Kerala

ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു; ഓടി രക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും കെട്ടിവെച്ചു

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് (21) തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നിഖിലിനെ കണിയാപുരത്തു വെച്ചു തടഞ്ഞു നിർത്തി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയിരുന്നു.  ഓടി രക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകി വച്ചാണ് കൊണ്ടുപോയത്. നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായാണ് മർദ്ദിച്ച് അവശനാക്കിയത്. നിഖിലിന്റെ പിതാവിനെ ഫോണിൽ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. നിഖിലിന്റെ പിതാവ് കഴക്കൂട്ടം […]

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ്ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ നസീറാണ് 2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയിലാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ എസ്ഐ 2,000 രൂപ നൽകണമെന്ന് നിർദേശിച്ചു. പരാതിക്കാരൻ ഈ വിവരം മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തശേഷം കോട്ടയം വിജിലൻസ് യൂണിറ്റിൽ അറിയിക്കുകയായിരുന്നു.

Kerala

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പൊലീസ് തിരയുന്ന പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഇയാൾ രാജ്യം വിടുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’ പ്രവീൺ റാണ ഉത്തർപ്രദേശിലൂടെ നേപ്പാളിലേക്ക് കടന്ന ശേഷം വിദേശ രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോർട്ട് നമ്പറും വിശദാംശങ്ങളും കൈമാറി. ഇടുക്കി വഴി ഇയാൾ കേരളം വിട്ടതായുള്ള സൂചനയാണ് […]

National

തളർവാതരോഗിയായ 60 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തളർവാതരോഗിയായ വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ 22 കാരൻ 60 കാരിയെ പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ അപ്‌നഗർ ഏരിയയിൽ ചൊവ്വാഴ്‌ചയാണ് സംഭവം. പക്ഷാഘാതം പിടിപെട്ട വൃദ്ധ ഏഴ് വർഷമായി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. സമീപത്തായി സഹോദരൻ താമസിക്കുന്നുണ്ട്. ചൊവ്വാഴ്‌ച പുലർച്ചെ ഒരു മണിയോടെ 22 കാരൻ വീട്ടിൽ അതിക്രമിച്ചു കയറി. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. വൃദ്ധയുടെ ചിത്രം എടുത്ത ശേഷമാണ് പ്രതി മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. […]

Kerala

വടിവാളും നായയുമായി അക്രമം; പ്രതിയുടെ വീട്ടിൽ കടന്ന് പൊലീസ്

കൊല്ലം ചിതറയിൽ വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തിൽ അക്രമം നടത്തിയാളെ പിടികൂടാനാകാൻ പൊലീസ്. സജീവന്റെ വീട്ടിൽ പൊലീസ് സംഘം കടന്നു. നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പൊലീസ് മാറ്റി. ഫയർ ഫോഴ്‌സ് സംഘവും പൊലീസിനൊപ്പമുണ്ട്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. തന്റെ അച്ഛന്റെ […]

Gulf

മയക്കുമരുന്ന് കടത്ത്; സൗദിയിൽ ഈ മാസം പിടിയിലായത് 361 പേർ

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് 361 പേർ. ഈ മാസം സൗദിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞതായും സൗദി അധികൃതർ അറിയിച്ചു. 23 സൗദികളും 261 യെമനികളും 70 എത്യോപ്യക്കാരും ഏഴ് എറിത്രിയക്കാരും ഉൾപ്പെടെ 361 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ബോർഡർ ഗാർഡ്സ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു. ഡിസംബർ 3 നും 24 നും ഇടയിൽ നജ്‌റാൻ, ജസാൻ, അസിർ, തബൂക്ക് എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്താനുള്ള […]

Entertainment

മലയാള സിനിമയിൽ പുതുപുത്തൻ പൊലീസ് അനുഭവമൊരുക്കി നാലാം മുറ

പൊലീസ് കുറ്റാന്വേഷണ സിനിമകൾ മലയാളത്തിൽ നിരവധി പിറന്നിട്ടുണ്ട് ആ സിനിമകളിലെ ഏറ്റവും ഹൃദയഹാരിയായ സിനിമകളിലൊന്നായി മാറുകയാണ് ബിജു മേനോൻ നായകനായ ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറ. ‘ലക്കി സ്റ്റാർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലെത്തുന്ന സിനിമ ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം […]

Kerala

സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും ശ്രദ്ധിച്ചില്ല; കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസ്‌പെക്ടർ

മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസെപക്ടർ. സിനിമാ സ്റ്റൈലിലുള്ള നടപടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.കടയിൽ നിന്നു കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ആദ്യം ചെറുത്തു. വന്നതു സിഐ ആണ് എന്നറിഞ്ഞതോടെയാണ് യുവാവ് വഴങ്ങി കാറിൽ കയറാൻ തയാറായത്.ചേരാനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻകുമാറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ചേരാനല്ലൂർ ജങ്ഷനിലുള്ള സീറോ പോയിന്റ് എന്ന കടയിലാണ് സംഭവം.24 മണിക്കൂറും പ്രവർത്തിക്കുന്ന […]

Kerala

അയൽവാസികളായ നാലു കുട്ടികളെ പീഡനത്തിനിരയാക്കി; പ്രതിക്ക് 15 വർഷം തടവ്

അയൽവാസികളായ നാലു കുട്ടികളെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ തൃശൂർ കാട്ടൂർ സ്വദേശിക്ക് ശിക്ഷ. പ്രതിക്ക് 15 കൊല്ലം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുപുരക്കൽ മുഹമ്മദ് ഇസ്മയിൽ (47) ആണ് പ്രതി. തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ആണ് ശിക്ഷിച്ചത്. 12, 14 വയസുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.

Kerala

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പാലക്കാട് നോർത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് പ്രധാനമായും മോഹനൻ മോഷ്ടിച്ചിരുന്നത്. വീടിന്റെ ജനലുകളിലൂടെയും […]