Kerala Latest news

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

കൊച്ചിയിൽ ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. (woman arrested kochi robbing gold astrologer) കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം […]

Local

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: 3 കിലോ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ, കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയത്. ജ്വല്ലറിയിലെ ജീവനക്കാരായ […]

Kerala

ഭഷണം ചോദിച്ച് വീട്ടില്‍ കയറി, കഴിച്ചതിന് ശേഷം വയോധികയുടെ മുഖത്തടിച്ചു; സ്വർണ മാലയുമായി കടന്ന മോഷ്ടാവ് പിടിയിൽ

തൃശൂരില്‍ ഭഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്‍കര സ്വദേശി ജാന്‍വാസിനെയാണ് (57) ഒല്ലൂര്‍ പേൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്‍കി. ഭക്ഷണം. ഭക്ഷണം കഴിച്ചു […]

Kerala

സ്‌പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പണം കണ്ടെത്തി ലഹരി ഉപയോഗം; വലിയ തലവേദനയായ കുട്ടി ഗ്യാങ് പിടിയില്‍

കോഴിക്കോട് ജില്ലയില്‍ വാഹനമോഷണം പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് അറസ്റ്റു ചെയ്തു. സ്‌പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഹരമാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. ബൈക്ക് മോഷ്ടിച്ച് കിട്ടുന്ന തുക കുട്ടികള്‍ ആര്‍ഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനും വിനിയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ഇവര്‍ വീടുവിട്ടിറങ്ങും. മോഷ്ടിച്ച വാഹനങ്ങളില്‍ നൈറ്റ് റൈഡിംഗിന് പോകും. ഒപ്പം മറ്റു വാഹനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യും. വാഹനങ്ങളില്‍ പ്രിയം സ്‌പ്ലെണ്ടര്‍ ബൈക്കുകളോടാണ്. കോഴിക്കോട് ജില്ലയിലുടനീളം ഇരുചക്രവാഹന മോഷണം പതിവാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. മോഷണ പരമ്പര […]

Sports

മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം

ഈജിപ്തിൻ്റെ ലിവർപൂൾ താരം മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം. കെയ്റോയിലെ ആഡംബര വസതിയിൽ കഴിഞ്ഞ ആഴ്ച അവസാനമാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് കാര്യമായൊന്നും മോഷ്ടിക്കാൻ മോഷ്ടാക്കൾക്ക് സാധിച്ചില്ല. കേബിൾ ടിവി റിസീവർ മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ കടത്താൻ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടെന്ന് പൊലീസ് പറയുന്നു. വീട്ടിലെ ഒരു ജനൽ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ട ബന്ധുവാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

National

ഇ ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ്; മുംബൈയിലെ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 3 കിലോ സ്വര്‍ണവും 25 ലക്ഷവും

സ്വര്‍ണാഭരണശാലയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി 25 ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് ഇ ഡിയുടെ പേരില്‍ വന്‍കൊള്ള നടത്തിയത്. മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം നടന്നത്. ഇ ഡി റെയ്ഡ് നടക്കുകയാണെന്നും തടസപ്പെടുത്തരുതെന്നും പറഞ്ഞാണ് മൂന്നുപേരും സ്വര്‍ണാഭരണങ്ങളും രേഖകളും മറ്റും പരിശോധിച്ചത്. ജ്വലറിയുടെ ഉടമകളില്‍ ഒരാളോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട സംഘം ജ്വല്ലറി ജീവനക്കാരെ കയ്യേറ്റം […]

National

തമിഴ്‌നാട്ടില്‍ 50 പവന്‍ സ്വര്‍ണം കവരാന്‍ രണ്ട് കൊലപാതകം; വെട്ടേറ്റ 12 വയസുകാരന്റെ നില ഗുരുതരം

