ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് പ്ലസ് ടു പരീക്ഷാഫലം. 83.87% പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുതായും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്; കേരളത്തെ ഉയർന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാർത്തെടുക്കാൻ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ […]
Tag: Pinarayi Vijayan
ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യത
രണ്ട് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെയാണ് ഇത്തവണയും ലോക കേരള സഭ നടന്നത്. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം കാരണം കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള സഭയിൽ പങ്കെടുത്തിരുന്നില്ല. രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും നിക്ഷേപസൗകര്യങ്ങളെ കുറിച്ചും വിശദമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്.351 പ്രതിനിധികളായിരുന്നു ഇത്തവണ ലോക കേരള സഭയിൽ ഉണ്ടായിരുന്നത്. കൊവിഡാനാന്തര കാലത്തെ […]
വിമാനത്തിലെ പ്രതിഷേധം വധ ശ്രമമാക്കിയതിൽ ഗൂഢാലോചന; വി ഡി സതീശൻ
വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്. സംഭവം വധശ്രമമാക്കി മാറ്റിയതിൽ ഗൂഢാലോചനയുണ്ട്. ഭരണകക്ഷിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കലാപം നടക്കുന്നു. കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ട് കേസില്ലെന്നും, പൊലീസ് കാണിക്കുന്നത് ഇരട്ട നീതിയാണെന്നും വിഡി സതീശൻ തിരുവന്തപുരത്ത് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ കേരളത്തിൽ കാലുകുത്തിക്കില്ലെന്നാണ് സിപിഐഎം വിരട്ടൽ. നേതാക്കൾക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഭയപ്പെടുത്താൻ നോക്കണ്ടെന്നും, സമരം പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് അനുകൂലമായി […]
വിമാനത്തിനുള്ളിലെ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെതന്നെ; ഇൻഡിഗോ എയർലൈൻസിന്റെ കത്ത്
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത് മുഖ്യമന്ത്രിക്ക് നേരെയെന്ന് സ്ഥിരീകരണം. പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴെന്ന് ഇൻഡിഗോ എയർലൈൻസ്വ്യക്തമാക്കി. വിമാനക്കമ്പിനി പൊലീസിന് നൽകിയ കത്തിന്റെ പകർപ്പ് ലഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ഇ പി ജയാരാജന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവനന്തപുരം ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റിയതിനാൽ […]
‘കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണം’; ജനങ്ങളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേഗത്തിൽ നടപടി വേണമെന്ന് മുഖ്യമന്ത്രി
കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണംണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിൽ നീതിപൂർവ്വവും സുതാര്യവും വേഗത്തിലും നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ അതാത് വകുപ്പ് മേധാവികൾക്ക് ചുമതല നൽകി. സെക്രട്ടേറിയറ്റിൽ വകുപ്പ് സെക്രട്ടറിമാർ വിലയിരുത്തണം. സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനാണ് ചുമതല. വകുപ്പ് മേധാവിമാരും മന്ത്രിമാരും പ്രവർത്തനം കാര്യക്ഷമമാക്കണം, മന്ത്രിസഭ ഇത് വിലയിരുത്തും.ഫയലുകൾ യാന്ത്രികമായി തീർപ്പാക്കരുതെന്ന് മുഖ്യമന്ത്രി […]
വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുഖ്യമന്ത്രിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർക്ക് ഭീഷണിയാകും വിധം അക്രമം നടത്തി. രാജ്യാന്തര വ്യോമയാന ചട്ടങ്ങൾ ലംഘിച്ചു. ഒളുവിലുള്ള പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ജാമ്യം എതിർക്കാൻ ശക്തമായ വാദവുമായാണ് പ്രോസിക്യൂഷൻ രംഗത്തുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ […]
കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ്. പ്രതിപക്ഷനേതാവിന്റെ വസതി അതീവസുരക്ഷാ മേഖലയെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ കന്‍റോണ്‍മെന്‍റ് മാര്‍ച്ച്. ഫ്ലക്സുകൾ വലിച്ച് കീറിയും കൊടിമരം പിഴുതെറിഞ്ഞും റോഡിൽ കുത്തിയിരുന്നും പ്രതിഷേധം മുന്നേറുന്നതിനിടെയാണ് മൂന്ന് പേര്‍ എല്ലാ സുരക്ഷയും മറികടന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് കടന്നത്. അഭിജിത്ത്, ശ്രീജിത്ത്, ചന്തു എന്നിവരാണ് […]
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.സിൽവർ […]
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനെജ്‌മെന്റാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനെ 15 ദിവസത്തേക്ക് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു. കുട്ടികള്‍ ഭയപ്പാടിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ […]
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിൽ; പി ജയരാജന്‍
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിലാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളിൽ ഇന്നലെ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസമെന്ന് പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം സംഘർഷവും കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. വിമാനത്തിൽ സുരക്ഷാ ഭടന്‍റെ കയ്യിൽ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയത്. സുധാകരൻ ആകാശത്ത് ഭീകരപ്രവർത്തനം നടത്താനാണ് ശ്രമിച്ചതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി. അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് […]