സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങളിൽ മേൽ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ‘കേന്ദ്രസർക്കാരിന്റെ വിദേശകാര്യവകുപ്പിന് മുന്നിൽ ഈ കാര്യങ്ങൾ ഔദ്യോഗികമായിട്ട് എത്തിയാൽ തീർച്ചയായും ആ കാര്യത്തിൽ അന്വേഷണമുണ്ടാകും. ഒരു അധികാരവുമില്ലാത്തയാൾക്ക്, കരാർ ജീവനക്കാരന് ഈ ലോകത്ത് ഡിപ്ലോമാറ്റിക് ഐ ഡി കാർഡ് കൊടുത്ത ഒരു ചരിത്രവും ഉണ്ടായിട്ടില്ല. […]
Tag: Pinarayi Vijayan
മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയോ? അക്കാദമിക് പർപ്പസെന്ന പേരിൽ ചോദ്യവുമായി വി.ടി. ബൽറാം
മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയെന്ന് എത്ര പേർ വിശ്വസിക്കുന്നു എന്ന ചോദ്യവുമായി മുൻ എം.എൽ.എ വി.ടി. ബൽറാം രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് അക്കാദമിക് പർപ്പസ് എന്ന പേരിൽ അദ്ദേഹം ജനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്. ” മുഖ്യമന്ത്രിക്കും ചുറ്റിലുമുള്ളവർക്കും നേരെ ഉയർന്നു വന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകിക്കഴിഞ്ഞിട്ടുണ്ട്, ഇനി കൂടുതലായൊന്നും അദ്ദേഹം കേരളത്തോട് വിശദീകരിക്കേണ്ടതില്ല എന്ന് കരുതുന്ന എത്ര പേർ ഉണ്ട് ഇവിടെ? അക്കാദമിക് പർപ്പസ് ”- വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. […]
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ല; കെ സുധാകരന്‍
സ്വർണക്കടത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ആരോപണങ്ങള്‍ക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍. ബാഗേജ് കാണാതായ സംഭവത്തിൽ പരസ്പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു. മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, കോൺസുൽ ജനറലിന്‍റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്ന് ശിവശങ്കർ മൊഴിയിൽ പറയുന്നുണ്ട്. സ്വപ്ന ആരോപിക്കുന്നത് ബാഗില്‍ നിറയെ […]
‘വടി കൊടുത്ത് അടി വാങ്ങുകയാണ് ഭരണപക്ഷം’; സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കയ്യടി വാങ്ങുനെന്ന് വിഡി സതീശൻ
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മടിയിൽ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും സതീശൻ വെല്ലുവിളിച്ചു. വടി കൊടുത്ത് അടി വാങ്ങുകയാണ് ഭരണപക്ഷം. സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കയ്യടി വാങ്ങുന്നു. യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഭരണപക്ഷത്ത് നിന്ന് ആരും ഉണ്ടായില്ല. മോദിയെ ഭയന്നിട്ടാണോ എന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി നിയമവിരുദ്ധമായ മാർഗങ്ങൾ തേടി. ഞങ്ങളുയർത്തിയ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം […]
‘ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി’ വീണ വിജയനെതിരായ പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്
വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു എന്നാൽ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചു. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ…ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ […]
‘ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ’; തെളിവുകൾ പതിനൊന്ന് മണിക്ക് പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ
നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രി മകൾക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻറെ കമ്പനിക്ക് PWC ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ കമ്പനി വെബ്‌സൈറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെളിവുകൾ പതിനൊന്ന് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ച് പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി. […]
അടിയന്തര പ്രമേയം തള്ളി; ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷം; വാദപ്രതിവാദങ്ങള്‍ ശക്തം
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ ചോദ്യമുനയില്‍ നിര്‍ത്തി പ്രതിപക്ഷം. സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കാത്തത് മുതല്‍ സരിതയെ ഗൂഢാലോചന കേസില്‍ സാക്ഷിയാക്കിയത് വരെയുള്ള നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് ചര്‍ച്ചയുടെ അവസാനം നേതാക്കള്‍ വിമര്‍ശിച്ചു. അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി അറിയിച്ചത് അപ്രതീക്ഷിതമായി. പിന്നീടുള്ള മൂന്നു മണിക്കൂറോളം ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതെങ്ങനെയെന്ന ആലോചനയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ […]
‘വീട്ടിൽ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ?. മകളെപ്പറ്റി പറഞ്ഞത് പച്ചക്കള്ളം’; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ മകളെപ്പറ്റിയുള്ള പരാമർശത്തിൽ യുഡിഎഫ് അംഗം മാത്യു കുഴൽനാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴൽനാടൻ നടത്തിയ പരാമർശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘മാത്യു കുഴൽനാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാന്നാണ്. മകളെപ്പറ്റി പറഞ്ഞാൽ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകൾ മെന്റർ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങൾ പറയരുത്. അത്തരം കാര്യങ്ങൾ മനസിൽ വെച്ചാൽമതി. […]
‘ദുബായ് യാത്രയിൽ ലഗേജ് എടുക്കാൻ മറന്നിട്ടില്ല’; സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ മുഖ്യമന്ത്രി ലഗേജ് എടുക്കാൻ മറന്നു എന്ന ആരോപണത്തെയാണ് മുഖ്യമന്ത്രി തള്ളിയത്. ലഗേജ് എടുക്കാൻ മറന്നിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2016 മുതൽ മുഖ്യമന്ത്രി എത്ര തവണ ദുബായ് സന്ദർശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ എന്നായിരുന്നു മറുപടി. […]
‘നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചു’ : മുഖ്യമന്ത്രി
നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ നടപടി നിർത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ഇന്നും സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയെന്നും എന്നാൽ ആ അടിയന്തര പ്രമേയ വിഷയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ ആവർത്തിച്ചു ചോദിച്ചു. പക്ഷേ പ്രതിപക്ഷം പ്രതികരിച്ചില്ല. ചോദ്യോത്തര വേള പൂർണമായും തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. എന്തിനാണ് ചോദ്യോത്തര വേള […]