തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 18 ന് രാവിലെ എട്ടിന് ഉഷ പൂജയ്‌ക്ക് ശേഷം ശബരിമലയിലേയ്‌ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേയ്‌ക്ക് 17 പേരും മാളികപ്പുറത്തേയ്‌ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും […]
Tag: Sabarimala
ഓണം പൂജകള്‍ക്കായി ശബരിമല നട തുറന്നു; 31 വരെ ഓണസദ്യ
ശബരിമല നട ഓണം പൂജകള്‍ക്കായി ഇന്നലെ വൈകീട്ട് തുറന്നു. അയ്യപ്പ സന്നിധിയില്‍ ഇന്നു മുതല്‍ 31 വരെ ഓണസദ്യ നടക്കും. മേല്‍ശാന്തിയുടെ വകയാണ് ഇന്നത്തെ ഉത്രാട സദ്യ. നാളെ ദേവസ്വം ജീവനക്കാര്‍ തിരുവോണ സദ്യ ഒരുക്കും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്. ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കുന്നതിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. 31 ന് രാത്രി 10 ന് ശബരിമല ക്ഷേത്ര നട അടയ്ക്കും. നട തുറന്ന ഇന്നലെ […]
മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും. ദർശനത്തിനെത്തുന്ന ഭക്തർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. ഇന്ന് പൂജകൾ ഉണ്ടാവില്ല. മിഥുനം ഒന്നായ നാളെ പുലർച്ചെ അഞ്ചിനാണ് നടതുറപ്പ്. ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. മഹാഗണപതിഹോമത്തിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ […]
അയ്യനെ കാണാൻ ജയറാമിനൊപ്പം ശബരിമലയിലെത്തി പാർവതി
ശബരിമല ചവിട്ടി നടി പാർവതി. ഭർത്താവും നടനുമായ ജയറാമിനൊപ്പമാണ് പാർവതി അയ്യനെ കാണാൻ സന്നിധാനത്ത് എത്തിയത്. കറുപ്പുടുത്ത് മാലയിട്ട് ഭക്തിനിർഭരമായി പാർവതി പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജയറാം പാർവതിക്കൊപ്പം ശബരിമലയിൽ എത്തുന്നത്. ‘സ്വാമി ശരണം’ എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമായിരുന്നു മലകയറ്റം. ഇന്നലെ വൈകീട്ടോടെ അയ്യപ്പനെ തൊഴുത് മലയിറങ്ങി. ശബരിമലയിലെ സ്ഥിരം […]
ഗുരുതര വീഴ്‌ച; ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം സ്ട്രോങ് റൂമിലെത്താന്‍ വൈകി
ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വംബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് ഡിസംബർ 27മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത്.നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ് റൂമിലെത്തിക്കുന്നതാണ് രീതി. ശബരിമലയിൽത്തന്നെ സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചതായി തിരുവാഭരണം കമ്മിഷണർ അറിയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി […]
ശബരിമലയിലെ കതിന അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു
ശബരിമലയിലെ വെടിമരുന്ന് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് കതിന പൊട്ടി അപകടമുണ്ടായത്. രജീഷിന് 40 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു. ചികിത്സകൾ ഫലം കാണാതിരുന്നതിനെ തുടർന്നാണ് രജീഷ് മരണത്തിനു കീഴടങ്ങിയത്. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിര് നിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നിലവിൽ മരിച്ചിട്ടുള്ള രജീഷ് അടക്കം അന്ന് മൂന്ന് പേരെയായിരുന്നു ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളായ ജയകുമാർ കഴിഞ്ഞ ആറാം തീയതി വൈകിട്ട് മരിച്ചു. കൂടുതൽ പൊള്ളലേറ്റത് ജയകുമാറിനായിരുന്നു. രജീഷിന്റെ […]
നാളെ മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങൾ സജ്ജം
നാളെ മകരവിളക്ക്. മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മകര ജ്യോതി ദർശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ അയ്യപ്പ സന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വേർച്വൽ ബുക്കിങ് ഉണ്ടായിരിക്കില്ല. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര […]
ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; ബോര്‍ഡിന് നഷ്ടം ഏഴ് കോടിയിലേറെ
ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. അരവണ നിര്‍മാണത്തിനായി ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അരവണ വിതരണം നിര്‍ത്തിവച്ചിരുന്നത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്. ഏലയ്ക്ക കരാറുകാരനെതിരെ ബോര്‍ഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് ഒരുങ്ങുന്നത്. നഷ്ടം […]
‘ശബരിമല അരവണ’: ഏലക്കയ്ക്ക് ഗുണനിലവാരമില്ല: കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി
ശബരിമല അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി(എഫ്എഫ്‌എസ്‌ഐ) റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്കായ സുരക്ഷിതമല്ല. പരിശോധനയില്‍ ഗുരുതര പ്രശ്നമുള്ള 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി നിർദേശപ്രകാരം കൊച്ചി സ്‌പൈസസ് ബോർഡിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര അതോറിറ്റി കോടതി നിർദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ […]
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്
ചരിത്ര പ്രസിദ്ധവും മതസൗഹാർദത്തിന്റെ പ്രതീകവുമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. 10,000 കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എരുമേലിയിൽ എത്തും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾക്ക് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലും ഉച്ചയ്ക്ക് ശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടക്കും. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തർ എരുമേലിയിൽ പേട്ടതുള്ളുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. നൈനാർ മസ്ജിദിൽ പ്രവേശിച്ച് […]