള മരങ്ങൾക്ക് അത് പകരമാകില്ലെന്നും ചൂണ്ടിക്കാട്ടി. മഥുരയിൽ പണിയുന്ന ക്ഷേത്രത്തിലേക്കുള്ള നൂറ്റി മുപ്പത്തിയെട്ട് കോടി രൂപ […]
പൊലീസ് സ്റ്റേഷനിലെ ലോക്ക്-അപുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സി.സി.ടി.വി കാമറ വേണം -സുപ്രീംകോടതി
രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ ലോക്-അപുകളിലും ചോദ്യംചെയ്യുന്ന ഇടങ്ങളിലും സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. സിബിഐ, എന്‍.ഐ.എ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. ജസ്റ്റിസ് ആർ.എഫ് നരിമാന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെതാണ് നിർദേശം. പൊലീസ് സ്റ്റേഷനുകളിലെ വാതിലുകൾ, ലോക്ക് അപ്, വരാന്ത, ലോബി, റിസപ്ഷൻ, എസ്.ഐയുടെ മുറി എന്നിവടങ്ങളിലെല്ലാം കാമറ സ്ഥാപിക്കണം. പൊലീസ് സ്റ്റേഷനുകൾ കൂടാതെ നാർക്കോടിക്സ് കൺട്രോൾ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് എന്നിവിടങ്ങളിലും കാമറ […]
സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രിംകോടതിയിൽ
സംവാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് പുനപരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കാൻ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളജുകളും മുന്നോട്ടുവയ്ക്കുന്നില്ലെന്നും സർക്കാർ ഹർജിയിൽ […]
സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി:മാധ്യമ റിപ്പോർട്ടുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി
മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ കേസിലുള്ള കോടതി നടപടികളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിലുള്ള സുപ്രീം കോടതിയുടെ നടപടിയെ “നീതി നിഷേധമായിട്ടാണ്” പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. കേരള പത്രപ്രവർത്തക യൂണിയൻ സിദ്ധീഖ് കാപ്പന്റെ അറസ്റ്റിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോഡ്‌ജെയുടെ പരാമർശം. ഉത്തർ പ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ബോഡ്ജെയുടെ വിമർശനത്തോട് യോജിച്ചപ്പോൾ, സീനിയർ […]
സമരങ്ങള്‍ക്കായി പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താന്‍ ആകില്ല
സമരങ്ങളുടെ പേരില്‍ പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി. ഷഹീന്‍ ബാഗ് പ്രക്ഷോഭകരാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിയോജിപ്പെന്ന ആശയത്തെ വിധി അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമരങ്ങള്‍ പൊതുസ്ഥലങ്ങള്‍ കൈവശപ്പെടുത്തിയാകരുതെന്നായിരുന്നു സുപ്രിംകോടതി വിധി. ഷഹീന്‍ ബാഗ് സമരം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. സമാധാനമായി സമരം നടക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസിന് അനുവാദം നടത്തുന്ന രീതിയിലാണ് ഉത്തരവിന്റെ ഭാഷയെന്ന് ഹര്‍ജിയില്‍ പറയുന്നു. അധികാരികള്‍ ഉത്തരവിനെ ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നുവെന്നും പരാതിക്കാര്‍ പറയുന്നു. […]
അർണബിന് ജാമ്യം നൽകിയതിനെ പരിഹസിച്ചു: കുണാൽ കംറയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി
സ്റ്റാന്‍റപ്പ് കൊമേഡിയന്‍ കുണാല്‍ കംറയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി. അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയിലാണ് നടപടി. കുണാല്‍ കംറയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാൽ പറഞ്ഞു.https://platform.twitter.com/embed/index.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1326762081400606722&lang=en&origin=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F11%2F12%2Fkunal-kamra-to-face-contempt-of-court-proceedings&theme=light&widgetsVersion=ed20a2b%3A1601588405575&width=550px കോടതിയെ അപഹസിച്ചുകൊണ്ടുള്ള കംറയുടെ ട്വീറ്റ് ക്രിമിനൽ കുറ്റമാണെന്ന് അറ്റോണി ജനറൽ അറിയിച്ചു. മുംബെെയിൽ നിന്നുള്ള അഭിഭാഷകന്റെ അപേക്ഷയിലാണ് കുനാൽ കംറയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ എ.ജി അനുമതി […]