രമണ്‍ ശ്രീവാസ്തവയിലൂടെ സി.പി.എം നേതാക്കള്‍ ലക്ഷ്യം വെയ്ക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം പോരാടുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സര്‍ക്കാരിലും എല്‍.ഡി.എഫിലും അസ്വസ്ഥകള്‍ പുകയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാളയത്തില്‍ പട രൂപപ്പെട്ടുവെന്ന് വ്യാഖ്യാനിക്കാനാണ് യു.ഡി.എഫ് നീക്കം. എല്ലാം പോലീസ് നിയമോപദേശകന്‍ അറിഞ്ഞാണെന്ന വിമര്‍ശനം സി.പി.എമ്മില്‍ രൂപ്പെടുന്നത് മുഖ്യമന്ത്രിയെ ഉന്നം വെച്ചാണെന്ന് പ്രതിപക്ഷ […]
Tag: Pinarayi Vijayan
മിക്ക വിവാദങ്ങളും മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍; ഇടത് മുന്നണിയില്‍ അതൃപ്തി
ആഭ്യന്തര വകുപ്പിന്‍റെ തുടര്‍ച്ചയായ വീഴ്ചകളില്‍ വിറങ്ങലിച്ച് സര്‍ക്കാരും ഇടത് മുന്നണിയും. പൊലീസ് ആക്ടിന് പിന്നാലെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡും ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ സിപിഐയ്ക്കും അതൃപ്തിയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കുന്ന രണ്ട് തീരുമാനങ്ങളാണുണ്ടായത്. പൊലീസ് ആക്ട് ഭേദഗതി നിയമമായി മാറിയതിന്‍റെ പിറ്റേ ദിവസം അത് പിന്‍വലിച്ച് തെറ്റ് പറ്റിയെന്ന് സിപിഎം സമ്മതിച്ചു. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടല്‍ കൊണ്ടാണ് നിയമം പിന്‍വലിച്ചതെങ്കിലും ജനകീയ അഭിപ്രായങ്ങള്‍ പരിഗണിച്ചാണെന്ന വാദമുയര്‍ത്തി […]
കെ.എസ്.എഫ്.ഇയിലെ റെയ്ഡ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് മുഖ്യമന്ത്രി
കെഎസ്എഫ്ഇയിലെ റെയ്ഡ് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റെയ്ഡ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ വിജിലന്‍സിന് നിര്‍ദേശം നല്‍കി. കെഎസ്എഫ്ഇയില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം വിജിലന്‍സ് റെയ്ഡ് നടന്ന കെഎസ്എഫ്ഇ ശാഖകളിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ആഭ്യന്തര ഓഡിറ്റിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. […]
പൊലീസ് ആക്ട് ഭേദഗതി: ഉപദേശകന് നോട്ടപിശകുണ്ടായെന്ന് മുഖ്യമന്ത്രി
പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ നോട്ടപിശകാണ് പൊലീസ് ആക്ട് ഭേദഗതി വിവാദമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടായ ആശയക്കുഴപ്പമാണ് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയതെന്ന് ഇതോടെ വ്യക്തമാവുകയാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. ഉപദേശകരുടെ തെറ്റായ ഉപദേശങ്ങള്‍ കൊണ്ട് മുഖ്യമന്ത്രി വിവാദത്തില്‍ പെടുന്നത് സര്‍ക്കാരിന്‍റെ കാലത്ത് നിരവധി തവണ കണ്ടിട്ടുള്ളതാണ്. പൊലീസ് ആക്ട് ഭേദഗതിയില്‍ സര്‍ക്കാര്‍ വെട്ടിലായതും ഒരു ഉപദേശകന്‍റെ […]
പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ല; നിയമ സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊലീസ് നിയമ ഭേദഗതി പുനപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു. പിന്നാലെയാണ് പൊലീസ് ഭേദഗതി നിലവില്‍ നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി […]
വിജിലന്‍സിനെ ഉപയോഗിച്ച് പ്രതികാരം, പിന്നില്‍ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്
വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വിജിലൻസിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നും പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടില്ല. വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സർക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്‍റെ […]
”വികസന പദ്ധതികളെ തുരങ്കം വെക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍”- പിണറായി വിജയന്‍
സംസ്ഥാനത്തെ വികസനപദ്ധതികളെയപ്പാടെ തുരങ്കം വെക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.”ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് മേലെ വട്ടമിട്ട്പറക്കുകയാണ്. ഉദ്യോഗസ്ഥരെ നിശബ്ദരാക്കി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്”. സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുക്കുകയാണ് ഏജൻസികളെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം കിഫ്ബിയിലെ സി.എ.ജി ഓഡിറ്റിനെ സർക്കാർ എതിർക്കുന്നത് അഴിമതി പുറത്തു വരാതിരിക്കാനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സ്വര്‍ണക്കടത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി കിഫ്ബിയില്‍ കേന്ദ്രഅന്വേഷനം അവശ്യപ്പെടാത്തത് എന്തുകൊണ്ടെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസും […]
മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്നു: മുഖ്യമന്ത്രി
സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ള പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക ലക്ഷ്യത്തോടെ വാർത്ത ചമയ്ക്കുന്നു. സ്വർണക്കടത്ത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഈ സ്ഥലംമാറ്റം മാധ്യമങ്ങൾ വാർത്തയാക്കിയില്ല. പിന്നീട് തന്‍റെ ഓഫീസിൽ നിന്നും പ്രതികളെ വിളിച്ചു എന്ന് മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനം വേണ്ടെന്നുവച്ചത് വലിയ വിവാദമാക്കി. കോവിഡ് കാലത്ത് തുടർച്ചയായി മാധ്യമങ്ങളെ കണ്ടപ്പോൾ പി […]
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]
”നിങ്ങള്‍ക്ക് ഒരുപാട് ചോദ്യം ഉണ്ടാകും, പിന്നെയാകാം”
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ശിവശങ്കറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി ഒഴിഞ്ഞ് മാറി ആറ് മണിയോടെ ആരംഭിച്ച ആരംഭിച്ച വാര്‍ത്തസമ്മേളത്തിന്‍റെ ആദ്യഘട്ടത്തില്‍ പതിവ് പോലെ മുഖ്യമന്ത്രി കോവിഡ് കണക്കുകള്‍ വിശദീകരിച്ചു. പിന്നീട് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും. 6.40ഓടെ മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അവസാനിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളിലേക്ക് കടന്നു. ആദ്യ ചോദ്യം തന്നെ […]