സ്വർണക്കടത്ത് കേസിൽ വ്യക്തത വരുത്താനാകാതെ കേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഐഎ അന്വേഷണം നടക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കെ സുധാകരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് ചോദ്യമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ, സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് കേന്ദ്രസർക്കാർ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകിയത്. […]
Tag: Pinarayi Vijayan
സ്കൂളുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് തിങ്കളാഴ്ച […]
ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും സര്‍വ്വകക്ഷിയോഗം
കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം .ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നര മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം […]
”മുഖ്യമന്ത്രിക്ക് ഒപ്പിടാനും കണ്‍സള്‍ട്ടന്‍സി ഉണ്ടോ?” വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബി.ജെ.പി
മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ വ്യാജ ഒപ്പിട്ടു. ഗുരുതര ആരോപണവുമായി ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നു. ലൈഫ് മിഷൻ ഫയലുകളിൽ ഉൾപ്പടെ വ്യാജ ഒപ്പിട്ടുണ്ടോയെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ വ്യാജ ഒപ്പിടുന്നതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. ഒപ്പിടാനും കണ്‍സള്‍ട്ടന്‍സി ഉണ്ടോയെന്നും കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല വ്യാജനാണെന്നും ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈഫ് പദ്ധതിയെ തൊടാതെയും ജലീലിനെ കടന്നാക്രമിക്കാതെയും പ്രതിപക്ഷം; ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍
ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല. ലൈഫ് പദ്ധതിയിലും സ്വർണക്കടത്തിലും തൊടാതെ നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ച. ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധത്തിന്‍റെ പേരിൽ പ്രതിക്കൂട്ടിലായ കെ ടി ജലീലിനെയും പ്രതിപക്ഷം ഒരു പരിധി വിട്ട് വിമർശിച്ചില്ല. സ്വർണക്കടത്തിലും ലൈഫ് റെഡ് ക്രസന്‍റ് ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര […]
സംസ്ഥാന സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 87 പേർ പ്രതികൂലിച്ചു സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 87 പേർ പ്രതികൂലിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും എണ്ണം തിട്ടപ്പെടുത്തിയത് എഴുന്നേറ്റുനിർത്തിയാണ്. മൂന്നരമണിക്കൂർ കവിഞ്ഞ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്. അതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം […]
പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: രമേശ് ചെന്നിത്തല
പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഗവർണറുടെ നയപ്രഖ്യാപനം പോലെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എട്ട് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷം സർക്കാരിനെ തുറന്നുകാട്ടി. മുഖ്യമന്ത്രിയുടെ പ്രസംഗം നനഞ്ഞ പടക്കമായി. മുഖ്യമന്ത്രി പറഞ്ഞത് എല്ലാ കാലത്തുമുള്ള പദ്ധതികൾ. ലൈഫിനെപ്പറ്റി മുഖ്യമന്ത്രി ഒരക്ഷരം […]
“പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പ്” സൈബര്‍ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമ്മുക്ക് പലതും ഓര്‍മ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരന് എതിരായാലും സൈബര്‍ ആക്രമണങ്ങള്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മൊയരാത്ത് ശങ്കരന്‍ മുതലുള്ള സംഭവങ്ങള്‍ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീര്‍ഘമാണ് എന്നതിനാല്‍ അതിലേക്ക് ഞാന്‍ കടക്കുന്നില്ല. ഈ അടുത്ത കാലത്ത് നടന്ന […]
“ഉപചാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങൾ മാറുന്നു”; പൊട്ടിത്തെറിച്ച് പിണറായി
എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കാര്യങ്ങൾ വരട്ടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാൻ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. താൻ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകളെ പ്രത്യേക രീതിയിൽ വ്യാഖ്യാനിച്ച് നാടിന്റെ ബോധം മാറ്റി ഉപചാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങൾ മാറുകയാണ്. […]
സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു
ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക. കോവിഡിന് പിന്നാലെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം ഭാഗികമായി നിശ്ചലമായതോടെയാണ് ഫയൽ നീക്കങ്ങൾ തടസപ്പെട്ടത്.വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വിലയിരുത്തൽ. മാത്രമല്ല കഴിഞ്ഞ കുറെ കാലത്തിനിടയിൽ ഫയൽ നീക്കത്തിനിടയിൽ കാര്യമായ പുരോഗതിയുമില്ല. ഓരോ ഫയലും ഓരോ […]