ദുബായിലെ സ്വകാര്യ സ്‍കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ ഈ കാർഡിൽ ഉൾപ്പെട്ടിരിക്കുന്നു. ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് സ്‌കൂൾ ഫീസ് കാർഡ് പുറത്തിറക്കിയത്. ട്യൂഷന്‍ ഫീസിന് പുറമെ ഒരു വര്‍ഷം കുട്ടിക്കായി രക്ഷിതാക്കള്‍ നല്‍കേണ്ട ട്രാന്‍സ്‍പോര്‍ട്ടേഷന്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ട്രിപ്പുകള്‍, പുസ്‍തകങ്ങള്‍ തുടങ്ങിയവയ്‍ക്കായി വേണ്ടി വരുന്ന തുകകളും ഫീസ് കാര്‍ഡില്‍ വിവരിച്ചിട്ടുണ്ട്. ഓരോ സ്‍കൂളുകളും നല്‍കുന്ന […]
Tag: School
ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്‌കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഐഎം
എറണാകുളം ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്‌കൂൾ പൂട്ടാനുള്ളനീക്കത്തിനെതിരെ സി പി ഐ എം. സ്‌കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്ട് ന് സ്‌കൂൾ നടത്തിപ്പ് ഏറ്റെടുക്കാവുന്നതേ ഉള്ളൂ. ഫാക്ട് മാനേജ്മെന്റിന് താത്പര്യമില്ലെങ്കിൽ ജന പങ്കാളിത്തമുള്ള ഭരണ സമിതിക്ക് കൈമാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കെട്ടിടവും ഭൂമിയും ഒഴിയുന്നതിന് സ്‌കൂൾ ഭരണസമിതിക്ക് ഫാക്ട് മാനേജ്‌മെന്റ് നോട്ടിസ് നൽകിയതോടെ അധ്യാപകരും വിദ്യാർഥികളും പെരുവഴിയിലായി. ഫാക്ടിലെ ജീവനക്കാരുടെ […]
കനേഡിയൻ സ്‌കൂളുകളിൽ ഗോത്രവിഭാഗ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ
കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശീയ ഗോത്രവർഗക്കാരായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മാപ്പുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വിവിധ ഗോത്ര വിഭാഗങ്ങളിൽ പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മാർപാപ്പയുടെ മാപ്പപേക്ഷ. ഈ വർഷം ജൂലൈയിൽ കാനഡ സന്ദർശിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കാനഡയിൽ പതിറ്റാണ്ടുകൾക്കുമുമ്പ് അടച്ചുപൂട്ടിയ റെസിഡൻഷ്യൽ സ്കൂൾ നിലനിന്ന ഭാഗത്തുനിന്ന് നിരവധി കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവയായിരുന്നു ഈ സ്കൂളുകൾ. കുട്ടികളോട് വളരെ മോശമായി പെരുമാറിയിരുന്ന സ്കൂളുകള്‍ പീഡനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇങ്ങനെ […]
പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ശ്രമിക്കുന്നു; മലാല
പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത് എന്നാൽ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വയ്ക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു. അഫാഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും […]
‘വീണ്ടുമൊരു പരീക്ഷാകാലം’; 1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ ഇന്നുമുതൽ
സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. മൊത്തം 34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നത്. എല്‍ പി ക്ലാസ്സിലെ കുട്ടികള്‍ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ […]
സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ തീരുമാനം
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന 10,11,12 ക്ലാസുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ ധാരണയായി. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളുടെ അധ്യായനം വൈകുന്നേരം വരെ നീട്ടുന്ന കാര്യവും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും
സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരി 21ന് സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും. ഇത്തവണ ആറ്റുകാൽ പൊങ്കാല നടത്തേണ്ടെന്നും കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി.
ശുചിമുറി തകർന്ന് കുട്ടികൾ മരിച്ചസംഭവം: മൂന്ന് പേർ അറസ്റ്റിൽ
തമിഴ്‌നാട് തിരുനെൽവേലിയിലെ സ്കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്ഞാനശെൽവി, കോൺട്രാക്ടർ എന്നിവരാണ് അറസ്റ്റിലായത്. എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. ശുചിമുറി കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഡി വിശ്വരഞ്ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. […]
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കും: വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്കൂളുകൾ തുറക്കും. സ്കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്ത്രീധനത്തിനെതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് ഈ മാസം 13നു പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ( school opening v sivankutty )ഒക്ടോബർ 4 ന് കോളജുകൾ തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചിരുന്നു. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് […]
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാന്‍ ആലോചന; വിദഗ്ധ സമിതിയെ നിയോഗിക്കും: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സർക്കാർ. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് റിപ്പോർട്ട് തയാറാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പ്ലസ് വണ്‍ പരീക്ഷയിൽ ഇടവേള വേണമെന്ന ആവശ്യം ചിലർ പറഞ്ഞപ്പോൾ അത് കൊടുത്തു. […]