kochi actress attack police meetingകൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണയക പൊലീസ് യോഗം അൽപസമയത്തിനകം കൊച്ചിയിൽ. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് ക്ലബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം. തുടരന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാർ നിർദേശത്തെ തുടർന്നാണ് യോഗം. ക്രൈം ബ്രാഞ്ച് ഐജി എസ്. ഫിലിപ്പ്, എസ്പിമാരായ കെ.എസ്. സുദർശനൻ, സോജൻ തുടങ്ങിവർ പങ്കെടുക്കും. ( kochi actress attack police meeting […]
Tag: police
രണ്‍ജീത് വധക്കേസ്; 2 മുഖ്യപ്രതികള്‍ കൂടി പിടിയിൽ
ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. . പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്.
ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ്; ഏകോപന ചുമതല മനോജ് എബ്രഹാമിന്
സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകള്‍ ഉണ്ടായിരിക്കും. ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും […]
വിമർശനത്തിന് പിന്നാലെ തീരുമാനം; പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായിട്ടുണ്ട്. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ […]
തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പൊലിസ്; 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്‌തു
തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പൊലിസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്‌ത് പൊലീസ്. വാറണ്ടുള്ള 403 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 1251 കരുതൽ നടപടി. തിരുവനന്തപുരം പരിധിയിൽ നടത്തിയത് 1200 റെയ്‌ഡുകൾ. ലഹരി മരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 68. തുടർച്ചയായി തലസ്ഥാനത്ത് ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ആലപ്പുഴ കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും […]
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുല്‍ഷാന്‍ ചൗക്കില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. കശ്മീരിലെ കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം താഴ്വരയില്‍ നടക്കുന്ന ആദ്യത്തെ വലിയ വലിയ ഭീകരാക്രമണമാണിത്. വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ജമ്മുകശ്മീര്‍ […]
കർഷക സമര കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ 7.3 കോടി രൂപ ചെലവഴിച്ചു; കേന്ദ്ര മന്ത്രി
ഡൽഹി അതിർത്തിയിലെ കർഷക സമരങ്ങൾക്ക് സുരക്ഷയൊരുക്കാൻ 7.38 കോടി രൂപ പൊലീസ് ചെലവഴിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. പാർലമെന്റ് അംഗം എം മുഹമ്മദ് അബ്ദുള്ളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റായ്. പൊലീസ് കണക്കുകൾ പ്രകാരം കർഷക പ്രതിഷേധ സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കാൻ 7,38,42,914 രൂപ (നവംബർ 11, 2021 വരെ) ചെലവഴിച്ചതായി റായ് അറിയിച്ചു. 2020 മുതൽ ഇന്നുവരെ മരിച്ച കർഷകരുടെ എണ്ണം? സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടോ? അതിന്റെ വിശദാംശങ്ങൾ? ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ എന്ന് […]
കൊച്ചി മോഡലുകളുടെ മരണം; സൈജുവിന്റെ ഫ്ലാറ്റിൽ ചൂതാട്ട കേന്ദ്രം കണ്ടെത്തി
കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാർട്ടി നടത്തിയ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന. ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്ലാറ്റിൽ താമസിക്കുന്ന ടിപ്സനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെലവന്നൂർ, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. അതേസമയം തിരുവനന്തപുരം പൂവാർ കരിക്കാത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. […]
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതൽ കേസുകൾ
മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ്. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും […]
ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ
ഗുജറാത്തിൽ കോടികൾ വിലമതിക്കുന്ന 120 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മോർബി ജില്ലയിൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നവ്‌ലാഖി തുറമുഖത്തിന് സമീപമുള്ള സിൻസുദ ഗ്രാമത്തിൽ എടിഎസും ലോക്കൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്നിന്റെ കൃത്യമായ മൂല്യവും ഇനവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോടികൾ വിലമതിക്കുമെന്ന് എടിഎസ് അറിയിച്ചു. മയക്കുമരുന്ന് വിപത്തിനെ നേരിടാൻ ഗുജറാത്ത് പൊലീസ് നടത്തുന്ന ശ്രമങ്ങളെ ആഭ്യന്തര സഹമന്ത്രി ഹർഷ് […]