Kerala

പൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പാലക്കാട് എസ് പി

പാലക്കാട് മുട്ടിക്കുളങ്ങരയിലെ പൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണം എവിടെ നിന്നെങ്കിലും സംഭവിച്ചതാണോയെന്ന് സംശയിക്കുന്നതായി പാലക്കാട് എസ് പി പറഞ്ഞു. മൃതദേഹങ്ങൾ പറമ്പിൽ കൊണ്ടിട്ടതാണോയെന്ന് പരിശോധിക്കുകയാണ്. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്നും എസ് പി വ്യക്തമാക്കി. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലാണ് രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിത്തിയത് . അശോകൻ, മോഹൻദാസ് എന്നിവരെയാണ് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് […]

Kerala

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം; പിന്നിൽ ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. റെനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നത തല അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്. ഇന്നലെ ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഓ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് […]

National

പ്രതിശ്രുത വരൻ തട്ടിപ്പുകാരനെന്ന് കണ്ടെത്തി; അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ

പ്രതിശ്രുത വരൻ തട്ടിപ്പുകാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ അതിവിദഗ്ധമായി പിടികൂടി പൊലീസ് ഉദ്യോഗസ്ഥ. അസമിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം നടന്നത്. അസം പൊലീസിലെ സബ് ഇൻസ്‌പെക്ടറാണ് ജുൻമൊനി റാഭ. ഒഎൻജിസിയിലെ പബ്ലിക് റിലേഷൻസ് ഓഫിസറാണെന്ന് പറഞ്ഞാണ് റാണ പഗോഗ് ജുൻമൊനിയെ സമീപിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരുടേയും വിവാഹ നിശ്ചയം ഒക്ടോബർ 2021ൽ നടന്നു. എന്നാൽ ഈ ബന്ധം വിവാഹത്തിൽ കലാശിച്ചില്ല. റാണയെ കുറിച്ച് ജുൻമൊനിക്ക് ചില വിവരങ്ങൾ ലഭിച്ചു. റാണ തട്ടിപ്പുകാരനാണെന്നും, പലരിൽ നിന്നും ഒഎൻജിസിയിൽ […]

Kerala

‘ഇത് താൻ ടാ പൊലീസ്’ യാചകനെ കുളിപ്പിച്ചു വൃത്തിയാക്കി പൊലീസുകാരൻ

പൊലീസെന്നാൽ സർക്കാരുകളുടെ മർദ്ദനോപകരണങ്ങളാണെന്ന കാഴ്ചപ്പാട് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തലയിലെ തൊപ്പി പൊതുജനങ്ങളുടെ മേൽ കുതിര കയറാനുള്ള അധികാര ചിഹ്നമാണെന്ന് ധരിക്കുന്ന ഒരു ചെറു ന്യൂനപക്ഷം സേനയിൽ ഉണ്ടെന്നത് സത്യമാണ്. എന്നാൽ അടുത്ത കാലങ്ങളിലായി നടന്ന പ്രകൃതി ദുരന്തങ്ങളും, കൊവിഡ് മഹാമാരിയും സംസ്ഥാന പൊലീസിൻ്റെ മനുഷ്യമുഖം വെളിപ്പെടുത്തുന്നവയായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരൻ ഇന്ന് വാർത്തയിൽ നിറയുന്നതും ഈ മനുഷ്യമുഖം കൊണ്ടാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച യാചക വയോധികനെ പൊലീസുകാരൻ […]

National

രാജസ്ഥാനിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞു

രാജസ്ഥാനിലെ ദൗസയിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജയ്പൂരിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കിണറ്റിൽ തള്ളുകയും ചെയ്തു. സംഭവത്തിൽ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് യുവതി ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് ബസിൽ കയറിയത്. ബസിൽ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ വീട്ടിലേക്ക് നടക്കുമ്പോൾ പ്രതികൾ കാറിൽ എത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിന് […]

World

വാഹന പരിശോധനയ്ക്ക് നിർത്തിയില്ല; 2 പേരെ ഫ്രഞ്ച് പൊലീസ് വെടിവച്ചു കൊന്നു

സെൻട്രൽ പാരീസിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് വെടിയുതിർത്തു. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പൊലീസ് വെടിവച്ചത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി Actu17 ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രിയോടെ പോണ്ട് ന്യൂഫ് ഏരിയയിലെ ഗതാഗത നിയന്ത്രണ പോയിന്റിലാണ് സംഭവം. പരിശോധനയ്ക്കായി വാഹനം നിർത്താൻ ഡ്രൈവറോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം പാലിക്കുന്നതിന് പകരം ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരിൽ ഒരാൾ സ്വയം സംരക്ഷിക്കാൻ വെടിയുതിർത്തു. ഡ്രൈവറും […]

