Kerala

കണ്ണൂരിൽ സ്കൂൾ വരാന്തയിൽ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു

കണ്ണൂരിൽ സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് കടിയേറ്റത്. രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറുമ്പോൾ പിന്നിലൂടെ എത്തിയ തെരുവുനായ വരാന്തയിൽവച്ച് ഇടതുകാലിൽ കടിക്കുകയായിരുന്നു. രാവിലെ 9.45 ഓടെയാണ് സംഭവം. ബലംപ്രയോഗിച്ചാണ് നായയുടെ കടി വിടുവിച്ചത്. പരുക്കേറ്റ വിദ്യാർത്ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചുറ്റുമതില്‍ ഉള്ള സ്‌കൂളിലാണ് നായ കടന്നത്.

Kerala

‘അക്രമകാരികളായ തെരുവുനായകളെ കൊല്ലണം’; അനുമതി കേരളം സുപ്രിംകോടതിയില്‍

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രിം കോടതി അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാനം നടത്തിയത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ […]

Local

പത്തനംതിട്ടയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു

പത്തനംതിട്ട ആറന്മുളയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു.നാൽക്കാലിക്കൽ സ്വദേശി സനൽകുമാറിന്റെ മകൻ അഭിജിത്തിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് വീട് വളപ്പിൽ കയറി വൃദ്ധനെ നായ കടിച്ചു. ഗോപിനാഥ് (84) ആണ് കടിയേറ്റത്. ഇതേ നായ റബർ തോട്ടത്തിലെ […]

Kerala

മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയിൽ; തെരുവ് നായ പ്രശ്നം പരി​ഗണിക്കും

സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് തെരുവുനായ പ്രശ്നവും ഹൈക്കോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ​ഗോപിനാഥ് പി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. പ്രശ്നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാം. എന്നാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്നത് തടയുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നിർദേശം […]

Kerala

തെരുവ് നായ ആക്രമണങ്ങളെ നിസാരവത്ക്കരിക്കരുത്; ആശങ്ക പ്രകടിപ്പിച്ച് ഐഎംഎ

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വാക്‌സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച രീതി ശരിയല്ലെന്ന് ഉള്‍പ്പെടെയാണ് ഐഎംഎയുടെ വിമര്‍ശനം. വിഷയത്തെ നിസാരവത്കരിക്കാതെ നായ്ക്കളുടെ വന്ധ്യംകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ മുന്‍ പ്രസിഡന്റ് പിസി സക്കറിയ പറഞ്ഞു. കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12കാരി അഭിരാമി മൂന്ന് വാക്‌സിനും എടുത്തിരുന്നു എന്നിട്ടും മരണം സംഭവിച്ചു. ഇതോടെയാണ് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ ഒരു ചോദ്യ ചിഹ്നമായി മാറിയത്. […]