തമിഴ്‌നാട് ശിവഗംഗയില്‍ മോഷണത്തിനു വേണ്ടി അക്രമി സംഘം രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു. സംഭവസ്ഥലത്തുവച്ച് വെട്ടേറ്റ മറ്റൊരു 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ നിന്നും അലമാര തകര്‍ത്ത് അന്‍പത് പവന്‍ സ്വര്‍ണവും അക്രമി സംഘം മോഷ്ടിച്ചു.  ദേവക്കോട്ട കണ്ണങ്കോട്ട ഗ്രാമത്തിലെ കുമാറിന്റെ ഭാര്യ വേലുമതി, അമ്മ കനകം അമ്മാള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കുമാറിന്റെ മകന്‍ മൂവരസ് ദേവക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. വീട്ടില്‍ കടന്ന അജ്ഞാത സംഘം മൂന്നു […]

National

12കാരൻ മുഖ്യസൂത്രധാരൻ; യു.പിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ 12കാരൻ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. നടന്ന സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ 12കാരനാണെന്ന് പൊലീസ് അറിയിച്ചു. നവംബർ 22നാണ് 60കാരനായ ആക്രി വ്യാപാരി ഇബ്രാഹിം, ഭാര്യ ഹർസ എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ​ഗൃ​ഹനാഥനെ വീടിനുള്ളിലും ഭാര്യയെ പുറത്തുള്ള ശൗചാലയത്തിന് സമീപം കഴുത്തിൽ തുണിമുറുക്കി കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടത്. കുട്ടിയെ ദമ്പതികൾക്ക് അറിയാമെന്നും ഇബ്രാഹിം ആക്രി വിറ്റ് ധാരാളം പണം സ്വരൂപിച്ചിട്ടുണ്ടെന്നറിഞ്ഞ് മറ്റ് […]

Kerala

പൊലീസുകാരന്‍ ഓണ്‍ലൈന്‍ റമ്മിയുടെ ഇര; സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ മുന്‍പും ആരോപണങ്ങളുണ്ടായിരുന്നതായി സൂചന

ഞാറയ്ക്കലിലെ സ്വര്‍ണ്ണ മോഷണകേസില്‍ അറസ്റ്റിലായ പൊലീസുകാരനെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെന്ന് വിവരം. അറസ്റ്റിലായ അമല്‍ദേവ് ഉള്‍പ്പെട്ട എആര്‍ ക്യാമ്പില്‍ നിന്നും പണം കാണാതായ സംഭവത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. 75000 രൂപ കാണാതായതുമായി ബന്ധപ്പെട്ടാണ് അമല്‍ദേവിനെതിരെ ആരോപണമുള്ളത്. ഇയാള്‍ക്ക് 30 ലക്ഷത്തിലേറെ കടമുണ്ടെന്നും വിവരമുണ്ട്. അമല്‍ദേവ് ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇരയാണ്. റമ്മി കളിയിലൂടെ പൊലീസുകാരനുണ്ടായ കടം ലക്ഷങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാധ്യത തീര്‍ക്കാന്‍ പണം കടം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഇതോടെയാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. അമല്‍ദേവ് മോഷ്ടിച്ച […]

Local

സഹകരണസംഘത്തിൽ ജോലി വാഗ്ദാനം; കോൺഗ്രസ് നേതാവും സ്വാമി തപസ്യാനന്ദയും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരത്ത് സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പേരൂർക്കട ആസ്ഥാനമായ ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണനെതിരെയാണ് പരാതി. ആറ്റിങ്ങൽ സ്വദേശി ശ്രീക്കുട്ടൻ മോഹനൻ, ഭാര്യാ സഹോദരനായ ആർ.ജെ.അരുൺ എന്നിവരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്നാണ് ആക്ഷേപം. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. രണ്ടുവർഷം മുൻപാണ് എൻജിനീയറിങ് ബിരുദധാരിയായ ശ്രീക്കുട്ടനെ ട്രാവൻകൂർ സോഷ്യൽ സൊസൈറ്റിയുടെ എ ക്ലാസ് മെമ്പർമാരെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേർ […]