Kerala

ടിക്കറ്റുണ്ടായിട്ടും യാത്രാവിലക്ക്; ഹൈക്കോടതി ജഡ്ജിക്ക് ഖത്തർ എയർവേയ്സ് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കംരാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും […]

UAE World

ഖത്തർ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് നൽകാൻ ബഹ്റൈന്റേയും അനുമതി

ഖത്തറിന്റെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറക്കിയ മുൻ ഉത്തരവ് ഭേദഗതി ചെയ്ത്ബഹ്റൈൻ വ്യോമ ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ജി.സി.സി സമ്മേളനത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കരാറിൽ ഒപ്പിട്ടതിനെ തുടർന്നാണ് നടപടി. ഇതോടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങാനും ബഹ്റൈൻ വ്യോമപാത ഉപയോഗിക്കാനും സാധിക്കും.

International

2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക വിമാനം

2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന്‍റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക വിമാനം പുറത്തിറക്കി. ലോകകപ്പിന്‍റെ ഔദ്യോഗിക എംബ്ലവും നിറവും ആലേഖനം ചെയ്ത വിമാനം ദോഹയില്‍ നിന്നും സൂറിച്ചിലേക്കാണ് സര്‍വീസ് നടത്തുക. 2022 ലോകകപ്പിലേക്കുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം മാത്രമായി ചുരുങ്ങിയതിന്‍റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് ലോകകപ്പ് പ്രചാരണത്തിനായി പ്രത്യേക വിമാനം പുറത്തിറക്കിയത്. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയും നിറവും പതിപ്പിച്ചുകൊണ്ടുള്ള യാത്രാ വിമാനം ഇന്ന് ദോഹ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഫിഫ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സൂറിച്ചിലേക്കുള്ള സര്‍വീസാണ് […]