അതേസമയം ഇന്ത്യയും 2032 ഒളിമ്പിക്സ് ആതിഥേത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. 2032 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍. സന്നദ്ധത അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയില്‍ അപേക്ഷ നല്‍കി. 2022 ലോകകപ്പ് കഴിഞ്ഞ കൃത്യം പത്ത് വര്‍ഷം കഴിഞ്ഞ് നടക്കേണ്ട 2032 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള സന്നദ്ധതയാണ് ഖത്തര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനായുള്ള താല്‍പ്പര്യം അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയതായി എഎഎഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്‍റെ ബഹുമുഖ വികസനപദ്ധതികള്‍ക്ക് ഒളിമ്പിക്സ് ആതിഥേയത്വം ഏറെ […]
Tag: Qatar
ഖത്തറില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ തുറക്കും
കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക ഖത്തറില്‍ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. കഴിഞ്ഞ മാസത്തോടെ വേനലവധിക്കായി സ്കൂളുകള്‍ അടച്ചു. അവധി കഴിഞ്ഞ് സെപ്തംബര്‍ ഒന്നിന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും […]
സുരക്ഷിതത്വം കൂടുതല്‍, കുറ്റകൃത്യങ്ങള്‍ കുറവ്; ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമായി ഖത്തര്‍
ഇന്ത്യക്ക് ഈ പട്ടികയില്‍ അറുപത്തിയൊമ്പതാം സ്ഥാനത്താണ് ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഖത്തര്‍. സുരക്ഷിതത്വം കൂടുതലുള്ളതും കുറ്റകൃത്യം കുറഞ്ഞതുമായ രാജ്യമെന്ന നിലയിലാണ് ഖത്തര്‍ റാങ്കിങില്‍ ഒന്നാമതെത്തിയത്. പട്ടികയില്‍ ഒമാന്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ലോകത്തെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ഡാറ്റാബേസായ നമ്പിയോ ആണ് വിശദമായ സര്‍വേ വഴി ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ രാജ്യങ്ങളുടെ റാങ്ക് തിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. മൊത്തം 133 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ അറബ് മേഖലയുടെയും […]
ഖത്തറില്‍ 2355 പുതിയ കോവിഡ് ബാധിതര്‍; 5235 രോഗമുക്തര്‍
ആകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി ഖത്തറില്‍ 2355 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. അകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. അതെ സമയം രോഗമുക്തി വീണ്ടും ഗണ്യമായി ഉയര്‍ന്നു. പുതുതായി 5235 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ ഇതോടെ 25,839 ആയി അസുഖം മൂര്‍ച്ചിച്ച 18 പേരെ കൂടി […]
ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി; രോഗം ഭേദമായവര്‍ പതിനായിരം കടന്നു
പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ ഖത്തറില്‍ കോവിഡ് രോഗം മൂലം മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 52,62,65 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26 ആയി. പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഇതോടെ 45,465 ആയി അതെ സമയം രോഗം ഭേദമായവരുടെ എണ്ണം റെക്കോര്‍ഡ് കടന്നു. 1193 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ പതിനായിരം പിന്നിട്ടു പുതിയ രോഗികളില്‍ കൂടുതലും […]
കോവിഡ് 19; ഖത്തറിൽ ഇന്ന് രണ്ട് മരണം കൂടി
605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി കോവിഡ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ന് രണ്ട് മരണം കൂടി. 1830 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 50, 43 വയസ്സുള്ളവരാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 19 ആയി. ഇതോടെ ആകെ രോഗികൾ 40,000 കടന്നു. 605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി. പുതുതായി 13 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
കോവിഡ് വ്യാപനം രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍
തീര്‍ത്തും വികസനോന്മുഖമായ നയരൂപീകരണവും അതിന്‍റെ വിജയകരമായ പ്രായോഗിക വല്‍ക്കരണവുമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന്‍റെ കരുത്ത് രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ കോവിഡ് രോഗവ്യാപനം യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ചെറിയ വെല്ലുവിളി നേരിടുന്നതെന്നും ഇത് മറികടക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി അറിയിച്ചു. തീര്‍ത്തും വികസനോന്മുഖമായ നയരൂപീകരണവും അതിന്‍റെ വിജയകരമായ പ്രായോഗിക വല്‍ക്കരണവുമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന്‍റെ കരുത്ത്. ഉപരോധത്തിന്‍റെ സമയത്തും ഭക്ഷ്യമേഖലയെ തളരാതെ പിടിച്ചുനിര്‍ത്തിയത് ഈ സ്ട്രാറ്റജിയാണ്. അതിനാല്‍ തന്നെ കോവിഡ് രോഗപ്പകര്‍ച്ചയുടെ […]
ചെറിയ പെരുന്നാള്‍; ഖത്തറില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി
മെയ് മുപ്പത് വരെ വാണിജ്യമേഖലയില്‍ കൂടുതല്‍ നിയന്ത്രണം ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടി മൂന്ന് ദിവസം ഈദ് അവധി നല്‍കണമെന്ന് തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം ഉത്തരവിട്ടു. തൊഴില്‍മേഖലയില്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. അതെ സമയം പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വാണിജ്യവ്യാപാരമേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് മെയ് 19 മുതല്‍ 30 വരെ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ ഈദ് അവധി ദിനങ്ങളിലും […]
ഖത്തറില്‍ 1365 പേര്‍ക്ക് കൂടി കോവിഡ്
രോഗം ഭേദമാകുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു ഖത്തറില്‍ പുതുതായി 1365 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 33,969 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. 1436 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 172 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും. അതെ സമയം 529 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4899 ആയി.
ഖത്തറില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും
മാസ്ക് ധരിക്കല്‍ നിര്‍ബന്ധ നിയമം വരുന്ന ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും വീഡിയോ കോണ്‍ഫ്രിന്‍സിങ് വഴി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് പ്രധാനപ്പെട്ടത്. വരുന്ന 17 ഞായറാഴ്ച്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഒറ്റയ്ക്ക് കാറോടിച്ച് പോകുന്നവര്‍ക്ക് മാത്രമേ ഇതില്‍ ഇളവുണ്ടാകൂ. മാസ്ക് ധരിക്കണമെന്ന നിയമം ലംഘിച്ച കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ ശിക്ഷ ലഭിക്കും. […]