വയനാട് ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരവും തുടരുകയാണ്. പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. കടുവ ആക്രമണം തുടര്‍ക്കഥയായാല്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇന്നലെ രാവിലെ 10ന് ആരംഭിച്ച രാപ്പകല്‍ സമരം തുടരുകയാണ്. രാത്രി ഏറെ വൈകിയും സമരപന്തലില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. ഇനിയുമൊരു ആക്രമണമുണ്ടായാല്‍ […]
Tag: Pinarayi Vijayan
മകനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു; വി.എസിന് പിറന്നാൾ ആശംസകൾ നേർന്ന് ഗവർണർ
നൂറാം വയസിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്ദന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പിറന്നാൾ ആശംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’: ഗവർണർ ആശംസ ട്വിറ്ററിൽ കുറിച്ചു. അതേസമയം വി.എസിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേർന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ […]
പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അഴിമതി നടന്നിട്ടില്ല; കെ.കെ ശൈലജ
കൊവിഡ് കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി കെ.കെ.ശൈലജ. അന്‍പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കി. പതിനയ്യായിരം എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്ക്കെന്നും കെ.കെ ശൈലജ വ്യക്തമാക്കി.അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ പാർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കലിനായിരുന്നു […]
അന്ധവിശ്വാസം തടയാൻ ബില്‍: നടപടികൾ വേഗത്തിലാക്കാൻ നിർദേശം
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവില്‍ പ്രാക്ടീസസ് ടോര്‍ച്ചറി ആന്‍ഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടില്‍ മാറ്റം വരുത്തി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാനാണ് ആഭ്യന്തര, […]
ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി
നുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കടവന്ത്ര പൊലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ […]
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ല; മുഖ്യമന്ത്രി പിണറായി
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ( Regional conferences of Loka Kerala Sabha are not at government expense; Pinarayi vijayan ). മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക […]
നോർവേ സന്ദർശനം പൂർത്തിയായി; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും
മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള […]
ലഹരിക്കെതിരെ നവകേരള മുന്നേറ്റം; പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിന്‍ ആണ് തുടക്കം കുറിക്കുന്നത്. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മുന്‍ […]
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 9.30നാണ് പരിപാടി തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സംഘടനകളും കൂട്ടായ്മകളും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ […]
സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കിയത് ജനങ്ങള്‍; മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദത്തില്‍ എം ബി രാജേഷ്
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രാ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ മന്ത്രി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള അവകാശം ജനങ്ങളാണ് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി. യൂറോപ്പ് സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിനാണ് രാജ്ഭവനും ഗവര്‍ണര്‍ക്കും അതൃപ്തിയെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. രാവിലെ 3.55നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് ആദ്യം പുറപ്പെട്ടത്. നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രിമാരായ വി.അബ്ദുറഹ്‌മാനും […]