Kerala

സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ

സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ. ഇതിന്റെ തുടർച്ചയാണ് വി.എസ്.ശെന്തിൽ ചെയർമാനായ പുതിയ കമ്മിറ്റിയുടെ നിയമനം. എന്നാൽ മുൻ റിപ്പോർട്ടുകൾക്കെതിരെ രംഗത്തെത്തിയ ഉദ്യോഗസ്ഥ സംഘടനകളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാനാണ് ഭരണ പരിഷ്കാര കമ്മീഷൻ, ഉദ്യോഗസ്ഥ പരിഷ്കരണ റിപ്പോർട്ട്, ശമ്പള പരിഷ്ക്കാര കമ്മീഷൻ എന്നിവക്ക് പിന്നാലെ ഒരു സമിതിയെക്കൂടി സർക്കാർ നിയോഗിച്ചത്. ഇലക്ട്രോണിക് ഫയൽ സംവിധാനങ്ങൾ നിലവിൽവന്നശേഷം ഓഫിസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി […]

Kerala

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 2ന്‍റെ ഉദ്ഘാടന പരിപാടി നടക്കും. രാവിലെ 9.30നാണ് പരിപാടി‍ തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സംഘടനകളുടെയും കൂട്ടായ്മകളുടെയും […]

Cricket

കേരളത്തിലേത് മികച്ച കാണികള്‍, സഞ്ജു മികച്ച താരം; സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിൽ പങ്കെടുത്ത് ഗാംഗുലി

മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.  തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. സംസ്ഥാന സർക്കാരിന്റെ സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിലും അദ്ദേഹം പങ്കെടുത്തു. ക്യാമ്പയിൻ ലോഗോ അദ്ദേഹം പ്രകാശനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. (ind vs sa 1st t20 ganguly reached in trivandrum) താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. […]

Kerala

മഴ വരുമ്പോൾ കുടയെടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോൾ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കുഞ്ഞുമുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് റോഡിലെ കുഴികളുടെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിരീക്ഷണം. മഴ വരുമ്പോൾ കുട എടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോഴാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രവർത്തന രീതി മാറണമെന്ന് തോന്നുന്നില്ലേ എന്ന് ഹൈക്കോടതി എഞ്ചിനിയറോട് ചോദിച്ചു. ജൂൺ മുപ്പതിന് ശേഷമാണ് കൂടുതൽ കുഴികൾ ഉണ്ടായതെന്ന് എൻജിനിയർ മറുപടി നൽകി. ഹൈക്കോടതിയിൽ പൊതുമരാമത്ത് ഓഫീസ് തുറക്കേണ്ടി വരുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഹാസം. ഒരു അപകടം കാരണം […]

Kerala

സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; കുഞ്ഞുമുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാരാണോ വഹിച്ചത്?

ആലുവ – പെരുമ്പാവൂർ റോഡിൽ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായതെന്ന് ഹൈക്കോടതി. കുഞ്ഞുമുഹമ്മദിന്റെ മരണത്തിൽ മകൻ പറഞ്ഞതാണ് കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.കുഴിയിൽ വീണു എന്നുള്ളത് വസ്തുതയാണെന്നും കുഞ്ഞു മുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാർ ആണോ വഹിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സർക്കാരിന് ഇന്നും കോടതിയുടെ വിമർശനം നേരിടേണ്ടിവന്നു. ആലുവ പെരുമ്പാവൂർ റോഡിന് എന്തുകൊണ്ടാണ് ഈ അവസ്ഥ ?. എൻജിയർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടായിട്ടുണ്ടോ?, ജനത്തെ കൊല്ലാൻ തക്ക കുഴികൾ എന്തുകൊണ്ട് ?, ബില്ലുകൾ പാസാക്കാൻ […]

Kerala

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന്‍ എച്ച്ആര്‍ഡിഎസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്. […]

Kerala

കണ്ണൂർ സർവകലാശാല വി.സി നിമയനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ​ഗവർണർ

കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ​ഗവർണറുടെ ആരോപണം.  സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് […]

Kerala

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. ശിക്ഷാ നടപടി എന്ന നിലയിൽ അല്ല നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയല്‍ നമ്മള്‍ ചോദിച്ചതാണ്. ശിക്ഷ എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക. ആ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുക […]

Kerala

മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക. ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർ​ഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും ‌യൂറോപ്പ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

Kerala

സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്, പ്രതിപക്ഷം ക്രിയാത്മകം: സ്‌പീക്കർ എ എന്‍ ഷംസീര്‍

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തതില്‍ നന്ദിയറിയിച്ച് എ എന്‍ ഷംസീര്‍. സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്. കേരളത്തിന്‍റേത് കാലത്തിന് മുന്നേ സഞ്ചരിച്ച നിയമസഭയാണ്. മഹത്തായ ചരിത്രമുള്ള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിനും സഹകരണ വാഗ്ദാനങ്ങള്‍ക്കും, നല്ല വാക്കുകള്‍ക്കും നന്ദിയെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. കേരള മാതൃകയാണ്. ഭരണഘടനമൂല്യങ്ങളും, നിയമസഭ ചട്ടങ്ങളും, കീഴ്വഴക്കങ്ങളും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. അതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിന് […]