Kerala

പകൽ സമയത്ത് കാറിൽ സഞ്ചരിച്ച് സ്ഥലങ്ങൾ മനസിലാക്കും, പുലർച്ച വീടുകളിലെത്തി മലഞ്ചരക്ക് കടത്തും; ദമ്പതികൾ അറസ്റ്റിൽ

മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ മോഷണം നടത്തിയിരുന്നത്.  കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തിയിരുന്നു. ദമ്പതികൾ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ […]

Kerala

എയർഫോഴ്സ് ജീവനക്കാർ വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു; സി.ഐ യഹിയ ഖാൻ ആശുപത്രിയിൽ

തിരുവനന്തപുരത്ത്‌ എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം. വിജിലൻസ് സി.ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.  എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ വാർഷിക പാർട്ടിക്കെത്തിയവർ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനമിട്ടതാണ് തർക്കത്തിന്റെ തുടക്കം.ഇത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളുമാണ് വിജിലൻസ് സി.ഐ യഹിയ ഖാനെ മർദ്ദിച്ചത്. സി.ഐ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ […]

National

മദ്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് അയൽവാസി യുവതിയെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 44 കാരിയെ അയൽവാസി കൊലപ്പെടുത്തി. മദ്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വൈശാലി മസ്ദൂദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതായി മൻപാഡ പൊലീസ് അറിയിച്ചു. പ്രതി മസ്ദൂദിൽ നിന്നും മകനിൽ നിന്നും മദ്യപിക്കാൻ പണം കടം വാങ്ങാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ പണം ആവശ്യപ്പെട്ട് പ്രതി വീണ്ടുമെത്തി. എന്നാൽ പണം നൽകാൻ വൈശാലി വിസമ്മതിച്ചു. കുപിതനായ പ്രതി കൈയ്യിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് ഒന്നിലധികം തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ മസ്ദൂദ് […]

Kerala

ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ; നാമക്കൽ സ്വദേശി മണിവേൽ അറസ്റ്റിൽ

കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് ടാങ്കർ മറിഞ്ഞ സ്ഥലത്ത് ഫയർഫോഴ്സ് സംഘം ക്യാമ്പ് ചെയ്യുകയാണ്.  മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ വാതക ചോർച്ചയില്ലെന്നാണ് ലഭ്യമായ വിവരം. പിലാത്തറ ഏഴിലോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങളാണ് […]

Kerala

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയതിനും കസ്റ്റഡിയിൽ മർദിച്ചതിനുമാണ് കേസ്. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി. വൈൾഡ് ലൈഫ് വാർഡൻ രാഹുലിനെയും കേസിൽ പ്രതി ചേർത്തു. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ […]

Kerala

കൊല്ലത്ത് സൈനികനെയും സഹോദരനെയും പൊലീസ് മർദിച്ച സംഭവം; പൊലീസ് റിപ്പോർട്ടിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിലെ പൊലീസ് റിപ്പോർട്ടിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി ഇരകൾ. പൊലീസ് തയ്യാറാക്കിയിരിക്കുന്നത് മുറിവേറ്റ ശരീരത്തെ വീണ്ടും കുത്തിനോവിപ്പിക്കുന്ന റിപ്പോർട്ടെന്നാണ് ഇവരുടെ പരാതി. മർദ്ദനമേറ്റ വിഘ്നേഷ് മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതി 24 ന് ലഭിച്ചു. കിളികൊല്ലൂർ കസ്റ്റഡി മർദ്ദനത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിനെതിരെയാണ് പരാതിക്കാർ രംഗത്തെത്തിയത്. തങ്ങളെ ഏറ്റവും അധികം ഉപദ്രവിച്ച എസ് ഐ […]

India

ആംബുലൻസിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ

കൊൽക്കത്തയിൽ 50 കിലോ മയക്കുമരുന്ന് പിടികൂടി. ആംബുലൻസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കൊൽക്കത്ത പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മയക്കുമരുന്ന് റാക്കറ്റിക്കിലെ രണ്ടു പേർ അറസ്റ്റിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊൽക്കത്തയിലെ ഹേസ്റ്റിംഗ്സ് ഏരിയയിൽ വച്ച് പശ്ചിമ ബംഗാൾ നമ്പർ പ്ലേറ്റുള്ള ആംബുലൻസ് പൊലീസ് തടഞ്ഞു. പരിശോധനയ്ക്കിടെ ആംബുലൻസിന്റെ പിൻഭാഗത്ത് മൂന്ന് വലിയ നൈലോൺ ഷോപ്പിംഗ് ബാഗുകൾ കണ്ടെത്തി. 53.735 കിലോഗ്രാം തൂക്കമുള്ള കഞ്ചാവാണ് ബാഗിൽ ഉണ്ടായിരുന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു […]

Kerala

പാലക്കാട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; പിന്നിൽ 38 ലക്ഷം രൂപയുടെ സ്വർണനിധി തട്ടിപ്പെന്ന് പൊലീസ്

പാലക്കാട് കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പിന്നിൽ സ്വർണ്ണനിധി തട്ടിപ്പെന്ന് പോലീസ്.കാറിലെത്തിയ സംഘം മുതലമട സ്വദേശി കബീറിനെ ഇടിച്ചിടുകയായിരുന്നു.മൂന്ന് പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങി വരവേ മുതലമട സ്വദേശിയായ കബീറിനെ കാറിലെത്തിയ സംഘം ഇടിച്ചിടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോകാനയിരുന്നു പദ്ധതി. സ്വർണ്ണനിധി തരാമെന്ന് പറഞ്ഞ് മാങ്ങാവ്യാപാരിയായ കബീർ 38 ലക്ഷം രൂപ വാങ്ങിയിരുന്നതായാണ് പ്രതികൾ നൽകിയ മൊഴി. സ്വർണവും പണവും കിട്ടാതായതോടെ കബീറിനെ തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിടുകയായിരുന്നു. നേരത്തെ കൊല്ലങ്കോടെത്തി കബീറിനെ നീരീക്ഷിച്ച […]

Kerala

ഇൻസ്റ്റാഗ്രാം വഴി പരിചയ​പ്പെട്ട് യുവതിയിൽനിന്ന് ഏഴുലക്ഷം തട്ടിയയാൾ അറസ്റ്റിൽ

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​​പ്പെ​ട്ട് യു​വ​തി​യി​ൽ​നി​ന്ന് ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഉ​ത്ത​ർ പ്ര​ദേ​ശു​കാ​ര​നാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റേ​ലി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​രി​ക്ക് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​റി​ലാ​ണ് ഷാ​രി​ക് മ​ധൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി പ​രി​ച​യ​പ്പെ​ട്ട​ത്. പ്ല​സ് ടു​വി​ന് ഒ​രു​മി​ച്ചു പ​ഠി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സൗ​ഹൃ​ദ​ത്തി​ന്റെ തു​ട​ക്കം. സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​പ്രേം​സ​ദ​ൻ, എഎ​സ്ഐ എ.​വി.പ്രേ​മ​രാ​ജ​ൻ, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ പി.​വി.സ​വാ​ദ് അ​ഷ​റ​ഫ്, കെ.​വി.ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് […]

Kerala

ഇലന്തൂർ നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സെപ്റ്റംബർ 26നാണ് തമിഴ്നാട് സ്വദേശിയായ പത്മം കൊല്ലപ്പെട്ടത്. ജൂണിലാണ് കാലടി സ്വദേശി റോസ്‌ലിൻ കൊല്ലപ്പെടുന്നത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന പൂർണമായും പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ട് […]