മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പി. ടി തോമസ് എംഎല്‍എ സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കഴിഞ്ഞ ദിവസമാണ് സരിത്ത് ഡോളര്‍ കടത്ത് കേസില്‍ സരിത്തിന് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടിസ് പുറത്തുവന്നത്. വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യു എ ഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്നായിരുന്നു സരിത്തിന്റെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്. ഡോളര്‍ കടത്തുകേസില്‍ […]
Tag: Pinarayi Vijayan
പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകില്ല : മുഖ്യമന്ത്രി
പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക് ശുപാർശ […]
ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി; ‘മയക്കുമരുന്ന് കേസിൽ തെളിവില്ല’
മയക്കുമരുന്നില്‍ ബംഗളൂരു ജയിലിലുള്ള ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്ന് കേസിൽ ബിനിഷിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രിയത്തിൻ്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാന്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളെ വിമർശിച്ചും ബിനീഷിനെ പൂർണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കൊടകരയിൽ കവർച്ചചെയ്യപ്പെട്ട കളളപ്പണം ബിജെപിയുടേത് തന്നെയാണ്. […]
മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയകരം; ഇതാണോ സ്ത്രീപക്ഷം? പ്രതിപക്ഷ നേതാവ്
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചു. ഇതാണോ സ്ത്രീപക്ഷമെന്നും ചോദ്യം. മന്ത്രി എ കെ ശശീന്ദ്രന്റെ ദുര്‍ബല വാദം ഇത് സ്ത്രീപീഡന പരാതിയാണെന്ന് അറിഞ്ഞല്ല പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചതെന്നാണ്. അതുതന്നെയാണ് മുഖ്യമന്ത്രിയും ഉന്നയിച്ചത്. ഫോണ്‍ കോളില്‍ പത്മാകരന്‍ എന്ന മുതലാളി മകളെ കയറിപ്പിടിച്ച പരാതിയിലാണോ വിളിച്ചതെന്ന് പിതാവ് ചോദിക്കുന്നുണ്ട്. അതെ എന്ന് പറയുന്ന ശശീന്ദ്രന്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് അപ്പോഴും വ്യക്തമാക്കുന്നുണ്ട്. ഇത് അപമാനകരമാണ്. ജൂണ്‍ 28ന് കൊടുത്ത പരാതി […]
പീഡന പരാതി; എ.കെ ശശീന്ദ്രനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി
കുണ്ടറയിലെ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി യുവതിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ ഇന്നലെയാണ് പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ മന്ത്രിക്ക് (aksaseendran ) പ്രത്യക്ഷ പിന്തുണ നല്‍കിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. തെറ്റുചെയ്ത മന്ത്രി രാജിവക്കണമെന്നും മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് വിഷമമുണ്ടാക്കിയെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിയുടെ പ്രതികരണം;കേരളത്തില്‍ സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കുന്നെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ മന്ത്രി എ […]
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കാൻ തീരുമാനം
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ; 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 […]
പ്രധാനമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാം: മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു. സഹകരണം പ്രധാമന്ത്രി വാഗ്ദാനം ചെയ്തു. എന്താകുമെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് ജനങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നു. […]
സ്ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെഎസ്ടിഎ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണം. ആദിവാസി, തീരദേശ, മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത […]
വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം; പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. അക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അനുബന്ധരോഗങ്ങൾ ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്. അവരെ കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുവാൻ ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തണം. വാർഡ്തല സമിതി ഇക്കാര്യത്തിൽ അവരെ നിർബന്ധിക്കണം. ക്വാറന്റയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് […]
സാമൂഹിക പ്രതിരോധം; വാക്സിൻ ക്ഷാമമില്ലെങ്കിൽ നാല് മാസത്തിനകം ലക്ഷ്യത്തിലെത്തും: മുഖ്യമന്ത്രി
കേരളം കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വാക്സിൻ ക്ഷാമമില്ലെങ്കിൽ മൂന്നോ നാലോ മാസത്തിനകം കേരളം കൊവിഡ് പ്രതിരോധം നേടുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. നമ്മൾ ആവശ്യപ്പെട്ട അളവിൽ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, 25% വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി […]