Kerala Pravasi

ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് മടങ്ങിവരുന്നത്, അവരോട് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരതയെന്ന് പ്രവാസികള്‍

പ്രവാസികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രവാസികള്‍ തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. വിവിധങ്ങളായ പ്രശ്നങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിക്കുന്നത് എന്നിരിക്കെ ഇവരില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് കൂടി ഈടാക്കുകയെന്നത് വഞ്ചനയാണെന്ന് പ്രവാസികള്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായവര്‍, വിസിറ്റിങ് വിസയില്‍ ജോലി നോക്കാനെത്തി കുടുങ്ങിപ്പോയവര്‍, അടിയന്തര […]

Pravasi

വിദേശത്ത് നിന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി: പ്രവാസ ലോകത്ത് ആഹ്ലാദം

ക്വാറന്റൈൻ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്ക് നാട്ടിലേക്ക് വരാൻ ചാ൪ട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. ക്വാറന്റൈൻ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ എസ്ഒപിയും കേന്ദ്രം ഉടൻ പുറത്തിറക്കും. അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റിന് വൻ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് പുറത്തിറക്കി. വിമാനത്തിന്റെ ചിലവ് തൊഴിലാളികളോ അവരുടെ സ്ഥാപനങ്ങളോ വഹിക്കണം. നാട്ടിലെത്തുന്നവർ 14 ദിവസ […]

Kerala Pravasi

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ

ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും. ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് […]

Kerala Pravasi

കാരുണ്യസ്പർശവുമായി ഡോ. രവി പിള്ള; പ്രവാസികള്‍ക്കായി 150 എയര്‍ ടിക്കറ്റുകള്‍ നല്‍കും

സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. മീഡിയവൺ ടിവിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്ക് പ്രവാസികൾക്കായി വ്യവസായ പ്രമുഖൻ ഡോ. രവി പിള്ള 150 എയർ ടിക്കറ്റുകൾ നൽകും. സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. പിന്തുണയുമായി വേൾഡ് മലയാളി കൗൺസില്‍ ഇതേസമയം, മിഷൻ വിങ്സ് ഓഫ്‌ കംപാഷൻ പദ്ധതിക്ക് പിന്തുണ […]

Kerala Pravasi

നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി

2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബത്തിനാണ് ക്വാറന്‍റൈന്‍ സൌകര്യം ലഭിക്കാതിരുന്നത് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി. അധികൃതർ പറഞ്ഞ ക്വാറന്‍റൈൻ കേന്ദ്രത്തിലെത്തിയപ്പോൾ അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്നു കുടുംബം ആരോപിക്കുന്നു. സാങ്കേതിക തടസ്സമായിരുന്നെന്നും പെട്ടെന്നു തന്നെ സൗകര്യം ഒരുക്കിയെന്നുമാണ് ക്വാറന്‍റൈൻ സെന്‍റർ വളണ്ടിയറുടെ വിശദീകരണം. ബംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെയാണ് 2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബം യാത്ര തിരിച്ചത്. യാത്രക്ക് മുമ്പ്‌ തന്നെ സ്വദേശമായ പത്തനംതിട്ട ചെന്നീർക്കര പഞ്ചായത് അധികൃതരെ […]

Kerala

ഇന്ന് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കേരളത്തിലെത്തും

ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് നാടണയുന്നത്. ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. മൂന്നിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസുള്ളത്. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്കും സൌദിയില്‍ നിന്ന് ഡല്‍ഹിയിലേക്കും ഇന്ന് വിമാനമുണ്ട്. ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ മടക്കയാത്രാ വിമാനങ്ങളാണ് ഇന്ന് നാടണയുന്നത്. മൂന്നിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസ്. വൈകീട്ട് 4.15ന് മസ്കറ്റില്‍ നിന്നും പുറപ്പെട്ട് ഇന്ത്യന്‍ സമയം […]

India Pravasi

മാലദ്വീപിൽ നിന്ന് പ്രവാസികളുമായി കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു

ഇന്നലെ രാത്രി യാത്ര തിരിച്ച ഐഎൻഎസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്. മാലദ്വീപിൽ നിന്ന് പ്രവാസികളുമായി ഇന്ത്യൻ നാവികസേനയുടെ ആദ്യ കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രി യാത്ര തിരിച്ച ഐഎൻഎസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്. കപ്പൽ ഞായറാഴ്ച കൊച്ചിയിലെത്തും. കടൽമാർഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായ ആദ്യ കപ്പൽ ഇന്നലെ രാത്രിയാണ് മാലദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. കപ്പലിൽ ആകെ 698 യാത്രക്കാരാണുള്ളത്. 103 […]

Kerala

ഇന്നലെ നാടണഞ്ഞത് 334 പ്രവാസികള്‍; നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി

റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ കോവിഡ് ലക്ഷണങ്ങളുള്ള രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ കോവിഡ് ലക്ഷണങ്ങളുള്ള രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കരിപ്പൂരിലെത്തിയ നാല് യാത്രക്കാരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് രോഗലക്ഷണമുള്ള രണ്ട് പേരെ മഞ്ചേരി […]

Kerala

പ്രവാസികളുടെ ആദ്യ സംഘം കൊച്ചിയില്‍

അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട് പ്രവാസികളുമായി അബുദാബിയില്‍നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്‍. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ IX 452 വിമാനമാണ് 177 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്. എമിഗ്രേഷന്‍ […]

Kerala

വന്ദേഭാരത് മിഷന്‍ ആദ്യഘട്ടം വിജയകരം; യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി

വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്. ഏറെ നാള്‍നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രവാസികളുടെ ആദ്യ സംഘം നാട്ടിലെത്തി. വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്. മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ പരിശോധനകള്‍ക്കും വിധേയരാക്കി മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയ 5പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗികളായ […]