സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിഴായ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്, മലപ്പുറം , ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് , വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് […]
Tag: rain
സംസ്ഥാനത്ത് നവംബര്‍ 12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് നവംബര്‍ 12 വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി […]
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ഒഴികെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കുന്നു. തീരമേഖലകളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ന്യൂനമര്‍ദം ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്, മലപ്പുറം, വയനാട്, […]
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച് ശക്തിയാർജിക്കാൻ സാധ്യത. സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. ( kerala expects rain till friday ) ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട്.വ്യാഴാഴ്ച്ച പത്ത് […]
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി ഇപ്പോഴും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]
മഴക്കെടുതി : ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി
മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹിമാചൽ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങിൽ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ( uttarakhand rain claims 65 lives ) ഉത്തരാഖണ്ഡിനുണ്ടായ നഷ്ടം 10000 കോടിയോളം രൂപ വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കേദാർ നാഥിലേള്ള ഹെലികോപ്ർ സർവ്വീസും പുനരാരംഭിച്ചു. പശ്ചിമ ബംഗാളിന്റെ […]
മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; വയനാട്ടിലും കനത്ത മഴ
മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കരുവാക്കുണ്ട് കല്‍കുണ്ടില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വൈകുന്നേരത്തോടെ പാലക്കാട് ഓടന്തോടും ഉരുള്‍പൊട്ടി. വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് […]
മൂന്ന് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടുംമാറ്റം. അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പുനല്‍കി. സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന കേന്ദ്ര […]
ചുരുങ്ങിയ സമയം കൊണ്ടാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്; ദുരന്തമുഖത്ത് അനാവശ്യമായി പോകരുത്; റവന്യു മന്ത്രി
സംസ്ഥാനം തുലാവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ ജില്ലകളിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. കാലവർഷക്കെടുതിയിൽ 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്നും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്. അതിനാൽ, ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങൾ പോകരുതെന്നും മന്ത്രി നിർദ്ദേശിച്ചു. പശ്ചിമഘട്ടത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. റെഡ് അലേർട്ട് എന്ന പോലെ നാളെയും മറ്റെന്നാളും സ്ഥിതി നേരിടും. ക്യമ്പുകളിൽ എല്ലാ […]