Kerala

സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 400 കോടി; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

നിർധന രോഗികളുടെ ചികിത്സയ്ക്കായുള്ള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. കോടികൾ കുടിശിക ആയതോടെയാണ് പിന്മാറ്റം. നാനൂറ് കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകാൻ ഉള്ളത്. നാനൂറോളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ചു ദിവസത്തിനകം പണം ആശുപത്രിക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശ നൽകണം. എന്നാൽ മാസങ്ങളായി ഈ തുക കുടിശികയാണ്. മലപ്പുറം ജില്ലയിൽ മാത്രം […]

Kerala

സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മാലിന്യ മുക്ത പ്രതിജ്ഞ:“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്‍റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. സംസ്കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. […]

Kerala

പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍; നിയമസഭയില്‍ മുഖ്യമന്ത്രി

പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങളെന്ന് കണക്ക്. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലാണ് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കസ്റ്റഡി മരണങ്ങളുടെ കണക്കുള്ളത്. 2016 മുതല്‍ 2023 ആഗസ്റ്റ് വരെ 17 പേരാണ് […]

Kerala

തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും; പഴയ വകുപ്പുകള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്‍ മന്ത്രി സജി ചെറിയാന്‍

വകുപ്പുമായി ബന്ധപ്പെട്ട, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് മുന്‍പിലുള്ള ലക്ഷ്യമെന്ന് രണ്ടാമൂഴത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍. 75 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ചു. പഴയ വകുപ്പുകള്‍ തന്നെ അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു. നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും. തീരമേഖലയിലെ പദ്ധതികള്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പിണറായി സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.ഗവര്‍ണര്‍ തന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രതിപക്ഷത്തെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകും […]

Kerala

‘സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയം’; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ‘സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍. തനിക്ക് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ […]

Kerala

21 അംഗ മന്ത്രിസഭ 20 ന് വൈകീട്ട് അധികാരമേല്‍ക്കും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മറ്റന്നാള്‍ വൈകീട്ട് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെരായ വിമര്‍ശങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 21 അംഗ മന്ത്രിസഭയാണ് 20 ന് വൈകിട്ട് 3.30 സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് അധികാരമേല്‍ക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ […]

Kerala

പൗരത്വനിയമ വിഷയത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധച്ചവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘സമരക്കാർക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാൻ സാധിച്ചതിൽ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്’. കേസുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങൾ ഉയർന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് […]

Kerala

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സാധാരണക്കാർക്ക് ക്ഷേമ പദ്ധതികളും അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ നൽകുന്നതുമാകും ബജറ്റ്. നികുതികൾ വർധിപ്പിക്കാത്തതും വൻകിട പദ്ധതികൾ പൂർത്തീകരിക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധികളെ സാധ്യതയാക്കുന്ന ബജറ്റായിരിക്കുമെന്നും തോമസ് ഐസക്. തുടർഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ ബജറ്റായിരിക്കുമെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം. കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ […]

Kerala

കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി ഇ.ഡി

സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തല്‍ വീണ്ടും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജിന്റെ വാക്കുകള്‍ ഉയര്‍ത്തിയായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ വിളിച്ചുവെന്ന് ശിവശങ്കരന്‍ തന്നെ മൊഴി നല്‍കിയതായുള്ള ഇ.ഡിയുടെ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രതിരോധത്തെയാകെ ദുര്‍ബലപ്പെടുത്തും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നായിരുന്നു തുടക്കം മുതലുള്ള പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടു കൊടുക്കാന്‍ […]

Uncategorized

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ഇളവ്; രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷം

പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍. പ്രവാസികളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടാവുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട് പോയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. അതേസമയം തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ സര്‍ക്കാര്‍ തീരുമാനത്തെ മാറ്റിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം. രോഗികളുടെ എണ്ണം […]