Kerala

വീട്ടിലിരുന്ന് ഫലമറിയണം; ആഹ്ലാദ പ്രകടനം നടത്താൻ നിരത്തിലിറങ്ങരുത്: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപ ദിവസം നിരത്തിലിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം കൂട്ടുന്ന ദിവസമായി ഫലപ്രഖ്യാപന ദിവസം മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളില്‍ ആള്‍കൂട്ടം സൃഷ്ടിക്കുന്ന […]

Kerala

‘മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു’; യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തി എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഷാൻ കൊടവണ്ടിയാണ് ഗവർണർക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ബിജെപിയും ആരോപിച്ചു‍. നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച മുഖ്യമന്ത്രി എങ്ങനെ റോഡ് ഷോ നടത്തി? എന്നാണ് കോവിഡ് […]

Kerala

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോ‌ടെ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കോവിഡ് സ്ഥിരീകരിച്ച വീണ വിജയന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർചികിത്സകള്‍ സ്വീകരിക്കുക, കോഴിക്കോട് […]

Kerala

എല്ലാ ജയരാജന്മാരും വിജയനെതിരാണ്, താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്: മുല്ലപ്പള്ളി

തുടർഭരണം എൽഡിഎഫിന്‍റെ വ്യാമോഹമാണെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷ. ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായിയെന്നും മുല്ലപ്പള്ളി. പാർട്ടിയിൽ വെട്ടിനിരത്തൽ നടത്തുകയാണ് മുഖ്യമന്ത്രി. എല്ലാ ജയരാജന്‍മാരും പിണറായിക്കെതിരാണ്. താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്. പൊട്ടിത്തെറിയുടെ വക്കിലാണ് സിപിഎമ്മെന്നും മുല്ലപ്പള്ളി വിമർശിച്ചു. തുടര്‍ഭരണം ഉണ്ടാകില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സംസ്ഥാനത്ത് സിപിഎമ്മിന്‍റെ അവസ്ഥ […]

Kerala

മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗം- മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫിന് 78 മണ്ഡലങ്ങളിൽ ധാരണയുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റംബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Kerala

മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ: വീണ്ടും മറുപടിയുമായി ഉമ്മന്‍ചാണ്ടി

വികസന ചർച്ചയിൽ ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വാക്പോര് തുടരുന്നു. ഉമ്മൻചാണ്ടി ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഉമ്മൻചാണ്ടി ഫേസ്ബുക്കിലൂടെ വികസന പ്രവർത്തനങ്ങളുടെ രേഖകൾ പുറത്തുവിട്ടു. എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള പിണറായി വിജയന്‍റെ വെല്ലുവിളിയാണ് സംഭവങ്ങളുടെ തുടക്കം. വെല്ലുവിളി ഏറ്റെടുത്ത ഉമ്മൻചാണ്ടി ഇടതുസർക്കാരിന്‍റെ അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നതെന്ന് പറഞ്ഞുവെച്ചു. പിന്നാലെ വസ്തുകൾക്ക് നിരക്കാത്ത വാദങ്ങളാണ് മുൻമുഖ്യമന്ത്രിയുടേതെന്ന് മുഖ്യമന്ത്രി ഫേസ്‍ബുക്കിൽ കുറിച്ചു. പെന്‍ഷന്‍ വര്‍ധിപ്പിച്ചതും കുടിശ്ശികയില്ലാതെ വീടുകളിലെത്തിക്കുന്നതും […]

Kerala

പിണറായി സമ്പൂര്‍ണ പരാജയം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്തെ സംഭവിച്ച പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. കേരള ചരിത്രത്തിലെ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന വിമര്‍ശനം. ഭരണരംഗത്ത് പിണറായി സമ്പൂർണ പരാജയമായപ്പോൾ അദ്ദേഹത്തിന്‍റെ തന്നെ വകുപ്പായ പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു എന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടലും, അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതുമടക്കമുള്ള കാര്യങ്ങള്‍ […]

Kerala

കത്തി തീരാതെ ‘ബോംബ്’ വിവാദം; വാക്പോര് തുടരുന്നു

സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ ഒരു ബോംബ് വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വാക്പോര് തുടരുന്നു. ഇടതുമുന്നണിക്കെതിരെ പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. വ്യാജ രേഖകളടക്കം പല ആയുധങ്ങളും അണിയറയിൽ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെയാകുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. ബോംബ് തലയിൽവച്ച് പൊട്ടിക്കരുതെന്നാണ് രമേശ് ചെന്നിത്തലയോടും മുല്ലപ്പള്ളി […]

Kerala

മുന്നില്‍ നിര്‍ണായക ദിവസങ്ങള്‍; പ്രചാരണം അവസാന ലാപ്പില്‍

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവനാഴിയിലെ സകല ആയുധങ്ങളുമെടുത്ത് പ്രയോഗിക്കുകയാണ് മുന്നണികള്‍. കൊട്ടിക്കലാശത്തിന് മുന്‍പുള്ള ദിവസങ്ങള്‍ സജീവമാക്കാന്‍ പ്രധാനനേതാക്കള്‍ തന്നെയാണ് രംഗത്തിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും, പ്രിയങ്ക ഗാന്ധി ശനിയാഴ്ചയും കേരളത്തിലെത്തും. ഇടത് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണുള്ളത്. ജീവന്‍മരണ പോരാട്ടത്തിന്‍റെ പ്രചാരണം അവസാനലാപ്പില്‍ എത്തിയതോടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികള്‍. ദിവസവും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ നേതാക്കള്‍ കളത്തിലങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലെത്തും. […]

Kerala

പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും നുണകൾ പറയുന്നു; മുഖ്യമന്ത്രിക്കെതിരെ വീണ്ടും കൊല്ലം രൂപത

ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണകൾ പറയുന്നു. മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്‍റെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതാണെന്നും ഇരുവരും മാപ്പു പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെ ഇടയലേഖനം ഇറക്കിയത് ലത്തീൻ സഭയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് അൽമായ കമ്മീഷന്‍റെ മറുപടി. ഇടയ ലേഖനം പൊതു സമൂഹത്തിൽ ഉണ്ടായ ചലനത്തിൽ ഭയപ്പെടുകയാണ് മുഖ്യമന്ത്രിയും മേഴ്സികുട്ടിയമ്മയുമെന്നാണ് […]