Kerala

വിഴിഞ്ഞം സമരം; പൊലീസ് പക്വതയോടെ ഇടപെട്ടു; ഡി ജി പി

വിഴിഞ്ഞം സമരം നടന്നപ്പോൾ പൊലീസ് പക്വതയോടെ ഇടപെട്ടെന്ന് ഡി ജി പി അനിൽകാന്ത്. വിഴിഞ്ഞം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പൊലീസുകാരെ പരുക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. വിഴിഞ്ഞത്തെ സംഭവത്തിൽ അലംഭാവമുണ്ടായില്ല. ഗൂഢാലോചന നടന്നോ എന്നത് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. സിസി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കേസിൽ തുടർ നടപടിയുണ്ടാകും. തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യഇടപെടലുണ്ടോയെന്നതിൽ എൻഐഎ അന്വേഷണം […]

Kerala

വിഴിഞ്ഞം സംഘർഷം; നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ

വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ. ആക്രമികള്‍ക്കെതിരെ കർശന നടപടിയെടുക്കും. പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോരമേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം ഇല്ലാതാക്കാന്‍ പുറപ്പെട്ട […]

Kerala

കെ.റെയിൽ മരവിപ്പിച്ചു; കോൺഗ്രസിന്റെ പ്രതിഷേധം ഫലം കണ്ടു; കെ.സുധാകരൻ

ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ.റെയിൽ പദ്ധതി മരവിപ്പിച്ച് സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ട വിജയം.  പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡിപിആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സിൽവർലൈൻ പദ്ധതിക്കായി എടുത്ത് ചാടിയത്.കേന്ദ്രാനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണെന്നും സുധാകരൻ പറഞ്ഞു. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം […]

Kerala

തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നത്; മുഖ്യമന്ത്രി

തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പെയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. […]

India Kerala

ഗിനിയയില്‍ തടവിലാക്കപ്പെട്ട നാവികരുടെ മോചനം; ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇക്കഡോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. തടവിലായവരെ മോചിപ്പിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരെയാണ് ഗിനിയയില്‍ തടഞ്ഞുവച്ചിരിക്കുന്നത്. മോചനത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നും മോചനം വൈകിപ്പിക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് […]

Kerala

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; നിർണായക സെനറ്റ് യോഗം ഇന്ന്

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച നിർണായക സെനറ്റ് യോഗം ഇന്ന്. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാനാണ് പ്രത്യേക യോഗം. അജണ്ടയിൽ ഇല്ലെങ്കിലും സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും. ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഗവർണർക്കെതിരായ ഈ നിലപാടിൽ പുനഃപരിശോധന ആവശ്യമാണോ എന്ന് ഇന്നത്തെ പ്രത്യേക യോഗം തീരുമാനിക്കും. വൈസ് ചാൻസലറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ മോഹനൻ കുന്നുമ്മൽ യോഗത്തിൽ […]

Kerala

വിലക്കയറ്റത്തിൽ വിലകുറഞ്ഞത് പിണറായിക്ക് മാത്രം; പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്തെന്ന് കെ.സുധാകരൻ

പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചു. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ ഇല്ല.ക്രമസമാധാന നില തകർന്നു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമെന്നും കെ.സുധാകരൻ വിമർശിച്ചു. വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. ഇക്കാലയളവിൽ വില കുറഞ്ഞത് പിണറായി വിജയന് മാത്രമെന്നും കെ.സുധാകരൻ്റെ പരിഹാസം. വിവിധ വിഷയങ്ങളുന്നയിച്ച് പിണറായി സർക്കാരിനെതിരെ കോൺഗ്രസ് […]

Kerala

‘പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല’: പ്രതിപക്ഷത്തിന്‍റെ വിജയമെന്ന് വി.ഡി. സതീശൻ

പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമെന്ന് വി.ഡി. സതീശൻ. തീരുമാനം പൂർണമായും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ധനവകുപ്പിന്റെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്.മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്. എന്നാൽ മരവിപ്പിച്ചാൽ പോരെന്നും നടപടി പൂർണമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും പ്രതിയാരാണെന്ന് മന്ത്രിയുടെ ഓഫീസിലെ ആർക്കും മനസിലായില്ല എന്നത് അവിശ്വസനീയമെന്ന് വി.ഡി. സതീശൻ […]

Kerala

സര്‍ക്കാര്‍ വഴങ്ങി, പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗതീരുമാനം.പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.പിന്നാലെ തീരുമാനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ഡിവൈഎഫ്‌ഐയും രംഗത്ത് […]

Kerala

‘ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല ചെലവ് ചുരുക്കേണ്ടത്’, മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയും ധൂർത്തുമാണ്: ഷാഫി പറമ്പിൽ

പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ്. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിൻറെ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല ചെലവ് ചുരുക്കേണ്ടത്. മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയും ധൂർത്തുമാണ് ഒഴിവാക്കേണ്ടത്. യൂത്ത്കോൺഗ്രസ് സമരം ശക്തമാക്കും. ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഡിവൈെഫ്ഐ റീ രജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കും.പിണറായി ഫാൻസ് അസോസിയേഷനായി ഡിവൈെഫ്ഐ മാറി. ലക്ഷകണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ളതാണ് ഉത്തരവ്.ഈ […]