Kerala

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട ജൂലൈ 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകരും. തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി നല്‍കും. 16 മുതല്‍ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് […]

Kerala

ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം

ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം.കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി. ( sabarimala 2022 revenue ) കൊവിഡ് നിയന്ത്രണങ്ങൾക്ക്  ഇടയിലും ശബരിമലയിൽ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തിൽ വർധനയാണ് ഉണ്ടായത്. പൊലീസ് നൽകുന്ന കണക്ക് പ്രകാരം ഇത്തവണ 21 .36 ലക്ഷം പേർ ദർശനം നടത്തി. ഇക്കാരണത്താൽ തന്നെ കൊവിഡ് തരംഗം ആഞ്ഞുവീശിയ 2020 ലേക്കാൾ വരുമാനത്തിലും വർധന സംഭവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 154 […]

Kerala

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 150 കോടി കടന്നു. കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി. ഇന്ന് പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര […]

Kerala

ഭക്തിസാന്ദ്രം സന്നിധാനം; ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്തലക്ഷങ്ങൾ

ശബരിമലയിൽ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി. പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌ ആറിന്‌ സന്നിധാനത്തെത്തിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30ന്‌ നടക്കും. തുടർന്ന്‌ മകരജ്യോതി, മകരവിളക്ക്‌ ദർശനം. സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ അറിയിച്ചു. സംക്രമവേളയിൽ തന്ത്രി കണ്ഠരര് […]

Kerala

ശബരിമലയിൽ കൂടുതൽ ഇളവ്; മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി

ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെ നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയർത്താനും തീരുമാനം. തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കും. പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകത്തിന് ഇന്നാണ് അനുമതി നൽകിയത്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു മണ്ഡല-മകരവിളക്ക് […]

Uncategorized

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍; പമ്പാ സ്‌നാനത്തിനും അനുമതി

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. തീര്‍ത്ഥാടകര്‍ക്കായി നാലിടത്തായി സ്‌നാനഘട്ടങ്ങളൊരുക്കി പമ്പാ സ്‌നാനം ആരംഭിച്ചു. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് ട്രയല്‍ റണ്ണിന് ശേഷം നാളെ പുലര്‍ച്ചെ രണ്ടുമണി മുതല്‍ നീലിമല വഴിയുള്ള പരമ്പരാഗത പാതയിലൂടെ ഭക്തരെ കടത്തിവിടാന്‍ അനുമതിയായിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ വരെ സന്നിധാനത്തെ ദേവസ്വം മുറികളില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നെയ്യഭിഷേകത്തിന്റെ കാര്യത്തില്‍ […]

Kerala

പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സുരക്ഷ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകി. പമ്പാ സ്നാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ച ആയി തിർത്ഥാടകരുടെ എണ്ണം വർധിച്ചു വരികയാണ്. ദേവസ്വം ബോർഡ് സർക്കാരിനോടാവശ്യപ്പെട്ട […]

Kerala

കാവലിന്റെ 18 വർഷങ്ങൾ; ശബരിമലയിൽ സുരക്ഷയൊരുക്കുന്ന കമാൻഡോ സംഘത്തിൽ ഇക്കുറിയും അജിത് കുമാറുണ്ട്

മണ്ഡലമകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷയൊരുക്കാൻ കേരള പൊലീസിന്റെ പ്രത്യേ സായുധസംഘമായ കമാൻഡോകളെ നിയോഗിക്കാൻ തുടങ്ങിയിട്ട് പതിനെട്ട് വർഷം തികയുന്നു.2004 മുതൽ സന്നിധാനത്തെത്തുന്ന കമാൻഡോ സംഘത്തിനൊപ്പം 18 വർഷവും തുടർച്ചയായി മല കയറിയ ഉദ്യോഗസ്ഥൻ അജിത് കുമാർ ഇക്കുറിയും ഡ്യൂട്ടിയിലുണ്ട്. ഇന്ന് ഡിസംബർ 6, സന്നിധാനത്ത് പ്രത്യേക സുരക്ഷയും ജാഗ്രതയും ക്രമീകരിക്കുന്ന ദിവസം. കേരള പൊലീസിന്റെ സിവിൽ പൊലീസ് ഓഫീസർമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ സുരക്ഷയ്ക്കായി സജ്ജരായിരിക്കുന്ന സന്നിധാനത്ത് കമാൻഡോകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. 2004 […]

Kerala

ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട

ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക് ആർ ടി പി സി ആർ പരിശോധന വേണ്ട. മറ്റുള്ളവർ ആർ ടിപി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് […]

Kerala

സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടൻ ഉണ്ണി മുകുന്ദൻ ശബരിമലയിൽ

തന്റെ പുതിയ സിനിമ റിലീസ് ചെയ്യും മുമ്പ് സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ ( unni mukundan ) ശബരിമലയിൽ ( sabarimala ) എത്തി. സിനിമയിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ സിഡി ശബരിമല തന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച മേപ്പടിയാൻ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് അയ്യപ്പന്റെ അനുഗ്രഹം തേടി ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും ശബരിമലയിൽ എത്തിയത്. […]