National

അ​ഗ്നിപഥ് പദ്ധതി വേണ്ട; ട്രയ്നിന് തീവെച്ച് ഉദ്യോ​ഗാർത്ഥികൾ, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സൈനിക റിക്രൂട്ട്മെന്റിനായി അ​ഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. അ​ഗ്നിശമന വിഭാ​ഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉദ്യോ​ഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര […]

Kerala

സില്‍വര്‍ ലൈന്‍; വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം തുടരും

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ഇന്നും തുടരും. വിവിധയിടങ്ങളില്‍ യുഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെ റെയില്‍ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉത്ഘാടനം ചെയ്യും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. സില്‍വര്‍ ലൈന്‍ സമരം വ്യാപകമായ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ഇന്ന് വിശദീകരണ യോഗം നടത്തും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന പരിപാടി മുന്‍മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. […]

Kerala

കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത

സംസ്ഥാനത്ത് സിൽവർലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം കല്ലിടും. കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും. പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കും. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കല്ലിടലുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം. കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിർത്തിവെച്ച സർവേ നടപടികൾ വീണ്ടും തുടങ്ങും. പത്തനംതിട്ട ജില്ലയിലും ഇന്ന് മുതൽ സർവേ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കനത്ത […]

Kerala

കോൺഗ്രസ് ഒറ്റക്കെട്ട്, കെ-റെയിൽ പ്രക്ഷോഭം നേതൃത്വത്തെ ധരിപ്പിച്ചു; കൊടിക്കുന്നിൽ സുരേഷ്

സിൽവർലൈൻ വിഷയത്തിൽ യുഡിഎഫിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം ദേശീയ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ നേതൃത്വവുമയി വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എം.എം മണി പറഞ്ഞിരുന്നു. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയാറാക്കിയ […]

Kerala

സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും; തടയുമെന്ന് സമരസമിതി

ശക്തമായ പ്രതിഷേധങ്ങൾക്കിടെ സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു. സിൽവർ ലൈൻ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ലിടുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപിയുടെ മൂന്ന് ദിവസത്തെ […]

World

ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനം തെരുവിൽ

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുന്നു. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും കഴിയാത്ത നിലയിലാണ് രാജ്യം. വിദേശനാണ്യം ഏതാണ്ട് പൂർണമായും ഇല്ലാതായതോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി നിരവധിയാളുകൾക്ക് പരുക്കേറ്റിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം 36 […]

Kerala

സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് […]

Kerala

സിൽവർ ലൈനിനെതിരെ വീണ്ടും പ്രതിഷേധം; സർവേ കല്ല് പിഴുത് റീത്ത് വച്ചു

കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സർവേ കല്ലുകളാണ് റോഡരുകിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയിൽ സർവേ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമോയെന്ന് അറിയേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ […]

Kerala

കെ റെയിൽ വിരുദ്ധ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്ത കൺവൻഷൻ ഇന്ന്

കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. ( congress strengthens k rail protest ) വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക […]

Kerala

കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനം; റിസർവ് ബാങ്കിന് മുന്നിൽ ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ച് ഇന്ന് റിസർവ് ബാങ്കിന് മുന്നിൽ ഭരണ പക്ഷവും പ്രതിപക്ഷവും സംയുക്തമായി പ്രതിഷേധിക്കും. ( ruling opposition joint protest ) സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിലും ധർണയിലുമാണ് ഇടതുപക്ഷ, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത്. സഹകരണ മന്ത്രി വി.എൻ.വാസവൻ ധർണ ഉദ്ഘാടനം ചെയ്യും. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി കടകംപളളി സുരേന്ദ്രൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സി.പി.ഐ […]