Kerala

കാക്കിയെന്നും ഉണ്ടാകില്ല, ഇങ്ങനെയാണെങ്കിൽ മാന്യമായി പോകില്ല; കൊടിക്കുന്നിൽ

പൊലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവരെ പിണറായുടെ പൊലീസ് തെരുവിൽ വലിച്ചിഴക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി DYSP കേരളത്തിൽ അറിയപ്പെടുന്ന അഴിമതിക്കാരനാണ്. അഴിമതി കേസിൽ ഒന്നിലധികം തവണ നടപടി നേരിട്ടയാളാണ് ശ്രീകുമാർ. സിപിഐഎമ്മിന് വേണ്ടി എന്ത് വിടുപണി ചെയ്യാനും മടിയില്ലാത്തയാളാണ് DYSP. ഇത് തുടർന്നാൽ […]

Kerala

സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് […]

Kerala

മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം ; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

അട്ടപ്പാടി മധു കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണമെന്നും അപേക്ഷയില്‍ പറയുന്നു. മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി […]

Kerala

സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി

സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് പത്തനംതിട്ട ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമാണ്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വലകുപ്പിന്റെ ഗുണ്ടാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ ഗുണ്ടാ പട്ടികയിൽ 2750 പേരാണുള്ളത്. അടുത്തകാലത്തായി സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗുണ്ടാലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന ഇന്റലിജൻസിന് നിർദേശം നൽകിയത്. നിർദേശത്തെ തുടർന്ന് ഗുണ്ടാലിസ്റ്റ് പൊലീസ് തയ്യാറാക്കുകയും 2300 […]

India

നെല്ലൂരിൽ ‘പുഷ്പ’ മോഡൽ ചേസിംഗ്; ചന്ദനക്കടത്ത് സംഘത്തെ പിടികൂടി പൊലീസ്

ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ചന്ദനക്കടത്ത് സംഘം പിടിയിൽ. രക്ത ചന്ദനം കടത്തുന്ന മൂന്നംഗ സംഘത്തെയാണ് സിനിമാ സ്റ്റൈൽ ചേസിംഗിനൊടുവിൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ചന്ദനമുട്ടികളും മരം മുറിയ്ക്കുന്ന 55 മെഷീനുകളും പിടിച്ചെടുത്തു. സംഘത്തെ പിടികൂടാൻ പൊലീസ് ശ്രമിച്ചപ്പോൾ ഇവർ മഴുവും കല്ലുകളും വച്ച് ആക്രമിച്ച് ഇവർ വാഹനത്തിൽ സ്ഥലം വിടുകയായിരുന്നു. റാപൂർ വനത്തിൽ ചന്ദനം വെട്ടി കടത്താനുള്ള ശ്രമത്തിനിടെ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, ഇവർ പൊലീസുകാരെ ആക്രമിച്ച് സ്ഥലം വിട്ടു. തുടർന്ന് ചെന്നൈ നാഷണൽ ഹൈവേയിലൂടെ സിനിമാ […]

Kerala Movies

ചുരുളിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്; ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ

ചുരുളി സിനിമയ്‌ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പൊലീസിന്റെ പ്രത്യേക സംഘം. ഓ ടി ടി പ്ലാറ്റ്‌ഫോം പൊതു ഇടമായി കണക്കാക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചു. സിനിമയിലെ ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ. കലാസൃഷ്‌ടി എന്ന നിലയിൽ തെറ്റുകളിലെന്നും പ്രത്യേക സംഘത്തിന്റെ വിലയിരുത്തൽ. പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നൽകി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്നും കണ്ടെത്തി. കൂടാതെ ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് […]

India

ബോംബ് ഭീഷണി; അൽഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡൽഹി പൊലീസ്

ഘാസിപൂർ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങൾ വ്യാജമാണെന്ന് ഡൽഹി പൊലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് സംഘമാണോ ഉത്തരവാദിയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡിലെ പ്രത്യേക സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഗാസിപൂർ പൂ മാർക്കറ്റിൽ നിന്ന് ഒരു ബാഗ് നിറയെ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്. സ്‌ഫോടനത്തിനായി ആർഡിഎക്‌സിന്റെയും അമോണിയ നൈട്രേറ്റിന്റെയും മിശ്രിതമാണെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന് എൻഎസ്‌ജി സ്ഥിരീകരിച്ചു. ഈ ശ്രമത്തിന് ഉത്തരവാദികളായ തീവ്രവാദ സംഘടനയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ഡൽഹി […]

Kerala

ഷാനെ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ; അഞ്ച് പ്രതികൾ, ഒരാൾ കൂടി കസ്റ്റഡിയിലെന്നും പൊലീസ്

ഷാൻ ബാബു കൊലപാതകത്തിൽ അഞ്ചു പേർ പ്രതികളെന്ന് കോട്ടയം എസ്പി ഡി.ശില്പ. ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താൻ എന്നും പോലീസ് കണ്ടെത്തി. യുവാവിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലായി. ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സ്ഥലങ്ങളും പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച ഷാൻ ബാബുവിന്റെ പേരിൽ കഞ്ചാവ് കേസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 2021 ജനുവരിയിൽ 30 കിലോ കഞ്ചാവ് […]

Kerala

‘ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പരാതിപ്പെട്ടിരുന്നു’; പൊലീസിനെതിരെ ഷാനിന്റെ അമ്മ

കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഷാനിന്റെ അമ്മ വിമർശനം ഉന്നയിച്ചു. ഇന്ന് പുലർച്ചെയാണ് യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്. അതിരാവിലെ ഷാൻ ബാബുവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. […]

Kerala

നടിയെ ആക്രമിച്ച കേസ് : നിർണയക പൊലീസ് യോഗം കൊച്ചിയിൽ

kochi actress attack police meetingകൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണയക പൊലീസ് യോഗം അൽപസമയത്തിനകം കൊച്ചിയിൽ. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് ക്ലബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം. തുടരന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാർ നിർദേശത്തെ തുടർന്നാണ് യോഗം. ക്രൈം ബ്രാഞ്ച് ഐജി എസ്. ഫിലിപ്പ്, എസ്പിമാരായ കെ.എസ്. സുദർശനൻ, സോജൻ തുടങ്ങിവർ പങ്കെടുക്കും. ( kochi actress attack police meeting […]