World

സ്വത്ത് തർക്കം; ഹോങ്കോംഗിൽ മോഡലിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 4 പേർ അറസ്റ്റിൽ

ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്‌ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുൻ ഭർത്താവിന്റെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇര സ്വത്തുക്കൾ കൈകാര്യം […]

World

ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്. രണ്ട് പേർ ചേർന്ന് നടത്തിയ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ കേപ് പ്രവിശ്യയിലെ ഗ്കെബെർഹ നഗരത്തിലാണ് സംഭവം. 20നും 64നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. അജ്ഞാതരായ രണ്ട് തോക്കുധാരികൾ അതിഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ക്വാസഖെലെ ടൗൺഷിപ്പ് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. […]

Football

വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവം; നടപടിക്കൊരുങ്ങി സിഎസ്‌ഡി

റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി സ്‌പെയിനിന്റെ ഹൈ കൗൺസിൽ ഫോർ സ്‌പോർട് (സിഎസ്‌ഡി). ലാ ലിഗ മത്സരത്തിൽ താരത്തെ വംശീയമായി അധിക്ഷേപിച്ച പത്തിലധികം റയൽ വല്ലാഡോളിഡ് ആരാധകരെ ശിക്ഷിക്കുമെന്ന് സി.എസ്.ഡി അറിയിച്ചു. കായിക രംഗത്തെ അക്രമം, വംശീയത, സെനോഫോബിയ എന്നിവയ്‌ക്കെതിരായ കമ്മീഷൻ 10 ലധികം ആരാധകരെ ശിക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സിഎസ്‌ഡി പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് വിവരശേഖരണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 4,000 യൂറോ (ഏകദേശം $ 4,300) പിഴയും […]

World

ബ്രസൽസിലെ മെട്രോ സ്റ്റേഷനിൽ മൂന്ന് പേർക്ക് കുത്തേറ്റു

ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപം ആക്രമണം. തിങ്കളാഴ്ച ഷുമാൻ മെട്രോ സ്റ്റേഷനിലുണ്ടായ ആക്രമണം ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ 30 വയസ്സുള്ള അക്രമിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരം ആറ് മണിയോടെ തിരക്കേറിയ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് ബ്രസൽസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റവാളിയെ ദ്രുതഗതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ […]

Kerala

കുണ്ടറയിൽ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവം; ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ

കൊല്ലം കുണ്ടറയിൽ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവത്തിൽ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ. ഗുണ്ടകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നയാളാണ് പിടിയിലായത്. പൊലീസിന് നേരെ വടിവാൾ വീശിയ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവർക്കായി തിരച്ചിൽ തുടരുന്നു. വിവിധ സ്റ്റേഷനുകളിലെ അൻപതംഗ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയിൽ പ്രതികളെ കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ […]

Kerala

നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടി പോയി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

നെടുങ്കണ്ടത്ത് നിന്നും പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ.കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും […]

Kerala

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും. ഇന്ന് 9 പരാതികളിൽ കൂടി കേസെടുത്തു. ഇതിൽ ഒരെണ്ണം ക്രൈംബ്രാഞ്ചും എട്ടെണ്ണം പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും. തൃശൂർ ഈസ്റ്റ് എസ്ഐ നിഖിലിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിൻറെ ഉടമയായ പാണഞ്ചേരി ജോയി, ഭാര്യ കൊച്ചുറാണി എന്നിവരുൾപ്പെടെയുള്ള പ്രതികളെ ഇനിയും കണ്ടെത്താൻ പൊലീസിന് […]

Kerala

എറണാകുളത്ത് ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു

എറണാകുളം ഞാറയ്ക്കലിൽ ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിൻ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിബിന്റെ ഭാര്യ ഉൾപ്പടെ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്. ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനി മോൾ. തുടർന്ന് ഇന്ന് ഉച്ചയോടെ ഭാര്യ വീട്ടിൽ എത്തിയ ബിബിൻ ബാബു വിനിമോളുമായി വാക്കുതർക്കമായി. തുടർന്ന് ഭാര്യ വിനിമോളും സഹോദരനായ വിഷ്ണു, അച്ഛനായ സതീശൻ എന്നിവരും ചേർന്ന് ബിബിനെ മർദിക്കുകയായിരുന്നു. […]

Kerala

തൃശൂരിലെ നിക്ഷേപത്തട്ടിപ്പ്; ബാങ്ക് ഉടമയെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപണം

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പരാതിക്കാർ രംഗത്ത്. ഇയാൾക്ക് ഒളിവിൽ പോകാൻ എല്ലാ സഹായവും നൽകിയത് ഉന്നതരാണെന്ന് നിക്ഷേപകർ കുറ്റപ്പെടുത്തി. പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്ത് തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബവും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ശക്തമായി തന്നെ നടത്തുകയാണ്. നിക്ഷേപകർ വലിയ ആശങ്കയിലാണ്. പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്തത് കൂടുതൽ പേർ […]

Kerala

കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും. പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. […]