Kerala

മുഖ്യമന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവെപ്പെടുത്തത്. വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്. കോവിഡ് വാക്സിനെതിരായി ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ […]

Kerala

സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സർക്കാർ

സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സംസ്ഥാന സർക്കാർ. 1,51,23,000 രൂപയ്ക്കാണ് കർണാടക ആസ്​ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന് കരാര്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. സർക്കാറിൻെറ പ്രവർത്തനം ദേശീയ തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ്​ കരാർ. ഇതുസംബന്ധിച്ച്​ ടെൻഡർ വിളിച്ചപ്പോൾ മൂന്ന്​ കമ്പനികളാണ്​ അപേക്ഷിച്ചത്​. ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കൺസപ്​റ്റ്​ കമ്യൂണിക്കേഷന്​ കരാർ നൽകുകയായിരുന്നു. വിദഗ്​ധ സമിതി മുമ്പാകെ അവതരിപ്പിച്ച പ്രസ​ന്റേഷന്​ ലഭിച്ച മാർക്കും ഫിനാൻഷ്യൽ […]

Kerala

എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി?; മറുപടി നല്‍കാതെ മുഖ്യമന്ത്രി

പിണറായി സര്‍ക്കാരിന്‍റെ കാലത്ത് എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി. കഴിഞ്ഞ മൂന്ന് പത്രസമ്മേളനങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. യു.ഡി.എഫ് കാലത്തെ നിയമനങ്ങളുടെ കണക്ക് വിശദീകരിക്കുമ്പോഴും ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് മറച്ച് പിടിക്കുകയാണ്. നിയമനവിവാദം തുടങ്ങി ഉദ്യോഗാര്‍ത്ഥികള്‍ സമരം ആരംഭിച്ച ശേഷം മുഖ്യമന്ത്രി ആദ്യമായി മാധ്യമങ്ങളെ കണ്ട ശേഷം ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താത്കാലികമായി എടുത്ത ജീവനക്കാര്‍ […]

Kerala

യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്‍തവർക്കെതിരായ കേസുകൾ പിൻവലിക്കും; ചെന്നിത്തല

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്‍തവർക്കെതിരായ കേസുകൾ പിൻവലിക്കും. ശബരിമല യുവതീ പ്രവേശനത്തിൽ സമരം ചെയ്‍തവർക്കെതിരെയെടുത്ത കേസുകളും പിന്‍വലിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.പി.സി.എൽ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ല. പ്രധാനമന്ത്രിക്ക് മുമ്പിൽ പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താകുന്നു. കറുപ്പിനോട് എന്താണ് […]

Kerala

നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

പി.​എ​സ്‌​.സി നി​യ​മ​നം സു​താ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള രീ​തി അ​നു​സ​രി​ച്ച് സാ​ധാ​ര​ണ വ​രു​ന്ന ഒ​ഴി​വി​ന്‍റെ അ​ഞ്ചി​ര​ട്ടി ക​ണ​ക്കാ​ക്കി​യാ​ണ് പി.​എ​സ്‌​.സി റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്നതെന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. താ​ൽ​കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​ത് വ​ഴി പി.​എ​സ്‌​.സി ലി​സ്റ്റി​ലു​ള്ള​വ​രു​ടെ അ​വ​സ​രം ഇ​ല്ലാ​താ​കു​മെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. പ​ത്ത് വ​ര്‍​ഷ​ത്തോ​ള​മാ​യി താ​ൽ​കാ​ലി​ക ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് നി​യ​മ​ന അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. പ​ത്ത് വ​ര്‍​ഷം എ​ന്ന് പ​റ​യു​മ്പോ​ൾ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ പ​രി​ഗ​ണ​ന ഇ​ല്ലെ​ന്ന് അ​റി​യാ​മ​ല്ലോ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 20 […]

Kerala

യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്‍റെ കണക്കെടുക്കും; നിയമന വിവാദം പ്രതിരോധിക്കാൻ സർക്കാർ

നിയമന വിവാദത്തിൽ പ്രതിരോധം തീർക്കാനൊരുങ്ങി സർക്കാർ. യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് അടിയന്തരമായി ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് […]

Kerala

പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കിയെന്നു ചെന്നിത്തല

പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് സർവിസ് കമീഷനെ പിരിച്ചുവിട്ട് പിണറായി സർവിസ് കമീഷനാക്കി.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇത്തരം നിയമനങ്ങൾ പുനഃപരിശോധിച്ചു കുറ്റക്കാരെ ശിക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം, അർഹത മറികടന്ന് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയതിനു കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സർക്കാർ സ്ഥാപനമായ സ്കോൾ കേരളയിൽ 55 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം നടക്കുന്നുണ്ട്. […]

Kerala

ശബരിമലയിലെ മുറിവുണക്കാന്‍ നിയമ നടപടി വേണം: മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്. സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ആവശ്യം. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ മുറിവുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31ആം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹരജിയാണ് നല്‍കേണ്ടതെന്ന് […]

Kerala

‘ഇത് പ്രത്യേക ജനുസ്സ്, പിണറായി വിജയനെ പി.ടി തോമസിന് മനസ്സിലായിട്ടില്ല’ മുഖ്യമന്ത്രി

പിണറായി വിജയനെ പി.ടി തോമസിന്​ ഇതുവരെ മനസിലായിട്ടില്ലെന്ന് നിയമസഭയില്‍​ മുഖ്യ​ന്ത്രി. താന്‍‍ പ്രത്യേക ജനുസ്സ് ആണെന്നും തന്നെ ഇതുവരെ പി.ടി തോമസിന് മനസ്സിലായിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം അവതരിപ്പിക്കവെ പി.ടി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുതെന്നും ഇവിടെ പൂരപ്പാട്ട് നടത്തുകയാണോ എന്നും പിണറായി പ്രതികരിച്ചു​. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന്​ കഴിയുന്നില്ലെന്നും അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക്​ നിയന്ത്രിക്കാൻ സാധിക്കാത്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ […]

Kerala

സഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്

നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ചയുടെ ആദ്യ ദിവസം ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷം. രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് എതിരായ വിജിലന്‍സ് നടപടികള്‍ നിയമസഭയില്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വലിയ അഴിമതി നടന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് ചോദ്യം ചോദിയ്ക്കുന്നത് സ്വാഭാവികമാണ്. എന്തിനാണ് അതിനിത്ര ബഹളം. മുൻ സർക്കാരിന്‍റെ സമയം കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യവും രാജ്യത്തിന് പുറത്തും അഴിമതി ഇല്ലാത്ത നാടാണെന്ന് കേരളത്തിന്‍റെ യശസ്സ് ഉണർന്നു. ബഹുരാഷ്ട്ര […]