Kerala

സിൽവർ ലൈൻ; പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ; വൈകിട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

സിൽവർ ലൈനിൽ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എം.പിക്കുമൊപ്പം പാർലമെന്റിലാണ് കൂഴിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. സിൽവർ ലൈനിൽ അന്തിമ അനുമതി ലഭിക്കുന്നതിന്റെ സാധ്യതകൾ മുഖ്യമന്ത്രി വൈകിട്ട് വിശദീകരിച്ചേക്കും. കൂടിക്കാഴ്ച്ച നടന്ന സമയം റെയിൽവേ മന്ത്രി അശ്വിനി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് […]

Kerala

കെ. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ല; പരിഹാസവുമായി വി.ഡി. സതീശൻ

സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശർ രം​ഗത്ത്. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ലെന്നും പാൽലമെന്റിന് മുന്നിൽ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയതെന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരണം നടത്തിയിരുന്നു. […]

Kerala

സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: എസ് രാമചന്ദ്രന്‍ പിള്ള

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. സില്‍വര്‍ലൈന്‍ സമരത്തെ ഉയര്‍ത്തിക്കാട്ടി ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഒരു ചെറിയ വിഭാഗം മാത്രമാണ് പദ്ധതിയെ എതിര്‍ക്കുന്നത്. ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും എസ്ആര്‍പി വ്യക്തമാക്കി. ‘കേരളത്തിന്റെ സമഗ്രമായ വികസനത്തെ അങ്ങേയറ്റം സഹായിക്കുന്ന പദ്ധതിയാണ് കെ റെയില്‍. കെ റെയില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയമായി പ്രചാരവേല […]

Kerala

സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും; തടയുമെന്ന് സമരസമിതി

ശക്തമായ പ്രതിഷേധങ്ങൾക്കിടെ സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു. സിൽവർ ലൈൻ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ലിടുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപിയുടെ മൂന്ന് ദിവസത്തെ […]

Kerala

സിൽവർ ലൈൻ; കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം

സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം. കല്ലായിയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലായിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിൽവർ ലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇതിനിടെ കൊച്ചി മാമലയിൽ സർവേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി. അതേസമയം ചങ്ങനാശേരിയിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹർത്താൽ അനുകൂലികൾ […]

Kerala

സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് […]

Kerala

കെ റെയില്‍ വിശദീകരണം; പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീ​ഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ലോക്കായത് ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയയാളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കെ. റെയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് […]

Kerala

സിൽവർ ലൈൻ; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി

സിൽവർ ലൈൻ തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി. വിശദമായ ഉത്തരവിനായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ മാറ്റിയത്. സർവേ തടഞ്ഞ രണ്ടാമത്തെ ഇടക്കാല ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ […]

Kerala

സില്‍വര്‍ ലൈന്‍; സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീല്‍ നാളത്തേക്ക് മാറ്റി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീല്‍ നാളത്തേക്ക് മാറ്റി. സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണെന്ന് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും […]

Kerala

സില്‍വര്‍ ലൈന്‍- സാമൂഹികാഘാത പഠനത്തിന് കണ്ണൂരില്‍ തുടക്കം

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം തുടങ്ങി. പയ്യന്നൂര്‍ കണ്ടങ്കാളിയിലാണ് സര്‍വേ തുടങ്ങിയത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് വിവര ശേഖരണം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത് സര്‍വീസസ് ആണ് പഠനം നടത്തുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വൊളണ്ടിയര്‍മാര്‍ വീടുകളിലെത്തും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോകുന്ന […]