Kerala

വല്ലപ്പോഴും ജനങ്ങളുടെ കാര്യം കൂടി നോക്കണം; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊലപാതക പരമ്പരയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുധാകരന്‍ എംപി. സ്വന്തം സുരക്ഷ വർധിപ്പിക്കുന്ന പിണറായി വിജയൻ ജനങ്ങളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കേരളത്തിൽ ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് കൊലപാതകങ്ങളുടെ തുടര്‍ക്കഥയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു. പാലക്കാട് സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. തുടരെയുള്ള സംഭവങ്ങൾ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്. ലഹരി മാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി കേരളം മാറി. ആഭ്യന്തര വകുപ്പ് നിര്‍ജ്ജീവമാണ്. […]

Kerala

വിവാദ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനാവും. മന്ത്രിമാരായ എംവി ​ഗോവിന്ദൻ, വി ശിവൻകുട്ടി, ജിആർ അനിൽ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുക്കും. പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്. 5.30 മുതൽ ബെംഗളൂരുവിലേക്കുളള എസി വോൾവോയുടെ […]

Kerala

ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു

കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരും. ഡിജിപി അനിൽ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പൊലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പൊലീസിന്‍റെ ഈ ആവശ്യം പ്രധാന […]

Kerala

ചാമ്പിക്കോ; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഭീഷ്മ’ സ്‌റ്റൈലില്‍ മുഖ്യമന്ത്രി

ഭീഷ്മയിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മന്ത്രിമാരായ വി ശിവന്‍കുട്ടിയും സിപിഐഎം നേതാവ് പി ജയരാജനുമടക്കം ചാമ്പിക്കോ വിഡിയോ പങ്കുവച്ചിരുന്നു. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ഇപ്പോള്‍ തരംഗം. കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും വിഡിയോയിലുള്ളത്. പ്രതിനിധികളെല്ലാം ആദ്യമേ ഇരിപ്പുറപ്പിച്ചൂ. പിന്നാലെ സ്ലോ മോഷനില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്തു. […]

Kerala

സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതിയെ തകര്‍ക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിതമായ ആക്രമണമാണ് സംസ്ഥാനത്ത് നടത്തുന്നത്. എന്നാല്‍ അതിനെ പ്രതിരോധിച്ച് പദ്ധതി നടപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ […]

Kerala

കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ്, എസ്ആർപി പി.ബി അംഗത്വത്തിൽ തുടരില്ല; ഇ പി ജയരാജൻ

പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ ചർച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. എസ് രാമചന്ദ്രൻ പിള്ള പി.ബി അംഗത്വത്തിൽ തുടരില്ല. പ്രായപരിധി നിബന്ധന കർശനമായും നടപ്പാക്കും. കേരളത്തിൽ നിന്ന് കൂടുതൽ പ്രതിനിധികൾ പി.ബി യിൽ എത്താൻ സാധ്യതയുണ്ട്. പൊളിറ്റ്ബ്യുറോയിൽ എത്താനുള്ള യോഗ്യത തനിക്ക് ഇല്ലെന്നും പാർട്ടിയുടെ എളിയ പ്രവർത്തകൻ മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ്, അതൊരു പാർട്ടി നയരൂപീകരണ വേദിയാണ്. പാർട്ടിയുടെ അടുത്ത […]

Kerala

‘ചിലര്‍ നടത്തുന്നത് കുത്തിത്തിരിപ്പ് മാധ്യമപ്രവര്‍ത്തനം’; ആഞ്ഞടിച്ച് മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനമെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

Kerala

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ്; അപ്പീൽ പോകാൻ സർക്കാർ അനുമതി

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ അപ്പീൽ പോകാൻ സര്‍ക്കാര്‍ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കര്‍ പറഞ്ഞിരുന്നു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീല്‍ നല്‍കുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ […]

Kerala

സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ലോകായുക്ത ഓർഡിൻസ് പുതുക്കി ഇറക്കാനും തീരുമാനം

സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലോകായുക്ത ഓർഡിൻസ് പുതുക്കിയിറക്കാനും മന്തിസഭാ യോഗം തീരുമാനിച്ചു. ഓർഡിൻസ് പുതുക്കിയിറക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ രംഗത്തെത്തി. സിപിഐക്ക് വ്യത്യസ്ത നിലപാടാണ് എന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. എന്നാൽ വിഷയം നിയമസഭയിൽ ബില്ല് ആയിട്ട് വരുമ്പോൾ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതികരിച്ചു.ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ തീരുമാനിച്ചു. നയമനുസരിച്ച് ഐടി പാര്‍ക്കുകളില്‍ ബാര്‍ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. പുതിയ […]

Kerala

കുടുംബശ്രീയുടെ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്; വലിയ നേട്ടമെന്ന് മുഖ്യമന്ത്രി

കുടുംബശ്രീ – ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. 2020-21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകുന്നു. 2018-19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019-20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു. […]