കരിമണല്‍ ഖനനമടക്കം സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന ഖനനനിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്ലാണ് ഇന്ന് മന്ത്രി പ്രഹ്ലാദ് ജോഷി രാജ്യസഭയില്‍ അവതരിപ്പിക്കുക. സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയവയുടെയും അപൂര്‍വധാതുക്കളുടെയും ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ലോകസഭയില്‍ ബില്ലിനെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഖനനാനുമതി സ്വകാര്യമേഖലയ്ക്കു നല്‍കുമ്പോള്‍ ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ബില്‍ ഇതേരൂപത്തില്‍ […]
Tag: RAJYASABHA
സഭാ നടപടികള്‍ തടസപ്പെടുത്തി; രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ഇന്ന് മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ആംആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍, സന്ദീപ് പഥക്, സ്വതന്ത്ര എംപി അജിത് കുമാര്‍ ഭൂയാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭാ നടപടികള്‍ തടസപ്പെടുത്തിയതാണ് സസ്‌പെന്‍ഷന് കാരണം. 23 പ്രതിപക്ഷ എംപിമാരെയാണ് ഈ സഭാ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് […]
രാജ്യസഭാ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞു; ആംആദ്മി എംപി സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍
രാജ്യസഭയില്‍ എംപമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടികള്‍ വീണ്ടും. ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍ നടപടി. ശേഷിക്കുന്ന സമ്മേളന കാലത്തില്‍ നിന്ന് സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എം പിമാരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. […]
കേന്ദ്രം വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം; പാര്‍ലമെന്റിന് അകത്തും പുറത്തും കടുത്ത പ്രതിഷേധം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു. കേന്ദ്രസര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നാണ് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിക്കുന്നത്. ജനാതിപത്യ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സോണിയയുടെ ആരോഗ്യ സ്ഥിതി […]
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തത്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എ എ പി അധികാരത്തിലേറിയ പഞ്ചാബില്‍ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയില്‍ എത്തുന്നത്. അതേസമയം ചരിത്ര വിജയവുമായി പഞ്ചാബിൽ അധികാരത്തിലേറിയ എ എ പി യിൽ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയിൽ എത്തുന്നത്. […]
കേരളത്തിൽ നിന്നുള്ള പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 അംഗങ്ങളും സത്യപ്രതിജ്ഞയും ഇന്ന് നടക്കും. ചരിത്ര വിജയവുമായി പഞ്ചാബിൽ അധികാരത്തിലേറിയ എ എ പി യിൽ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയിൽ എത്തുന്നത്. അതേസമയം ഇന്ധന വില വർധന , വിലക്കയറ്റം […]
ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി; സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍
ഗവര്‍ണ്ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സി പി ഐ എം അംഗം ഡോ.വി. ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി, മാറ്റല്‍ എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്ല്. അതാത് സംസ്ഥാനങ്ങളിലെ എം എല്‍ എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണ്ണറെ തിരഞ്ഞെടുക്കണമെന്നാണ് പ്രധാന ഭേദഗതി നിര്‍ദ്ദേശം. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം. അതേസമയം അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ […]
ഇന്ധനവില വർധന: പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരെ പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. വില വർധന വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. തുടർന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്കരിച്ചു. വില വർധിപ്പിച്ച് സർക്കാര്‍ ലോക്ക്ഡൗൺ അവസാനിപ്പിച്ചു എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സർക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമർശിച്ചു. […]
‘സിപിഐക്ക് സീറ്റുകിട്ടിയത് വിലപേശലിന്റെ ഭാഗമായി’; അതൃപ്തി പരസ്യമാക്കി എല്‍ജെഡി
രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലും പരസ്യ നിലപാടെടുത്തവരാണ് സിപിഐ. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുന്നുവെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി എല്‍ജെഡി നേതാക്കള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. രാജ്യസഭാ സീറ്റിനായി സിപിഐയും എല്‍ജെഡിയും അവകാശവാദം […]
തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി
തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ഭേദഗതി ബില്‍. വിശദമായ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ തിരക്കിട്ട് പാസായത്. നിയമ, നീതിന്യായ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടിലൂടെ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ബില്ലിലൂടെ വരുന്ന മാറ്റങ്ങള്‍; വോട്ടര്‍പട്ടിക ആധാറുമായി […]