Football

ലോകകപ്പ് ഫുട്ബോൾ സുരക്ഷാ ദൗത്യം; സഹകരിച്ച സൗഹൃദ രാഷ്ട്രങ്ങൾക്ക് ഖത്തറിന്റെ ആദരം

ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി ഖത്തർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തെയും സേവനങ്ങളെയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പ്രശംസിച്ചു. നവംബർ- ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയൊരുക്കിയ ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അല്‍താനിയുടെ നേതൃത്വത്തിൽ ആദരവ് നൽകിയത്. ലോകകപ്പിന് മാസങ്ങൾക്കു മുമ്പു തന്നെ ഖത്തർ […]

Sports

ലോകകിരീടം നേടിയ അർജൻറീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാൻസിന് 248 കോടി

ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.ഫ്രഞ്ച് സ്‌പോർട്‌സ് ദിനപത്രമായ എൽ എക്വിപ്പാണ് തുക വിവരം റിപ്പോർട്ട് ചെയ്യുന്നത്. ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, […]

Sports

ഫൈനലിനായി മണിക്കൂറുകൾ ബാക്കി; ഇഷ്ട താരങ്ങളുടെ ജേഴ്‌സി കിട്ടാനില്ല

ഖത്തർ ലോകകപ്പിലെ ഫൈനലിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇഷ്ടതാരങ്ങളുടെ ജേഴ്‌സി കിട്ടാനില്ല. അർജന്റീനയുടെ സൂപ്പർ താരം മെസിയുടെ ജേഴ്‌സിക്കാണ് ആവശ്യക്കാർ കൂടുതൽ. എംബാപെയുടെയും ഗ്രീസ്മാന്റെയും ജേഴ്‌സികൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. ലോകം രണ്ട് കാരായി തിരിഞ്ഞ് രണ്ട് സംഘങ്ങൾക്കായി ആർപ്പുവിളിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ ആരാധകർക്ക് പ്രിയ താരങ്ങളുടെ ജേഴ്‌സി എങ്ങും കിട്ടാനില്ല. സൂപ്പർ താരം മെസിയുടെ ജേഴ്‌സിക്കാണ് ഡിമാൻഡ് കൂടുതൽ. പത്താം നമ്പർ ജേഴ്‌സിക്ക് ഖത്തറിൽ മാത്രമല്ല ലോകത്ത് […]

Sports

‘മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം’; ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം ഇന്ന്

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം ഇന്ന് നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ  മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. ടൂർണമെന്റിൽ ഒരു തോൽവി മാത്രം. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. രണ്ട് ടീം കരുത്ത് തെളിയിച്ചവരാണ്. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിന്റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും […]

Kerala Sports

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍

കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ […]

Sports

‘ഫ്രഞ്ച് പടയോട്ടം തുടരുന്നു’….ലോകകപ്പ് ഫൈനലിൽ ‘മെസിപ്പടയെ’ നേരിടും

ഖത്തർ ലോകകപ്പിലെ സെമിഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും ഫ്രഞ്ച് പടയുടെ ആധിപത്യപായിരുന്നു കണ്ടത്. ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ഗോൾ നേടിയപ്പോൾ. രണ്ടാം പകുതിയിലെ 79 ആം മിനിറ്റിൽ റാൻടൽ കോളോ മുവാനി രണ്ടാം ഗോൾ നേടി മൊറോക്കൻ വല കുലുക്കി. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ശനിയാഴ്ച്ചയാണ്. […]

Sports

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ നാളെ; അർജന്റീനയോ ക്രൊയേഷ്യയോ?

ഖത്തർ ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം. ലോകഫുട്ബോളിന്റെ നെറുകയിലേക്കുള്ള യാത്രയ്ക്കെത്തിയത് 32 ടീമുകളാണ്. ഖത്തറിന്റെ മണ്ണിൽ 28 ടീമുകൾക്ക് കാലിടറി. ബാക്കിയായത് 4 പേർ. അവർക്ക് സ്വപ്നത്തിലേക്ക് ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളുടെ ദൂരം. തന്ത്രങ്ങളുടെ ആവനാഴിയിലെ അവസാന മിനുക്കു പണിയും തീർത്ത് ആദ്യ രണ്ട് ടീമുകൾ നാളെയിറങ്ങും. അർജന്റീനയ്ക്ക് എതിരാളികൾ ക്രൊയേഷ്യയാണ്. 36 വർഷത്തെ കാത്തിരിപ്പാണ് അർജന്റീനയുടേത്. ലോകകിരീടം മെസിയിലൂടെ […]

Sports

ജയിക്കാനുറച്ച് പോർച്ചുഗൽ, അട്ടിമറി സൗന്ദര്യവുമായി മൊറോക്കോ; ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ലോകകപ്പിൽ ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. സെമി ഫൈനൽ ലക്ഷ്യം വച്ച് ഇരു മത്സരങ്ങളും തീ പാറുമെന്ന് ഉറപ്പ്. ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന കൗതുകം പോർച്ചുഗൽ ആരാധകർക്കുണ്ട്. അവസാന എട്ടിൽ സാൻ‍റോസിൻറെ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. റൊണാൾഡോയ്ക്ക് പകരമെത്തിയ റാമോസ് ഫോമിലായത് സാന്റോസിനും പോർച്ചുഗലിനും ആത്മവിശ്വാസം നൽകുന്നു. ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ […]

Sports

‘അവസാന ഒമ്പത് മത്സരത്തിലും എതിർ ടീം ഗോളടിച്ചിട്ടില്ല’; ഗോള് കയറാത്ത മൊറോക്കൻ കോട്ട!

ഖത്തർ ലോകപ്പിൽ ക്വാർട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. ലോകകപ്പിൽ മാത്രമല്ല പരിശീലകൻ വലീദ് ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ മൊറോക്കോ ഒരു സെൽഫ് ഗോൾ അല്ലാതെ ഒരു ഗോൾ വഴങ്ങിയിട്ടില്ല. ഓഗസ്റ്റിൽ വലിദ് ചുമതലയേറ്റ ശേഷം 9 മത്സരങ്ങൾ മൊറോക്കോ കളിച്ചു. ഒരു ടീമും എതിരായി ഇതുവരെ ഗോൾ അടിച്ചില്ല. ഈ ലോകകപ്പിൽ മൂന്ന് ക്ലീൻഷീറ്റ് സ്വന്തമാക്കിയ ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി. ബെൽജിയത്തെ അട്ടിമറിച്ച് തുടങ്ങിയ മൊറോക്കോ അതേ പോരാട്ടവീര്യം തുടർന്നപ്പോൾ വീണത് […]

Sports

ഇറാന്റെ തോല്‍വി ആഘോഷിച്ചു; ഇറാനി സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ചു

ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍ സമക്കാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇറാന്റെ തോല്‍വി ആഘോഷിച്ചത്. ഇറാനിലെ ബന്ദര്‍ അന്‍സാലിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മെഹ്‌റാനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.തലയില്‍ വെടികൊണ്ട മെഹ്‌റാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് മെഹ്‌റാന്‍ ആഘോഷത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നാണ് […]