Kerala

ശ്രീനിവാസൻ വധക്കേസ്; നാല് പേർ പിടിയിലായെന്ന് സൂചന

പാലക്കാട്ടെ എസ് കെ ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പൊലീസ് കസ്റ്റഡയിലായെന്ന് സൂചന. കൊയലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പെടെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. കേസിൽ നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു. അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യത. പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കൃത്യം നടത്തുന്നതിന് തൊട്ട് മുൻപ് കൊലയാളി സംഘം മാർക്കറ്റ് റോഡിലെത്തിയതിന്റെ ദൃശ്യങ്ങൾ […]

National

ജഹാംഗീർ പുരി സംഘർഷം; മുഖ്യപ്രതിക്കെതിരെ ആയുധ നിയമപ്രകാരം കേസ്

ഡൽഹി ജഹാംഗീർ പുരിയിലെ സംഘർഷത്തിനിടെ വെടിയുതിർത്തെന്ന് ആരോപണമുയർന്ന മുഖ്യപ്രതി സോനു ചിക്ന എന്ന യൂനുസിനെതിരെ ആയുധ നിയമ പ്രകാരം കേസെടുത്ത് ഡൽഹി പൊലീസ്. സംഘർഷത്തിനിടെ വെടിയുതിർത്തതായി സോനു സമ്മതിച്ചു. പ്രതിയുടെ പക്കൽ നിന്ന് തോക്ക് കണ്ടെത്തിയെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഘർഷത്തിനിടെ കുപ്പികൾ എറിയാൻ ഒത്താശ ചെയ്‌തെന്ന ആരോപണത്തിൽ ആക്രി കച്ചവടക്കാരനായ ഷേഖ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സമാധാനത്തിന് ആഹ്വാനം ചെയ്ത് ജഹാംഗീർ പുരിയിൽ സമുദായ-പൊലീസ് സംഘം സംയുക്‌ത ശാന്തി മാർച്ച് നടത്തി. ശനിയാഴ്ച […]

National

‘നിയമം മാത്രമല്ല, കണക്കും പഠിപ്പിക്കും’; ഹൃദയം കവർന്ന് ട്രാഫിക് പൊലീസ്

ചില വാർത്തകൾ പെട്ടന്ന് തന്നെ ജനഹൃദയം കീഴടക്കാറുണ്ട്. അതിൽ ഒന്നാണ് എട്ട് വയസ്സുകാരനെ പഠിപ്പിക്കുന്ന ട്രാഫിക് പൊലീസിന്റെ ഈ കഥ. സമൂഹത്തോട് ഓരോ വ്യക്തിയും പുലർത്തേണ്ട ധാര്‍മ്മിക ഉത്തരവാദിത്തങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ഈ വിഡിയോ. പൊതുസമൂഹത്തോട് ഏറ്റവും കൂടുതൽ പ്രതിബദ്ധതയുള്ളവരാണ് പൊലീസ് സേനാ. നിയമവ്യവസ്ഥ പരിരക്ഷിക്കുന്നതിനും, ജനത്തെ നിയന്ത്രിക്കുന്നതിനും മാത്രമല്ല ഏവര്‍ക്കും മാതൃകയാകുന്നതിനും ഉതകുന്ന കാര്യങ്ങള്‍ വേണം പൊലീസുകാര്‍ ചെയ്യാന്‍. അത്തരത്തിലൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരന്‍ പ്രകാശ് […]

National

ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിൽ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ല; ഡൽഹി പൊലീസിന്റെ സത്യവാങ്മൂലം

ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിൽ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ന്യൂഡൽഹിയിൽ ഹിന്ദു യുവവാഹിനി നടത്തിയ ‘ധരം സൻസദി’ൽ വച്ച് ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായി എന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ‘പരിപാടിയിൽ വച്ച് ഒരു മതവിഭാഗത്തിനെതിരെയോ വർഗത്തിനെതിരെയോ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായിട്ടില്ല. തങ്ങളുടെ നിലനില്പിനു തന്നെ ഭീഷണി ആയേക്കാവുന്ന ചില ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ […]